Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ആവർത്തനപുസ്തകം: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു:

1. Soophinnethire Paaraannum Thophelinnum Laabaannum Haseroththinnum Dheesaahaabinnum Naduve Yorddhaannakkare Marubhoomiyil Araabayilvechu Moshe Ellaayisraayelinodum Paranja Vachanangal Aavithu:

1. These are the words Moses spoke to all Israel in the desert east of the Jordan-that is, in the Arabah-opposite Suph, between Paran and Tophel, Laban, Hazeroth and Dizahab.

2. സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ് ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.

2. Seyeerparvvatham Vazhiyaayi Horebilninnu Kaadheshu Barnneyayilekku Pathinonnu Dhivasaththe Vazhi Undu.

2. (It takes eleven days to go from Horeb to Kadesh Barnea by the Mount Seir road.)

3. നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു യഹോവ അവർക്കുംവേണ്ടി തന്നോടു കല്പിച്ചതു പോലെ ഒക്കെയും പറഞ്ഞു.

3. Naalpathaam Samvathsaram Pathinonnaam Maasam Onnaam Thiyyathi Moshe Yisraayelmakkalodu Yahova Avarkkumvendi Thannodu Kalpichathu Pole Okkeyum Paranju.

3. In the fortieth year, on the first day of the eleventh month, Moses proclaimed to the Israelites all that the LORD had commanded him concerning them.

4. ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഔഗിനെയും എദ്രെയിൽവെച്ചു സംഹരിച്ചശേഷം

4. Heshbonil Paarththirunna Amoryyaraajaavaaya Seehoneyum Asthaaroththil Paarththirunna Baashaan Raajaavaaya Augineyum Edhreyilvechu Samharichashesham

4. This was after he had defeated Sihon king of the Amorites, who reigned in Heshbon, and at Edrei had defeated Og king of Bashan, who reigned in Ashtaroth.

5. യോർദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാൽ:

5. Yorddhaannakkare Movaabu Dheshaththuvechu Moshe Ee Nyaayapramaanam Vivarichuthudangiyathu Enganeyennaal:

5. East of the Jordan in the territory of Moab, Moses began to expound this law, saying:

6. ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി.

6. Horebilvechu Nammude Dhaivamaaya Yahova Nammodu Kalpichathu: Ningal Ee Parvvathaththinkal Paarththathu Mathi.

6. The LORD our God said to us at Horeb, "You have stayed long enough at this mountain.

7. തിരിഞ്ഞു യാത്രചെയ്തു അമോർയ്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടൽക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിൻ .

7. Thirinju Yaathracheythu Amoryyarude Parvvathaththilekkum Athinte Ayalpradheshangalaaya Araabaa, Malanaadu, Thaazhveethi, Thekkedhesham, Kadalkkara Enninganeyulla Kanaanyadheshaththekkum Lebaanonilekkum Phraaththu Enna Mahaanadhivareyum Pokuvin .

7. Break camp and advance into the hill country of the Amorites; go to all the neighboring peoples in the Arabah, in the mountains, in the western foothills, in the Negev and along the coast, to the land of the Canaanites and to Lebanon, as far as the great river, the Euphrates.

8. ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിൻ .

8. Ithaa, Njaan Aa Dhesham Ningalude Mumpil Vechirikkunnu; Ningal Kadannu Yahova Ningalude Pithaakkanmaaraaya Abraahaaminnum Yishaakkinnum Yaakkobinnum Avarude Santhathikkum Kodukkumennu Avarodu Sathyam Cheytha Dheshaththe Kaivashamaakkuvin .

8. See, I have given you this land. Go in and take possession of the land that the LORD swore he would give to your fathers-to Abraham, Isaac and Jacob-and to their descendants after them."

9. അക്കാലത്തു ഞാൻ നിങ്ങളോടു പറഞ്ഞതു: എനിക്കു ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല.

9. Akkaalaththu Njaan Ningalodu Paranjathu: Enikku Ekanaayi Ningale Vahippaan Kazhikayilla.

9. At that time I said to you, "You are too heavy a burden for me to carry alone.

10. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഇരിക്കുന്നു.

10. Ningalude Dhaivamaaya Yahova Ningale Varddhippichirikkunnu; Ithaa Ningal Innu Peruppaththil Aakaashaththile Nakshathrangal Pole Irikkunnu.

10. The LORD your God has increased your numbers so that today you are as many as the stars in the sky.

11. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.

11. Ningalude Pithaakkanmaarude Dhaivamaaya Yahova Ningale Ippozhullathinekkaal Iniyum Aayiram Irattiyaakki, Thaan Ningalodu Arulicheythathupole Anugrahikkumaaraakatte.

