1. ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയിൽ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നതു: 1. Dhaiveshdaththaal Kristhuyeshuvinte Apposthalanaaya Paulosum Sahodharanaaya Thimotheyosum Korinthile Dhaivasabhekkum Akhaayayil Ellaadaththumulla Sakalavishuddhanmaarkkum Koode Ezhuthunnathu: 1. Paul, an apostle of Christ Jesus by the will of God, and Timothy our brother, To the church of God in Corinth, together with all the saints throughout Achaia: 2. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 2. Nammude Pithaavaaya Dhaivaththinkalninnum Karththaavaaya Yeshukristhuvinkal Ninnum Ningalkku Krupayum Samaadhaanavum Undaakatte. 2. Grace and peace to you from God our Father and the Lord Jesus Christ. 3. മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നലകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ . 3. Manassalivulla Pithaavum Sarvvaashvaasavum Nalakunna Dhaivavumaayi Nammude Karththaavaaya Yeshukristhuvinte Pithaavaaya Dhaivam Vaazhththappettavan . 3. Praise be to the God and Father of our Lord Jesus Christ, the Father of compassion and the God of all comfort, 4. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. 4. Dhaivam Njangale Aashvasippikkunna Aashvaasamkondu Njangal Yaathoru Kashdaththilumullavare Aashvasippippaan Shaktharaakendathinnu Njangalkkulla Kashdaththil Okkeyum Avan Njangale Aashvasippikkunnu. 4. who comforts us in all our troubles, so that we can comfort those in any trouble with the comfort we ourselves have received from God. 5. ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. 5. Kristhuvinte Kashdangal Njangalil Perukunnathupole Thanne Kristhuvinaal Njangalude Aashvaasavum Perukunnu. 5. For just as the sufferings of Christ flow over into our lives, so also through Christ our comfort overflows. 6. ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങൾക്കു ആശ്വാസം വരുന്നു എങ്കിൽ അതു ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നേ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു. 6. Njangal Kashdam Anubhavikkunnu Enkil Athu Ningalude Aashvaasaththinnum Rakshekkum Aakunnu; Njangalkku Aashvaasam Varunnu Enkil Athu Njangal Sahikkunna Kashdangal Thanne Ningalum Sahikkunnathil Ningalude Aashvaasaththinnaayi Phalikkunnu. 6. If we are distressed, it is for your comfort and salvation; if we are comforted, it is for your comfort, which produces in you patient endurance of the same sufferings we suffer. 7. നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതു പോലെ ആശ്വാസത്തിന്നും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ. 7. Ningal Kashdangalkku Koottaalikal Aakunnathu Pole Aashvaasaththinnum Koottaalikal Ennarikayaal Ningalkku Vendi Njangalude Prathyaasha Urappullathu Thanne. 7. And our hope for you is firm, because we know that just as you share in our sufferings, so also you share in our comfort. 8. സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. 8. Sahodharanmaare, Aasyayil Njangalkku Undaaya Kashdam Ningal Ariyaathirippaan Njangalkku Manassilla; Jeevanodirikkumo Ennu Niraasha Thonnumaaru Njangal Shakthikku Meethe Athyantham Bhaarappettu. 8. We do not want you to be uninformed, brothers, about the hardships we suffered in the province of Asia. We were under great pressure, far beyond our ability to endure, so that we despaired even of life. 9. അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു. 9. Athe, Njangalil Alla, Marichavare Uyirppikkunna Dhaivaththil Thanne Aashrayippaan Thakkavannam Njangal Marikkum Ennu Ullil Nirnnayikkendivannu. 9. Indeed, in our hearts we felt the sentence of death. But this happened that we might not rely on ourselves but on God, who raises the dead. 10. ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു. 10. Ithra Bhayankaramaranaththilninnu Dhaivam Njangale Viduvichu, Viduvikkayum Cheyyum; Avan Melaalum Viduvikkum Ennu Njangal Avanil Aasha Vechumirikkunnu. 10. He has delivered us from such a deadly peril, and he will deliver us. On him we have set our hope that he will continue to deliver us, 11. അതിന്നു നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങൾനിമിത്തം സ്തോത്രം ഉണ്ടാകുവാൻ ഇടവരും. 11. Athinnu Ningalum Njangalkkuvendiyulla Praarththanayaal Thunekkunnundallo; Angane Palar Mukhaantharam Njangalkku Kittiya Krupekku Vendi Palaraalum Njangalnimiththam Sthothram Undaakuvaan Idavarum. 11. as you help us by your prayers. Then many will give thanks on our behalf for the gracious favor granted us in answer to the prayers of many. 12. ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോടു, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ. 12. Njangal Lokaththil, Visheshaal Ningalodu, Jadajnjaanaththil Alla, Dhaivakrupayilathre, Dhaivam Nalakunna Vishuddhiyilum Nirmmalathayilum Perumaariyirikkunnu Ennu Njangalude Manassaakshiyude Saakshyam Thanne Njangalude Prashamsa. 12. Now this is our boast: Our conscience testifies that we have conducted ourselves in the world, and especially in our relations with you, in the holiness and sincerity that are from God. We have done so not according to worldly wisdom but according to God's grace. 13. നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്കു എഴുതുന്നില്ല; 13. Ningal Vaayikkunnathum Grahikkunnathum Allaathe Mattonnum Njangal Ningalkku Ezhuthunnilla; 13. For we do not write you anything you cannot read or understand. And I hope that, 14. നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു. 14. Nammude Karththaavaaya Yeshuvinte Naalil Ningal Njangalkku Ennapole Njangal Ningalkkum Prashamsa Aakunnu Ennu Ningal Njangale Erakkure Grahichathupole Avasaanaththolam Grahikkum Ennu Njaan Aashikkunnu. 14. as you have understood us in part, you will come to understand fully that you can boast of us just as we will boast of you in the day of the Lord Jesus. 15. ഇങ്ങനെ ഉറെച്ചിട്ടു നിങ്ങൾക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു 15. Ingane Urechittu Ningalkku Randaamathu Oru Anugraham Undaakenam Ennuvechu 15. Because I was confident of this, I planned to visit you first so that you might benefit twice. 16. മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു. 16. Mumpe Ningalude Adukkal Varuvaanum Aa Vazhiyaayi Makkedhonyekku Poyi Pinneyum Makkedhonyayilninnu Ningalude Adukkal Varuvaanum Ningalaal Yehoodhyayilekku Yaathra Ayakkappeduvaanum Njaan Vichaarichirunnu. 16. I planned to visit you on my way to Macedonia and to come back to you from Macedonia, and then to have you send me on my way to Judea. 17. ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ? 17. Ingane Vichaarichathil Njaan Chaapalyam Kaanichuvo? Allenkil Ente Vaakku Uvvu, Uvvu; Illa, Illa Ennu Aakuvaanthakkavannam Ente Niroopanam Jadikaniroopanamo? 17. When I planned this, did I do it lightly? Or do I make my plans in a worldly manner so that in the same breath I say, "Yes, yes" and "No, no"? 18. നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി. 18. Ningalodulla Njangalude Vachanam Orikkal Uvvu Ennum Mattorikkal Illa Ennum Aayirunnilla Ennathinnu Vishvasthanaaya Dhaivam Saakshi. 18. But as surely as God is faithful, our message to you is not "Yes" and "No." 19. ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു. 19. Njaanum Silvaanosum Thimotheyosum Ningalude Idayil Prasamgicha Dhaivaputhranaaya Yeshukristhu Orikkal Uvvu Ennum Mattorikkal Illa Ennum Aayirunnilla; Avanil Uvvu Ennathreyullu. 19. For the Son of God, Jesus Christ, who was preached among you by me and Silas and Timothy, was not "Yes" and "No," but in him it has always been "Yes." 20. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ. 20. Dhaivaththinte Vaagdhaththangal Ethra Undenkilum Avanil Uvvu Ennathre; Athukondu Njangalaal Dhaivaththinnu Mahathvam Undaakumaaru Avanil Aamen Ennum Thanne. 20. For no matter how many promises God has made, they are "Yes" in Christ. And so through him the "Amen" is spoken by us to the glory of God. 21. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. 21. Njangale Ningalodukoode Kristhuvil Urappikkunnathum Namme Abhishekam Cheythathum Dhaivamallo. 21. Now it is God who makes both us and you stand firm in Christ. He anointed us, 22. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു. 22. Avan Namme Mudhrayittum Aathmaavu Enna Achaaram Nammude Hrudhayangalil Thannumirikkunnu. 22. set his seal of ownership on us, and put his Spirit in our hearts as a deposit, guaranteeing what is to come. 23. എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി. 23. Ennaana, Ningale Aadharichittathre Njaan Ithuvare Korinthil Varaanjathu; Athinnu Dhaivam Saakshi. 23. I call God as my witness that it was in order to spare you that I did not return to Corinth. 24. നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നിലക്കുന്നുവല്ലോ. 24. Ningalude Vishvaasaththinmel Njangal Karththruthvam Ullavar Ennalla, Ningalude Santhoshaththinnu Njangal Sahaayikal Athre; Vishvaasasambandhamaayi Ningal Urechu Nilakkunnuvallo. 24. Not that we lord it over your faith, but we work with you for your joy, because it is by faith you stand firm. |