Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

സംഖ്യാപുസ്തകം: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനക്കുടാരത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

1. Avar Misrayeemdheshaththuninnu Purappettathinte Randaam Samvathsaram Randaam Maasam Onnaam Thiyyathi Yahova Seenaayimarubhoomiyil Samaagamanakkudaaraththilvechu Mosheyodu Arulicheythathu Enthennaal:

1. The LORD spoke to Moses in the Tent of Meeting in the Desert of Sinai on the first day of the second month of the second year after the Israelites came out of Egypt. He said:

2. നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.

2. Ningal Yisraayelmakkalil Gothramgothramaayum Kudumbamkudumbamaayum Sakalapurushanmaareyum Aalaamprathi Pervazhi Chaarththi Samghaththinte Aakaththuka Edukkenam.

2. "Take a census of the whole Israelite community by their clans and families, listing every man by name, one by one.

3. നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.

3. Neeyum Aharonum Yisraayelil Irupathu Vayassumuthal Melottu, Yuddhaththinnu Purappeduvaan Praapthiyulla Ellaavareyum Ganamganamaayi Ennenam.

3. You and Aaron are to number by their divisions all the men in Israel twenty years old or more who are able to serve in the army.

4. ഔരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.

4. Auro Gothraththilninnu Thante Kudumbaththil Thalavanaaya Oruththan Ningalodukoode Undaayirikkenam.

4. One man from each tribe, each the head of his family, is to help you.

5. നിങ്ങളോടുകൂടെ നിൽക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതു: രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;

5. Ningalodukoode Nilkkendunna Purushanmaarude Peraavithu: Rooben Gothraththil Shedheyoorinte Makan Eleesoor;

5. These are the names of the men who are to assist you: from Reuben, Elizur son of Shedeur;

6. ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;

6. Shimeyon Gothraththil Sooreeshaddhaayiyude Makan Sheloomeeyel;

6. from Simeon, Shelumiel son of Zurishaddai;

7. യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ ;

7. Yehoodhaagothraththil Ammeenaadhaabinte Makan Nahashon ;

7. from Judah, Nahshon son of Amminadab;

8. യിസ്സാഖാർ ഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;

8. Yissaakhaar Gothraththil Soovaarinte Makan Nethanayel;

8. from Issachar, Nethanel son of Zuar;

9. സെബൂലൂൻ ഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;

9. Sebooloon Gothraththil Holonte Makan Eleeyaabu;

9. from Zebulun, Eliab son of Helon;

10. യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;

10. Yosephinte Makkalil Ephrayeemgothraththil Ammeehoodhinte Makan Eleeshaamaa; Manashegothraththil Pedhaasoorinte Makan Gamaleeyel;

10. from the sons of Joseph: from Ephraim, Elishama son of Ammihud; from Manasseh, Gamaliel son of Pedahzur;

11. ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ ;

11. Benyaameen Gothraththil Gidheyoniyude Makan Abeedhaan ;

11. from Benjamin, Abidan son of Gideoni;

12. ദാൻ ഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;

12. Dhaan Gothraththil Ammeeshaddhaayiyude Makan Aheeyeser;

12. from Dan, Ahiezer son of Ammishaddai;

13. ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;

13. Aashergothraththil Okraante Makan Pageeyel;

13. from Asher, Pagiel son of Ocran;

14. ഗാദ് ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;

14. Gaadhu Gothraththil Dheyoovelinte Makan Eleeyaasaaphu;

14. from Gad, Eliasaph son of Deuel;

15. നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.

15. Naphthaaligothraththil Enaante Makan Aheera.

15. from Naphtali, Ahira son of Enan."

16. ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.

16. Ivar Samghaththilninnu Vilikkappettavarum Thangalude Pithrugothrangalil Prabhukkanmaarum Yisraayelil Sahasraadhipanmaarum Aayirunnu.

16. These were the men appointed from the community, the leaders of their ancestral tribes. They were the heads of the clans of Israel.

17. കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.

17. Kurikkappetta Ee Purushanmaare Mosheyum Aharonum Koottikkondupoyi.

17. Moses and Aaron took these men whose names had been given,

18. രണ്ടാം മാസം ഒന്നാം തിയ്യതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.

18. Randaam Maasam Onnaam Thiyyathi Avar Sarvvasabhayeyum Vilichukootti; Avar Gothram Gothramaayum Kudumbamkudumbamaayum Aalaamprathi Irupathu Vayassumuthal Molottu Peru Peraayi Thaanthaangalude Vamshavivaram Ariyichu.