11. May the LORD, the God of your fathers, increase you a thousand times and bless you as he has promised!

12. ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?

12. Njaan Ekanaayi Ningalude Bhaaravum Ningalude Chumadum Ningalude Vyavahaarangalum Vahikkunnathu Engane?

12. But how can I bear your problems and your burdens and your disputes all by myself?

13. അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.

13. Athathu Gothraththilninnu Jnjaanavum Vivekavum Prasiddhiyumulla Purushanmaare Thiranjeduppin ; Avare Njaan Ningalkku Thalavanmaaraakkum.

13. Choose some wise, understanding and respected men from each of your tribes, and I will set them over you."

14. അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.

14. Athinnu Ningal Ennodu: Nee Paranja Kaaryam Nallathu Ennu Uththaram Paranju.

14. You answered me, "What you propose to do is good."

15. ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കും അധിപതിമാർ, നൂറുപേർക്കും അധിപതിമാർ, അമ്പതുപേർക്കും അധിപതിമാർ, പത്തുപേർക്കും അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.

15. Aakayaal Njaan Ningalude Gothraththalavanmaaraayi Jnjaanavum Prasiddhiyumulla Purushanmaare Aayiramperkkum Adhipathimaar, Nooruperkkum Adhipathimaar, Ampathuperkkum Adhipathimaar, Paththuperkkum Adhipathimaar Ingane Ningalkku Thalavanmaarum Gothrapramaanikalumaayi Niyamichu.

15. So I took the leading men of your tribes, wise and respected men, and appointed them to have authority over you-as commanders of thousands, of hundreds, of fifties and of tens and as tribal officials.

16. അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാർക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ .

16. Annu Njaan Ningalude Nyaayaadhipanmaarodu Aajnjaapichathu: Ningalude Sahodharanmaarkkum Thammilulla Kaaryangale Kettu, Aarkkenkilum Sahodharanodo Paradheshiyodo Vallakaaryavum Undaayaal Athu Neethiyode Vidhippin .

16. And I charged your judges at that time: Hear the disputes between your brothers and judge fairly, whether the case is between brother Israelites or between one of them and an alien.

17. ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങൾക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ ; അതു ഞാൻ തീർക്കും

17. Nyaayavisthaaraththil Mukham Nokkaathe Cheriyavante Kaaryavum Valiyavante Kaaryavum Orupole Kelkkenam; Manushyane Bhayappedaruthu; Nyaayavidhi Dhaivaththinnullathallo. Ningalkku Adhikam Prayaasamulla Kaaryam Ente Adukkal Konduvaruvin ; Athu Njaan Theerkkum

17. Do not show partiality in judging; hear both small and great alike. Do not be afraid of any man, for judgment belongs to God. Bring me any case too hard for you, and I will hear it.

18. അങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.

18. Angane Ningal Cheyyendunna Kaaryangalokkeyum Njaan Akkaalaththu Ningalodu Kalpichuvallo.

18. And at that time I told you everything you were to do.

19. പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ടഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോർയ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബർന്നേയയിൽ എത്തി.

19. Pinne Nammude Dhaivamaaya Yahova Nammodu Kalpichathupole Naam Horebilninnu Purappettashesham Ningal Kandabhayankaramaaya Mahaamarubhoomiyilkoodi Naam Amoryyarude Malanaattilekkulla Vazhiyaayi Sancharichu Kaadheshbarnneyayil Eththi.

19. Then, as the LORD our God commanded us, we set out from Horeb and went toward the hill country of the Amorites through all that vast and dreadful desert that you have seen, and so we reached Kadesh Barnea.

20. അപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോർയ്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.

20. Appol Njaan Ningalodu: Nammude Dhaivamaaya Yahova Namukku Tharunna Amoryyarude Malanaaduvare Ningal Eththiyirikkunnuvallo.

20. Then I said to you, "You have reached the hill country of the Amorites, which the LORD our God is giving us.

21. ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതു പോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.

21. Ithaa, Ninte Dhaivamaaya Yahova Aa Dhesham Ninte Mumpil Vechirikkunnu; Ninte Pithaakkanmaarude Dhaivamaaya Yahova Ninnodu Arulicheythathu Pole Nee Chennu Athu Kaivashamaakkikkolka; Bhayappedaruthu; Adhairyappedukayum Aruthu Ennu Paranju.

21. See, the LORD your God has given you the land. Go up and take possession of it as the LORD, the God of your fathers, told you. Do not be afraid; do not be discouraged."

22. എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.

22. Ennaare Ningal Ellaavarum Aduththuvannu: Naam Chila Aalukale Mumpukootti Ayakkuka; Avar Dhesham Ottunokkeettu Naam Chellendunna Vazhiyeyum Pokendunna Pattanangaleyum Kurichu Varththamaanam Konduvaratte Ennu Paranju.

