Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കും പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.

1. Theyophilose, Njaan Ezhuthiya Onnaamaththe Charithram Yeshu Thiranjeduththa Apposthalanmaarkkum Parishuddhaathmaavinaal Kalpana Koduththittu Aarohanam Cheythanaalvare Avan Cheythum Upadheshichum Thudangiya Sakalaththeyum Kurichu Aayirunnuvallo.

1. In my former book, Theophilus, I wrote about all that Jesus began to do and to teach

2. അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ

2. Avan Kashdam Anubhavichashesham Naalpathu Naalolam Avarkkum Prathyakshanaayi Dhaivaraajyam Sambandhicha Kaaryangal

2. until the day he was taken up to heaven, after giving instructions through the Holy Spirit to the apostles he had chosen.

3. പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കും കാണിച്ചു കൊടുത്തു.

3. Paranjukondu Thaan Jeevichirikkunnu Ennu Anekam Dhrushdaanthangalaal Avarkkum Kaanichu Koduththu.

3. After his suffering, he showed himself to these men and gave many convincing proofs that he was alive. He appeared to them over a period of forty days and spoke about the kingdom of God.

4. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

4. Angane Avan Avarumaayi Koodiyirikkumpol Avarodu: Ningal Yerooshalemilninnu Vaangippokaathe Ennodu Ketta Pithaavinte Vaagdhaththaththinaayi Kaaththirikkenam;

4. On one occasion, while he was eating with them, he gave them this command: "Do not leave Jerusalem, but wait for the gift my Father promised, which you have heard me speak about.

5. യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

5. Yohannaan Vellamkondu Snaanam Kazhippichu. Ningalkko Ini Erenaal Kazhiyummumpe Parishuddhaathmaavukondu Snaanam Labhikkum Ennu Kalpichu.

5. For John baptized with water, but in a few days you will be baptized with the Holy Spirit."

6. ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.

6. Orumichu Koodiyirunnappol Avar Avanodu: Karththaave, Nee Yisraayelinnu Ee Kaalaththilo Raajyam Yathaasthaanaththaakkikkodukkunnathu Ennu Chodhichu.

6. So when they met together, they asked him, "Lord, are you at this time going to restore the kingdom to Israel?"

7. അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.

7. Avan Avarodu: Pithaavu Thante Svantha Adhikaaraththil Vechittulla Kaalangaleyo Samayangaleyo Ariyunnathu Ningalkkullathalla.

7. He said to them: "It is not for you to know the times or dates the Father has set by his own authority.

8. എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

8. Ennaal Parishuddhaathmaavu Ningalude Mel Varumpol Ningal Shakthi Labhichittu Yerooshalemilum Yehoodhyayil Ellaadaththum Shamaryayilum Bhoomiyude Attaththolavum Ente Saakshikal Aakum Ennu Paranju.

8. But you will receive power when the Holy Spirit comes on you; and you will be my witnesses in Jerusalem, and in all Judea and Samaria, and to the ends of the earth."

9. ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.

9. Ithu Paranjashesham Avar Kaanke Avan Aarohanam Cheythu; Oru Megham Avane Moodeettu Avan Avarude Kaazhchekku Maranju.

9. After he said this, he was taken up before their very eyes, and a cloud hid him from their sight.

10. അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:

10. Avan Pokunneram Avar Aakaashaththilekku Uttunokkumpol Vella Vasthram Dharicha Randu Purushanmaar Avarude Adukkalninnu:

10. They were looking intently up into the sky as he was going, when suddenly two men dressed in white stood beside them.

11. ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.

11. Galeelaapurushanmaare, Ningal Aakaashaththilekku Nokkinilakkunnathu Enthu? Ningale Vittu Svarggaarohanam Cheytha Ee Yeshuvine Svarggaththilekku Pokunnavanaayi Ningal Kandathupole Thanne Avan Veendum Varum Ennu Paranju.

11. "Men of Galilee," they said, "why do you stand here looking into the sky? This same Jesus, who has been taken from you into heaven, will come back in the same way you have seen him go into heaven."

12. അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

12. Avar Yerooshaleminnu Sameepaththu Oru Shabbaththu Dhivasaththe Vazhidhooramulla Oleevu Malavittu Yerooshalemilekku Madangipponnu.

12. Then they returned to Jerusalem from the hill called the Mount of Olives, a Sabbath day's walk from the city.

13. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോൻ , യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും

13. Avide Eththiyappol Avar Paarththa Maalikamuriyil Kayarippoyi, Pathrosu, Yohannaan , Yaakkobu, Anthreyaasu, Philipposu, Thomasu, Barththolomaayi, Maththaayi, Alphaayude Makanaaya Yakkobu, Erivukaranaaya Shimon , Yaakkobinte Makanaaya Yoodhaa Ivar Ellaavarum

13. When they arrived, they went upstairs to the room where they were staying. Those present were Peter, John, James and Andrew; Philip and Thomas, Bartholomew and Matthew; James son of Alphaeus and Simon the Zealot, and Judas son of James.

14. സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.

14. Sthreekalodum Yeshuvinte Ammayaaya Mariyayodum Avante Sahodharanmaarodum Koode Orumanappettu Praarththana Kazhichu Ponnu.

14. They all joined together constantly in prayer, along with the women and Mary the mother of Jesus, and with his brothers.

15. ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:

15. Aa Kaalaththu Ekadhesham Noottirupathu Perulla Oru Samgham Koodiyirikkumpol Pathrosu Sahodharanmaarude Naduvil Ezhunnettuninnu Paranjathu:

15. In those days Peter stood up among the believers (a group numbering about a hundred and twenty)

16. സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കും വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻ പറഞ്ഞ തിരുവെഴുത്തിന്ൻ നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.

16. Sahodharanmaaraaya Purushanmaare, Yeshuvine Pidichavarkkum Vazhikaattiyaayiththeernna Yoodhayekkurichu Parishuddhaathmaavu Dhaaveedhu Mukhaantharam Mun Paranja Thiruvezhuththinn Nivruththivaruvaan Aavashyamaayirunnu.

16. and said, "Brothers, the Scripture had to be fulfilled which the Holy Spirit spoke long ago through the mouth of David concerning Judas, who served as guide for those who arrested Jesus--

17. അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കുലഭിച്ചിരുന്നുവല്ലോ.

17. Avan Njangalude Ennaththil Ulppettavanaayi Ee Shushrooshayil Pankulabhichirunnuvallo.

17. he was one of our number and shared in this ministry."

18. അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.

18. Avan Aneethiyude Koolikondu Oru Nilam Medichu Thalakeezhaayi Veenu Naduve Pilarnnu Avante Kudalellaam Thurichupoyi.

18. (With the reward he got for his wickedness, Judas bought a field; there he fell headlong, his body burst open and all his intestines spilled out.

19. അതു യെരൂശലേമിൽ പാർക്കുംന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.

19. Athu Yerooshalemil Paarkkumnna Ellaavarum Arinjathaakakondu Aa Nilaththinnu Avarude Bhaashayil Rakthanilam Ennarththamulla Akkaldhaamaa Ennu Per Aayi.

19. Everyone in Jerusalem heard about this, so they called that field in their language Akeldama, that is, Field of Blood.)

20. സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.

20. Sankeerththanapusthakaththil: “avante Vaasasthalam Shunyamaayippokatte; Athil Aarum Paarkkaathirikkatte” Ennum “avante Addhyakshasthaanam Maattoruththannu Labhikkatte” Ennum Ezhuthiyirikkunnu.

20. "For," said Peter, "it is written in the book of Psalms, "'May his place be deserted; let there be no one to dwell in it,' and, "'May another take his place of leadership.'

21. ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന

21. Aakayaal Karththaavaaya Yeshu Yohannaante Snaanam Muthal Namme Vittu Aarohanam Cheytha Naal Vare Nammude Idayil Sancharichuponna

21. Therefore it is necessary to choose one of the men who have been with us the whole time the Lord Jesus went in and out among us,

22. കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.

22. Kaalaththellom Njangalodu Koode Nadanna Purushanmaaril Oruththan Njangalodu Koode Avante Punaruththaanaththinu Saakshiyaayiththeerenam.

22. beginning from John's baptism to the time when Jesus was taken up from us. For one of these must become a witness with us of his resurrection."

23. അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:

23. Angane Avar Yusthosu Ennu Maruperulla Barshabaa Enna Yosephu, Maththiyaasu Ennee Randupere Niruththi:

23. So they proposed two men: Joseph called Barsabbas (also known as Justus) and Matthias.

24. സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു

24. Sakala Hrudhayangaleyum Ariyunna Karththaave, Thante Sthalaththekku Pokendathinnu Yoodhaa Ozhinjupoya Ee Shushrooshayudeyum Apposthalathvaththinteyum Sthaanam Labhikkendathinnu

24. Then they prayed, "Lord, you know everyone's heart. Show us which of these two you have chosen

25. ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കും ചീട്ടിട്ടു:

25. Ee Iruvaril Evane Nee Thiranjeduththirikkunnu Ennu Kaanichutharename Ennu Praarththichu Avarude Perkkum Cheettittu:

25. to take over this apostolic ministry, which Judas left to go where he belongs."

26. ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.

26. Cheettu Maththiyaasinnu Veezhukayum Avane Pathinonnu Apposthalanmaarude Koottaththil Ennukayum Cheythu.

26. Then they cast lots, and the lot fell to Matthias; so he was added to the eleven apostles.

Why do ads appear in this Website?

×