18. and they called the whole community together on the first day of the second month. The people indicated their ancestry by their clans and families, and the men twenty years old or more were listed by name, one by one,

19. യഹോവ മോശെയോടു കല്പിച്ചതു പോലെ അവൻ സീനായിമരുഭൂമിയിൽവെച്ചു അവരുടെ എണ്ണമെടുത്തു.

19. Yahova Mosheyodu Kalpichathu Pole Avan Seenaayimarubhoomiyilvechu Avarude Ennameduththu.

19. as the LORD commanded Moses. And so he counted them in the Desert of Sinai:

20. യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

20. Yisraayelinte Mooththamakanaaya Roobente Makkalude Santhathikal Kulamkulamaayum Kudumbamkudumbamaayum Aalaamprathi Irupathu Vayassumuthal Melottu, Yuddhaththinnu Praapthiyulla Sakalapurushanmaarum

20. From the descendants of Reuben the firstborn son of Israel: All the men twenty years old or more who were able to serve in the army were listed by name, one by one, according to the records of their clans and families.

21. പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.

21. Peruperaayi Rooben Gothraththil Ennappettavar Naalpaththaaraayiraththanjooru Per.

21. The number from the tribe of Reuben was 46,500.

22. ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

22. Shimeyonte Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Aalaamprathi Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum

22. From the descendants of Simeon: All the men twenty years old or more who were able to serve in the army were counted and listed by name, one by one, according to the records of their clans and families.

23. പേരുപേരായി ശിമെയോൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.

23. Peruperaayi Shimeyon Gothraththil Ennappettavar Ampaththompathinaayiraththi Munnooru Per.

23. The number from the tribe of Simeon was 59,300.

24. ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

24. Gaadhinte Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

24. From the descendants of Gad: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

25. ഗാദ് ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.

25. Gaadhu Gothraththil Ennappettavar Naalpaththayyaayiraththarunoottampathu Per.

25. The number from the tribe of Gad was 45,650.

26. യെഹൂദയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

26. Yehoodhayude Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

26. From the descendants of Judah: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

27. യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവർ എഴുപത്തുനാലായിരത്തറുനൂറു പേർ.

27. Yehoodhaagothraththil Ennappettavar Ezhupaththunaalaayiraththarunooru Per.

27. The number from the tribe of Judah was 74,600.

28. യിസ്സാഖാരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

28. Yissaakhaarinte Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

28. From the descendants of Issachar: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

29. യിസ്സാഖാർഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുനാലായിരത്തി നാനൂറു പേർ.

29. Yissaakhaargothraththil Ennappettavar Ampaththunaalaayiraththi Naanooru Per.

29. The number from the tribe of Issachar was 54,400.

30. സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

30. Sebooloonte Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum

30. From the descendants of Zebulun: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

31. പേരു പേരായി സെബൂലൂൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറു പേർ.

31. Peru Peraayi Sebooloon Gothraththil Ennappettavar Ampaththezhaayiraththi Naanooru Per.

31. The number from the tribe of Zebulun was 57,400.

32. യോസേഫിന്റെ മക്കളിൽ എഫ്രയീമിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

32. Yosephinte Makkalil Ephrayeeminte Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum

32. From the sons of Joseph: From the descendants of Ephraim: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

33. പേരുപേരായി എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പതിനായിരത്തഞ്ഞൂറു പേർ.

33. Peruperaayi Ephrayeemgothraththil Ennappettavar Naalpathinaayiraththanjooru Per.

33. The number from the tribe of Ephraim was 40,500.

34. മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

34. Manasheyude Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

34. From the descendants of Manasseh: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

35. മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറു പേർ.

35. Manashegothraththil Ennappettavar Muppaththeeraayiraththirunooru Per.

35. The number from the tribe of Manasseh was 32,200.

36. ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

36. Benyaameente Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

36. From the descendants of Benjamin: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

37. ബെന്യാമീൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറു പേർ.

37. Benyaameen Gothraththil Ennappettavar Muppaththayyaayiraththi Naanooru Per.

37. The number from the tribe of Benjamin was 35,400.

38. ദാന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

38. Dhaante Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

38. From the descendants of Dan: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

39. ദാൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അറുപത്തീരായിരത്തെഴുനൂറു പേർ.

39. Dhaan Gothraththil Ennappettavar Arupaththeeraayiraththezhunooru Per.

39. The number from the tribe of Dan was 62,700.

40. ആശേരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

40. Aasherinte Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

40. From the descendants of Asher: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

41. ആശേർഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തഞ്ഞൂറു പേർ.