22. Then all of you came to me and said, "Let us send men ahead to spy out the land for us and bring back a report about the route we are to take and the towns we will come to."

23. ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഔരോ ഗോത്രത്തിൽനിന്നു ഔരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.

23. Aa Vaakku Enikku Bodhichu; Njaan Auro Gothraththilninnu Auro Aal Veetham Panthrandupere Ningalude Koottaththilninnu Thiranjeduththu.

23. The idea seemed good to me; so I selected twelve of you, one man from each tribe.

24. അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.

24. Avar Purappettu Parvvathaththil Kayari Eskolthaazhvarayolam Chennu Dhesham Ottunokki.

24. They left and went up into the hill country, and came to the Valley of Eshcol and explored it.

25. ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.

25. Dheshaththile Phalavum Chilathu Avar Kaivashamaakkikkondu Nammude Adukkal Vannu Varththamaanamellaam Ariyichu; Nammude Dhaivamaaya Yahova Namukku Tharunna Dhesham Nallathu Ennu Paranju.

25. Taking with them some of the fruit of the land, they brought it down to us and reported, "It is a good land that the LORD our God is giving us."

26. എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു.

26. Ennaal Kayarippokuvaan Ningalkku Manassillaathe Ningalude Dhaivamaaya Yahovayude Kalpana Ningal Maruththu.

26. But you were unwilling to go up; you rebelled against the command of the LORD your God.

27. യഹോവ നമ്മെ പകെക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോർയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.

27. Yahova Namme Pakekkayaal Namme Nashippippaan Thakkavannam Amoryyarude Kayyil Elpikkendathinnu Misrayeemdheshaththuninnu Konduvannirikkunnu.

27. You grumbled in your tents and said, "The LORD hates us; so he brought us out of Egypt to deliver us into the hands of the Amorites to destroy us.

28. എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു.

28. Evidekkaakunnu Naam Kayarippokunnathu? Janangal Nammekkaal Valiyavarum Dheerghakaayanmaarum Pattanangal Valiyavayum Aakaashaththolam Eththunna Mathilullavayum Aakunnu; Njangal Avide Anaakyareyum Kandu Ennu Paranju Nammude Sahodharanmaar Nammude Hrudhayam Urukkiyirikkunnu Enningane Ningal Ningalude Koodaarangalil Vechu Pirupiruththu Paranju.

28. Where can we go? Our brothers have made us lose heart. They say, 'The people are stronger and taller than we are; the cities are large, with walls up to the sky. We even saw the Anakites there.'"

29. അപ്പോൾ ഞാൻ നിങ്ങളോടു: നിങ്ങൾ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.

29. Appol Njaan Ningalodu: Ningal Bhramikkaruthu, Avare Bhayappedukayum Aruthu.

29. Then I said to you, "Do not be terrified; do not be afraid of them.

30. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.

30. Ningalude Dhaivamaaya Yahova Ningalude Mumpil Nadakkunnu Ningal Kaanke Avan Misrayeemilum Marubhoomiyilum Cheythathupole Okkeyum Ningalkkuvendi Yuddham Cheyyum.

30. The LORD your God, who is going before you, will fight for you, as he did for you in Egypt, before your very eyes,

31. ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു.

31. Oru Manushyan Thante Makane Vahikkunnathupole Ningal Ee Sthalaththu Eththuvolam Nadanna Ellaa Vazhiyilum Ningalude Dhaivamaaya Yahova Ningale Vahichu Ennu Ningal Kanduvallo Ennu Paranju.

31. and in the desert. There you saw how the LORD your God carried you, as a father carries his son, all the way you went until you reached this place."

32. ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും

32. Ithellaamaayittum Paalayamirangendathinnu Ningalkku Sthalam Anveshippaanum Ningal Pokendunna Vazhi Ningalkku Kaanichutharuvaanum

32. In spite of this, you did not trust in the LORD your God,

33. രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.

33. Raathri Agniyilum Pakal Meghaththilum Ningalkku Mumpaayi Nadanna Ningalude Dhaivamaaya Yahovaye Ningal Vishvasichilla.

33. who went ahead of you on your journey, in fire by night and in a cloud by day, to search out places for you to camp and to show you the way you should go.

34. ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:

34. Aakayaal Yahova Ningalude Vaakku Kettu Kopichu:

34. When the LORD heard what you said, he was angry and solemnly swore:

35. ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കും കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.

35. Njaan Ningalude Pithaakkanmaarkkum Kodukkumennu Sathyam Cheythittulla Nalla Dhesham Ee Dhushdathalamurayile Purushanmaar Aarum Kaanukayilla.

