Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ആമോസ്: അദ്ധ്യായം 1

 
Custom Search
1 2 3 4 5 6 7 8 9

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദർശിച്ച വചനങ്ങൾ.

1. Thekkovayile Idayanmaaril Oruththanaaya Aamosu Yehoodhaaraajaavaaya Usseeyaavinte Kaalaththum Yisraayelraajaavaaya Yovaashinte Makanaaya Yorobeyaaminte Kaalaththum Bhookampaththinnu Randu Samvathsaram Mumpe Yisraayelinekkurichu Dharshicha Vachanangal.

1. The words of Amos, one of the shepherds of Tekoa-what he saw concerning Israel two years before the earthquake, when Uzziah was king of Judah and Jeroboam son of Jehoash was king of Israel.

2. അവൻ പറഞ്ഞതോ യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.

2. Avan Paranjatho Yahova Seeyonilninnu Garjjichu, Yerooshalemilninnu Thante Naadham Kelppikkum. Appol Idayanmaarude Mechalpurangal Dhuakhikkum; Karmmelinte Kodumudi Vaadippokum.

2. He said: "The LORD roars from Zion and thunders from Jerusalem; the pastures of the shepherds dry up, and the top of Carmel withers."

3. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

3. Yahova Iprakaaram Arulicheyyunnu: Dhammeshekkinte Moonno Naalo Athikramamnimiththam, Avar Gileyaadhine Irimpumethivandikondu Methichirikkayaal Thanne, Njaan Shiksha Madakkikkalakayilla.

3. This is what the LORD says: "For three sins of Damascus, even for four, I will not turn back my wrath. Because she threshed Gilead with sledges having iron teeth,

4. ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയക്കും; അതു ബെൻ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

4. Njaan Hasaayelgruhaththil Oru Thee Ayakkum; Athu Ben Hadhadhinte Aramanakale Dhahippichukalayum.

4. I will send fire upon the house of Hazael that will consume the fortresses of Ben-Hadad.

5. ഞാൻ ദമ്മേശെക്കിന്റെ ഔടാമ്പൽ തകർത്തു, ആവെൻ താഴ്വരയിൽനിന്നു നിവാസിയെയും ഏദെൻ ഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.

5. Njaan Dhammeshekkinte Audaampal Thakarththu, Aaven Thaazhvarayilninnu Nivaasiyeyum Edhen Gruhaththilninnu Chenkol Pidikkunnavaneyum Chedhichukalayum; Araamyar Baddhanmaaraayi Keerilekku Pokendivarum Ennu Yahova Arulicheyyunnu.

5. I will break down the gate of Damascus; I will destroy the king who is in the Valley of Aven and the one who holds the scepter in Beth Eden. The people of Aram will go into exile to Kir," says the LORD.

6. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

6. Yahova Iprakaaram Arulicheyyunnu: Gassayude Moonno Naalo Athikramamnimiththam, Avar Edhominnu Elpikkendathinnum Baddhanmaare Aasakalam Kondupoyirikkayaal, Njaan Shiksha Madakkikkalakayilla.

6. This is what the LORD says: "For three sins of Gaza, even for four, I will not turn back my wrath. Because she took captive whole communities and sold them to Edom,

7. ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

7. Njaan Gassayude Mathilinnakaththu Oru Thee Ayakkum; Athu Athinte Aramanakale Dhahippichukalayum.

7. I will send fire upon the walls of Gaza that will consume her fortresses.

8. ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.

8. Njaan Asthodhilninnu Nivaasiyeyum Askelonilninnu Chenkol Pidikkunnavaneyum Chedhichukalayum; Ente Kai Ekronte Nere Thirikkum; Phelisthyaril Sheshippullavar Nashichupokum Ennu Yahovayaaya Karththaavu Arulicheyyunnu.

8. I will destroy the king of Ashdod and the one who holds the scepter in Ashkelon. I will turn my hand against Ekron, till the last of the Philistines is dead," says the Sovereign LORD.

9. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഔർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

9. Yahova Iprakaaram Arulicheyyunnu: Sorinte Moonno Naalo Athikramamnimiththam, Avar Sahodharasakhyatha Aurkkaathe Baddhanmaare Aasakalam Edhominnu Elpichukalanjirikkayaal, Njaan Shiksha Madakkikkalakayilla.

9. This is what the LORD says: "For three sins of Tyre, even for four, I will not turn back my wrath. Because she sold whole communities of captives to Edom, disregarding a treaty of brotherhood,

10. ഞാൻ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

10. Njaan Sorinte Mathilinnakaththu Oru Thee Ayakkum; Athu Athinte Aramanakale Dhahippichukalayum.

10. I will send fire upon the walls of Tyre that will consume her fortresses."

11. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

11. Yahova Iprakaaram Arulicheyyunnu: Edhominte Moonno Naalo Athikramamnimiththam, Avan Thante Sahodharane Vaalodukoode Pinthudarnnu, Thante Kopam Sadhaakaalam Kadichukeeruvaan Thakkavannam Sahathaapam Vittukalakayum Dhveshyam Sadhaakaalam Vechukolkayum Cheythirikkayaal, Njaan Shiksha Madakkikkalakayilla.

11. This is what the LORD says: "For three sins of Edom, even for four, I will not turn back my wrath. Because he pursued his brother with a sword, stifling all compassion, because his anger raged continually and his fury flamed unchecked,

12. ഞാൻ തേമാനിൽ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

12. Njaan Themaanil Oru Thee Ayakkum; Athu Bosrayile Aramanakale Dhahippichukalayum.

12. I will send fire upon Teman that will consume the fortresses of Bozrah."

13. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

13. Yahova Iprakaaram Arulicheyyunnu: Ammonyarude Moonno Naalo Athikramam Nimiththam, Avar Thangalude Athir Visthaaramaakkendathinnu Gileyaadhile Garbhinikale Pilarnnukalanjirikkayaal, Njaan Shiksha Madakkikkalakayilla.

13. This is what the LORD says: "For three sins of Ammon, even for four, I will not turn back {my wrath}. Because he ripped open the pregnant women of Gilead in order to extend his borders,

14. ഞാൻ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.

14. Njaan Rabbayude Mathilinnakaththu Oru Thee Kaththikkum; Athu Yuddhadhivasaththile Aarppodum Pisharulla Naalile Kodunkaattodumkoode Athile Aramanakale Dhahippichukalayum.

14. I will set fire to the walls of Rabbah that will consume her fortresses amid war cries on the day of battle, amid violent winds on a stormy day.

15. അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.

15. Avarude Raajaavu Pravaasaththilekku Pokendivarum; Avanum Avante Prabhukkanmaarum Orupole Thanne Ennu Yahova Arulicheyyunnu.

15. Her king will go into exile, he and his officials together," says the LORD.

Why do ads appear in this Website?

×