1. മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും 1. Manushyaril Ninnalla Manushyanaalumalla Yeshukristhuvinaalum Avane Marichavarude Idayilninnu Uyirppicha Pithaavaaya Dhaivaththaalumathre Apposthalanaaya Paulosum 1. Paul, an apostle--sent not from men nor by man, but by Jesus Christ and God the Father, who raised him from the dead-- 2. കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു: 2. Koodeyulla Sakala Sahodharanmaarum Galaathyasabhakalkku Ezhuthunnathu: 2. and all the brothers with me, To the churches in Galatia: 3. പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ 3. Pithaavaaya Dhaivaththinkalninnum Nammude Dhaivavum Pithaavumaayavante Ishdaprakaaram Ippozhaththe Dhushdalokaththilninnu Namme Viduvikkendathinnu Nammude Paapangalnimiththam Thanneththaan Elpichukoduththavanaayi Nammude 3. Grace and peace to you from God our Father and the Lord Jesus Christ, 4. കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 4. Karththaavaaya Yeshukristhuvinkal Ninnum Ningalkku Krupayum Samaadhaanavum Undaakatte. 4. who gave himself for our sins to rescue us from the present evil age, according to the will of our God and Father, 5. അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ . 5. Avannu Ennennekkum Mahathvam. Aamen . 5. to whom be glory for ever and ever. Amen. 6. ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. 6. Kristhuvinte Krupayaal Ningale Vilichavane Vittu Ningal Ithravegaththil Veroru Suvisheshaththilekku Marayunnathu Kondu Njaan Aashcharyappedunnu. 6. I am astonished that you are so quickly deserting the one who called you by the grace of Christ and are turning to a different gospel-- 7. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. 7. Athu Veroru Suvishesham Ennalla, Chilar Ningale Kalakki Kristhuvinte Suvishesham Marichukalavaan Ichchikkunnu Ennathre. 7. which is really no gospel at all. Evidently some people are throwing you into confusion and are trying to pervert the gospel of Christ. 8. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ . 8. Ennaal Njangal Ningalodu Ariyichithinnu Vipareethamaayi Njangal Aakatte Svarggaththilninnu Oru Dhoothanaakatte Ningalodu Suvishesham Ariyichaal Avan Shapikkappettavan . 8. But even if we or an angel from heaven should preach a gospel other than the one we preached to you, let him be eternally condemned! 9. ഞങ്ങൾ മുമ്പറഞ്ഞതു പോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ . 9. Njangal Mumparanjathu Pole Njaan Ippol Pinneyum Parayunnu: Ningal Kaikonda Suvisheshaththinnu Vipareethamaayi Aarenkilum Ningalodu Suvishesham Ariyichaal Avan Shapikkappettavan . 9. As we have already said, so now I say again: If anybody is preaching to you a gospel other than what you accepted, let him be eternally condemned! 10. ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല. 10. Ippol Njaan Manushyareyo Dhaivaththeyo Santhoshippikkunnathu? Alla, Njaan Manushyare Prasaadhippippaan Nokkunnuvo? Innum Njaan Manushyare Prasaadhippikkunnu Enkil Kristhuvinte Dhaasanaayirikkayilla. 10. Am I now trying to win the approval of men, or of God? Or am I trying to please men? If I were still trying to please men, I would not be a servant of Christ. 11. സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഔർപ്പിക്കുന്നു. 11. Sahodharanmaare, Njaan Ariyicha Suvishesham Maanushamalla Ennu Ningale Aurppikkunnu. 11. I want you to know, brothers, that the gospel I preached is not something that man made up. 12. അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പ ിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു. 12. 12. I did not receive it from any man, nor was I taught it; rather, I received it by revelation from Jesus Christ. 13. യെഹൂദമതത്തിലെ എന്റെ മുമ്പേത്ത നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും 13. Yehoodhamathaththile Ente Mumpeththa Nadappu Ningal Kettittundallo. Njaan Dhaivaththinte Sabhaye Athyantham Upadhravichu Mudikkayum 13. For you have heard of my previous way of life in Judaism, how intensely I persecuted the church of God and tried to destroy it. 14. എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു. 14. Ente Pithrupaaramparyaththekkurichu Athyantham Eriveri, Ente Svajanaththil Samapraayakkaaraaya Palarekkaalum Yehoodhamathaththil Adhikam Muthirukayum Cheythuponnu. 14. I was advancing in Judaism beyond many Jews of my own age and was extremely zealous for the traditions of my fathers. 15. എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചുതന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം 15. Enkilum Ente Jananam Muthal Enne Verthirichuthante Krupayaal Vilichirikkunna Dhaivam 15. But when God, who set me apart from birth and called me by his grace, was pleased 16. തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ 16. Thante Puthranekkurichulla Suvishesham Njaan Jaathikalude Idayil Ariyikkendathinnu Avane Ennil Velippeduththuvaan Prasaadhichappol Njaan Maamsarakthangalodu Aalochikkayo 16. to reveal his Son in me so that I might preach him among the Gentiles, I did not consult any man, 17. എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു. 17. Enikku Mumpe Apposthalanmaaraayavarude Adukkal Yerooshalemilekku Pokayo Cheyyaathe Nere Arabiyilekku Pokayum Dhamaskosilekku Madangipporukayum Cheythu. 17. nor did I go up to Jerusalem to see those who were apostles before I was, but I went immediately into Arabia and later returned to Damascus. 18. മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാർത്തു. 18. Moovaandu Kazhinjittu Kephaavumaayi Mukhaparichayamaakendathinnu Yerooshalemilekku Poyi Pathinanchudhivasam Avanodukade Paarththu. 18. Then after three years, I went up to Jerusalem to get acquainted with Peter and stayed with him fifteen days. 19. എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല. 19. Ennaal Karththaavinte Sahodharanaaya Yaakkobine Allaathe Apposthalanmaaril Veroruththaneyum Kandilla. 19. I saw none of the other apostles--only James, the Lord's brother. 20. ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി. 20. Njaan Ningalkku Ezhuthunnathu Bhoshkalla Ennathinnu Dhaivam Saakshi. 20. I assure you before God that what I am writing you is no lie. 21. പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി. 21. Pinne Njaan Suriya Kilikya Dhikkukalilekku Poyi. 21. Later I went to Syria and Cilicia. 22. യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു; 22. Yehoodhyayile Kristhusabhakalkko Njaan Mukhaparichayam Illaaththavan Aayirunnu; 22. I was personally unknown to the churches of Judea that are in Christ. 23. മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം 23. Mumpe Namme Upadhravichavan Thaan Mumpe Mudicha Vishvaasaththe Ippol Prasamgikkunnu Ennu Maathram 23. They only heard the report: "The man who formerly persecuted us is now preaching the faith he once tried to destroy." 24. അവർ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി. 24. Avar Kettu Ennecholli Dhaivaththe Mahathvappeduththi. 24. And they praised God because of me. |