1. പ്രവാചകം; മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു. 1. Pravaachakam; Malaakhi Mukhaantharam Yisraayelinodulla Yahovayude Arulappaadu. 1. An oracle: The word of the LORD to Israel through Malachi. 2. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 2. Njaan Ningale Snehikkunnu Ennu Yahova Arulicheyyunnu; Ennaal Ningal: Nee Njangale Ethinaal Snehikkunnu Ennu Chodhikkunnu. Eshaavu Yaakkobinte Sahodharanallayo; Enkilum Njaan Yaakkobine Snehikkunnu Ennu Yahovayude Arulappaadu. 2. "I have loved you," says the LORD. "But you ask, 'How have you loved us?'"Was not Esau Jacob's brother?" the LORD says. "Yet I have loved Jacob, 3. എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു. 3. Ennaal Eshaavine Njaan Dhveshichu Avante Parvvathangale Shoonyamaakki Avante Avakaashaththe Marubhoomiyile Kurunarikalkku Koduththirikkunnu. 3. but Esau I have hated, and I have turned his mountains into a wasteland and left his inheritance to the desert jackals." 4. ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കും ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും. 4. Njangal Idinjirikkunnu Enkilum Njangal Shoonyasthalangale Veendum Paniyum Ennu Edhom Parayunnu Enkil Sainyangalude Yahova Iprakaaram Arulicheyyunnu: Avar Paniyatte Njaan Idichukalayum; Avarkkum Dhushdapradhesham Ennum Yahova Sadhaakaalam Kruddhikkunna Jaathi Ennum Per Parayum. 4. Edom may say, "Though we have been crushed, we will rebuild the ruins." But this is what the LORD Almighty says: "They may build, but I will demolish. They will be called the Wicked Land, a people always under the wrath of the LORD. 5. നിങ്ങൾ സ്വന്ത കണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും. 5. Ningal Svantha Kannukondu Athu Kaanukayum Yahova Yisraayelinte Athirinnu Appuraththolam Valiyavan Ennu Parakayum Cheyyum. 5. You will see it with your own eyes and say, 'Great is the LORD -even beyond the borders of Israel!' 6. മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു. 6. Makan Appaneyum Dhaasan Yajamaananeyum Bahumaanikkendathallo. Njaan Appan Enkil Ennodulla Bahumaanam Evide? Njaan Yajamaanan Enkil Ennodulla Bhakthi Evide Ennu Sainyangalude Yahova, Avante Naamaththe Thuchcheekarikkunna Purohithanmaare, Ningalodu Chodhikkunnu; Athinnu Ningal: Ethinaal Njangal Ninte Naamaththe Thuchcheekarikkunnu Ennu Chodhikkunnu. 6. "A son honors his father, and a servant his master. If I am a father, where is the honor due me? If I am a master, where is the respect due me?" says the LORD Almighty. "It is you, O priests, who show contempt for my name. "But you ask, 'How have we shown contempt for your name?' 7. നിങ്ങൾ എന്റെ യാഗപീ ത്തിന്മേൽ മലിന ഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ. 7. 7. "You place defiled food on my altar. "But you ask, 'How have we defiled you?'"By saying that the LORD's table is contemptible. 8. നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 8. Ningal Kannu Pottiyathine Yaagam Kazhippaan Konduvannaal Athu Dhoshamalla; Ningal Mudanthum Dheenavumullathine Arppichaal Athum Dhoshamalla; Athine Ninte Dheshaadhipathikku Kaazhcha Vekkuka; Avan Prasaadhikkumo? Ninnodu Krupa Thonnumo? Ennu Sainyangalude Yahova Arulicheyyunnu. 8. When you bring blind animals for sacrifice, is that not wrong? When you sacrifice crippled or diseased animals, is that not wrong? Try offering them to your governor! Would he be pleased with you? Would he accept you?" says the LORD Almighty. 9. ആകയാൽ ദൈവം നമ്മോടു കൃപകാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ . നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9. Aakayaal Dhaivam Nammodu Krupakaanippaan Thakkavannam Avane Prasaadhippichukolvin . Ningal Ithokkeyum Cheythirikkunnu; Avannu Ningalodu Krupa Thonnumo Ennu Sainyangalude Yahova Arulicheyyunnu. 9. "Now implore God to be gracious to us. With such offerings from your hands, will he accept you?"-says the LORD Almighty. 10. നിങ്ങൾ എന്റെ യാഗപീ ത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളിൽ ആരെങ്കിലും വാതിൽ അടെച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല. 10. 10. "Oh, that one of you would shut the temple doors, so that you would not light useless fires on my altar! I am not pleased with you," says the LORD Almighty, "and I will accept no offering from your hands. 11. സൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 11. Sooryante Udhayammuthal Asthamanamvare Ente Naamam Jaathikalude Idayil Valuthaakunnu; Ellaadaththum Ente Naamaththinnu Dhoopavum Nirmmalamaaya Vazhipaadum Arppichuvarunnu; Ente Naamam Jaathikalude Idayil Valuthaakunnuvallo Ennu Sainyangalude Yahova Arulicheyyunnu. 11. My name will be great among the nations, from the rising to the setting of the sun. In every place incense and pure offerings will be brought to my name, because my name will be great among the nations," says the LORD Almighty. 12. നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു. 12. Ningalo: Yahovayude Mesha Malinamaayirikkunnu; Avante Bhojanamaaya Athinte Anubhavam Nindhyam Aakunnu Ennu Parayunnathinaal Ningal Ente Naamaththe Ashuddhamaakkunnu. 12. "But you profane it by saying of the Lord's table, 'It is defiled,' and of its food, 'It is contemptible.' 13. എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു. 13. Enthoru Prayaasam Ennu Paranju Ningal Athinodu Cheerunnu; Ennaal Kadichukeerippoyathineyum Mudanthum Dheenavumullathineyum Ningal Konduvannu Angane Kaazhchavekkunnu Ennu Sainyangalude Yahova Arulicheyyunnu; Athine Njaan Ningalude Kayyilninnu Amgeekarikkumo Ennu Yahova Arulicheyyunnu. 13. And you say, 'What a burden!' and you sniff at it contemptuously," says the LORD Almighty. "When you bring injured, crippled or diseased animals and offer them as sacrifices, should I accept them from your hands?" says the LORD. 14. എന്നാൽ തന്റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ . ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 14. Ennaal Thante Aattin Koottaththil Oru Aan Undaayirikke, Karththaavinnu Nernnittu Oonamulloru Thallaye Yaagamkazhikkunna Vanchakan Shapikkappettavan . Njaan Mahaaraajaavallo; Ente Naamam Jaathikalude Idayil Bhayankaramaayirikkunnu Ennu Sainyangalude Yahova Arulicheyyunnu. 14. "Cursed is the cheat who has an acceptable male in his flock and vows to give it, but then sacrifices a blemished animal to the Lord. For I am a great king," says the LORD Almighty, "and my name is to be feared among the nations. |