35. "Not a man of this evil generation shall see the good land I swore to give your forefathers,

36. യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.

36. Yephunneyude Makanaaya Kaalebu Maathram Athu Kaanukayum Avan Yahovaye Poornnamaayi Pattininnathukondu Avannum Avante Puthranmaarkkum Avan Chavittiya Dhesham Njaan Kodukkayum Cheyyumennu Sathyam Cheythu Kalpichu.

36. except Caleb son of Jephunneh. He will see it, and I will give him and his descendants the land he set his feet on, because he followed the LORD wholeheartedly."

37. യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.

37. Yahova Ningalude Nimiththam Ennodum Kopichu Kalpichathu: Neeyum Avide Chellukayilla.

37. Because of you the LORD became angry with me also and said, "You shall not enter it, either.

38. നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.

38. Ninte Shushrooshakanaaya Noonte Makan Yoshuva Avide Chellum; Avane Dhairyappeduththuka; Avanaakunnu Yisraayelinnu Athu Kaivashamaakkikkodukkendathu.

38. But your assistant, Joshua son of Nun, will enter it. Encourage him, because he will lead Israel to inherit it.

39. കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കും ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.

39. Kollayaakumennu Ningal Paranja Ningalude Kunjukuttikalum Innu Gunadhoshangale Thirichariyaaththa Ningalude Makkalum Avide Chellum; Avarkkum Njaan Athu Kodukkum; Avar Athu Kaivashamaakkum.

39. And the little ones that you said would be taken captive, your children who do not yet know good from bad-they will enter the land. I will give it to them and they will take possession of it.

40. നിങ്ങൾ തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിൻ .

40. Ningal Thirinju Chenkadalvazhiyaayi Marubhoomiyilekku Yaathra Chey‍vin .

40. But as for you, turn around and set out toward the desert along the route to the Red Sea. "

41. അതിന്നു നിങ്ങൾ എന്നോടു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഔരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.

41. Athinnu Ningal Ennodu: Njangal Yahovayodu Paapam Cheythirikkunnu. Nammude Dhaivamaaya Yahova Njangalodu Kalpichathupole Okkeyum Njangal Poyi Yuddham Cheyyum Ennu Uththaram Paranju. Angane Ningal Auroruththan Thaanthaante Yuddhaayudham Dharichu Parvvathaththil Kayaruvaan Thuninju.

41. Then you replied, "We have sinned against the LORD. We will go up and fight, as the LORD our God commanded us." So every one of you put on his weapons, thinking it easy to go up into the hill country.

42. എന്നാൽ യഹോവ എന്നോടു: നിങ്ങൾ പോകരുതു; യുദ്ധം ചെയ്യരുതു; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.

42. Ennaal Yahova Ennodu: Ningal Pokaruthu; Yuddham Cheyyaruthu; Njaan Ningalude Idayil Illa; Shathrukkalodu Ningal Thottupokum Ennu Avarodu Paraka Ennu Kalpichu.

42. But the LORD said to me, "Tell them, 'Do not go up and fight, because I will not be with you. You will be defeated by your enemies.'"

43. അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പർവ്വതത്തിൽ കയറി.

43. Angane Njaan Ningalodu Paranju; Ennaal Ningal Kelkkaathe Yahovayude Kalpana Maruththu Ahammathiyode Parvvathaththil Kayari.

43. So I told you, but you would not listen. You rebelled against the LORD's command and in your arrogance you marched up into the hill country.

44. ആ പർവ്വതത്തിൽ കുടിയിരുന്ന അമോർയ്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടർന്നു സേയീരിൽ ഹൊർമ്മാവരെ ഛിന്നിച്ചുകളഞ്ഞു.

44. Aa Parvvathaththil Kudiyirunna Amoryyar Ningalude Nere Purappettuvannu Theneechapole Ningale Pinthudarnnu Seyeeril Hormmaavare Chinnichukalanju.

44. The Amorites who lived in those hills came out against you; they chased you like a swarm of bees and beat you down from Seir all the way to Hormah.

45. നിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.

45. Ningal Madangivannu Yahovayude Mumpaake Karanju; Ennaal Yahova Ningalude Nilavili Kettilla; Ningalude Apekshekku Chevi Thannathumilla.

45. You came back and wept before the LORD, but he paid no attention to your weeping and turned a deaf ear to you.

46. അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.

46. Angane Ningal Kaadheshil Paarththa Dheerghakaalamokkeyum Avide Thaamasikkendivannu.

46. And so you stayed in Kadesh many days-all the time you spent there.

Why do ads appear in this Website?

×