41. Aashergothraththil Ennappettavar Naalpaththoraayiraththanjooru Per.

41. The number from the tribe of Asher was 41,500.

42. നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

42. Naphthaaliyude Makkalude Santhathikalil Kulamkulamaayum Kudumbamkudumbamaayum Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarum Peruperaayi

42. From the descendants of Naphtali: All the men twenty years old or more who were able to serve in the army were listed by name, according to the records of their clans and families.

43. നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ.

43. Naphthaaligothraththil Ennappettavar Ampaththumoovaayiraththi Naanooru Per.

43. The number from the tribe of Naphtali was 53,400.

44. മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവൻ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവർ ഇവർ തന്നേ.

44. Mosheyum Aharonum Gothraththinnu Oruvan Veetham Yisraayelprabhukkanmaaraaya Panthrandu Purushanmaarum Koodi Ennameduththavar Ivar Thanne.

44. These were the men counted by Moses and Aaron and the twelve leaders of Israel, each one representing his family.

45. യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി

45. Yisraayelmakkalil Gothramgothramaayi Irupathu Vayassumuthal Melottu Yuddhaththinnu Praapthiyulla Sakalapurushanmaarumaayi

45. All the Israelites twenty years old or more who were able to serve in Israel's army were counted according to their families.

46. എണ്ണപ്പെട്ടവർ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു.

46. Ennappettavar Aake Aaru Lakshaththi Moovaayiraththanjoottampathu Per Aayirunnu.

46. The total number was 603,550.

47. ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.

47. Ivarude Koottaththil Levyare Pithrugothramaayi Enniyilla.

47. The families of the tribe of Levi, however, were not counted along with the others.

48. ലേവിഗോത്രത്തെ മാത്രം എണ്ണരുതു;

48. Levigothraththe Maathram Ennaruthu;

48. The LORD had said to Moses:

49. യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.

49. Yisraayelmakkalude Idayil Avarude Samkhya Edukkayum Aruthu Ennu Yahova Mosheyodu Kalpichirunnu.

49. "You must not count the tribe of Levi or include them in the census of the other Israelites.

50. ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം.

50. Levyare Saakshyanivaasaththinnum Athinte Upakaranangalkkum Vasthukkalkkum Okke Vichaarakanmaaraayi Niyamikkenam; Avar Thirunivaasavum Athinte Upakaranangalokkeyum Vahikkenam; Avar Athinnu Shushroosha Cheykayum Thirunivaasaththinte Chuttum Paalayamadichu Paarkkayum Venam.

50. Instead, appoint the Levites to be in charge of the tabernacle of the Testimony-over all its furnishings and everything belonging to it. They are to carry the tabernacle and all its furnishings; they are to take care of it and encamp around it.

51. തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം.

51. Thirunivaasam Purappedumpol Levyar Athu Azhichedukkenam; Thirunivaasam Adikkumpol Levyar Athu Nivirththenam; Oranyan Aduththuvannaal Marana Shiksha Anubhavikkenam.

51. Whenever the tabernacle is to move, the Levites are to take it down, and whenever the tabernacle is to be set up, the Levites shall do it. Anyone else who goes near it shall be put to death.

52. യിസ്രായേൽമക്കൾ ഗണംഗണമായി ഔരോരുത്തൻ താന്താന്റെ പാളയത്തിലും ഔരോരുത്തൻ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.

52. Yisraayelmakkal Ganamganamaayi Auroruththan Thaanthaante Paalayaththilum Auroruththan Thaanthaante Kodikkarikeyum Ingane Koodaaram Adikkenam.

52. The Israelites are to set up their tents by divisions, each man in his own camp under his own standard.

53. എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം

53. Ennaal Yisraayelmakkalude Samghaththinmel Krodham Undaakaathirikkendathinnu Levyar Saakshyanivaasaththinnu Chuttam Paalayamirangenam; Levyar Saakshya Nivaasaththinte Kaaryam Nokkenam

53. The Levites, however, are to set up their tents around the tabernacle of the Testimony so that wrath will not fall on the Israelite community. The Levites are to be responsible for the care of the tabernacle of the Testimony."

54. എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതു പോലെ തന്നെ അവർ ചെയ്തു.

54. Ennu Yahova Mosheyodu Kalpichathupole Ellaam Yisraayelmakkal Cheythu; Athu Pole Thanne Avar Cheythu.

54. The Israelites did all this just as the LORD commanded Moses.

Why do ads appear in this Website?

×