Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഫിലിപ്പിയർ: അദ്ധ്യായം 1

 
Custom Search
1 2 3 4

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൌലോസും തിമൊഥെയോസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷന്മാർക്കും കൂടെ എഴുതുന്നതു:

1. Kristhuyeshuvinte Dhaasanmaaraaya Paulosum Thimotheyosum Philippiyil Kristhuyeshuvilulla Sakala Vishuddhanmaarkkum Addhyakshanmaarkkum Shushrooshanmaarkkum Koode Ezhuthunnathu:

1. Paul and Timothy, servants of Christ Jesus, To all the saints in Christ Jesus at Philippi, together with the overseers and deacons:

2. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

2. Nammude Pithaavaaya Dhaivaththinkal Ninnum Karththaavaaya Kristhuyeshuvinkal Ninnum Ningalkku Krupayum Samaadhaanavum Undaakatte.

2. Grace and peace to you from God our Father and the Lord Jesus Christ.

3. ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും

3. Njaan Ningalkku Ellaavarkkum Vendi Kazhikkunna Sakalapraarththanayilum Eppozhum Santhoshaththode Praarththichum

3. I thank my God every time I remember you.

4. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.

4. Ningalil Nalla Pravruththiye Aarambhichavan Yeshukristhuvinte Naalolam Athine Thikekkum Ennu Urappaayi Vishvasichumirikkunnu.

4. In all my prayers for all of you, I always pray with joy

5. ഒന്നാംനാൾ മുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം

5. Onnaamnaal Muthal Ithuvareyum Suvisheshaghoshanaththil Ningalkkulla Koottaayma Nimiththam

5. because of your partnership in the gospel from the first day until now,

6. ഞാൻ നിങ്ങളെ ഔർക്കുംമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

6. Njaan Ningale Aurkkummpol Okkeyum Ente Dhaivaththinnu Sthothram Cheyyunnu.

6. being confident of this, that he who began a good work in you will carry it on to completion until the day of Christ Jesus.

7. കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ.

7. Krupayil Enikku Koottaalikalaaya Ningale Okkeyum Ente Bandhanangalilum Suvisheshaththinte Prathivaadhaththilum Sthireekaranaththilum Njaan Ente Hrudhayaththil Vahichirikkakondu Angane Ningale Ellaavareyum Kurichu Vichaarikkunnathu Enikku Nyaayamallo.

7. It is right for me to feel this way about all of you, since I have you in my heart; for whether I am in chains or defending and confirming the gospel, all of you share in God's grace with me.

8. ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി.

8. Kristhuyeshuvinte Aardhrathayode Njaan Ningale Ellaavareyum Kaanmaan Ethra Vaanjchikkunnu Ennathinnu Dhaivam Saakshi.

8. God can testify how I long for all of you with the affection of Christ Jesus.

9. നിങ്ങളുടെ സ്നേഹം മേലക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു

9. Ningalude Sneham Melakkumel Parijnjaanaththilum Sakala Vivekaththilum Varddhichu Vannittu

9. And this is my prayer: that your love may abound more and more in knowledge and depth of insight,

10. നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും

10. Ningal Bhedhaabhedhangale Vivechippaaraakenam Ennum Kristhuvinte Naalilekku Nirmmalanmaarum Idarchayillaaththavarum

10. so that you may be able to discern what is best and may be pure and blameless until the day of Christ,

11. ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.

11. Dhaivaththinte Mahathvaththinnum Pukazhchekkumaayittu Yeshukristhuvinaal Neethi Phalam Niranjavarumaayi Theerenam Ennum Njaan Praarththikkunnu.

11. filled with the fruit of righteousness that comes through Jesus Christ--to the glory and praise of God.

12. സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.

12. Sahodharanmaare, Enikku Bhavichathu Suvisheshaththinte Abhivruddhikku Kaaranamaayiththeernnu Ennu Ningal Arivaan Njaan Ichchikkunnu.

12. Now I want you to know, brothers, that what has happened to me has really served to advance the gospel.

13. എന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായിവരികയും

13. Ente Bandhanangal Kristhunimiththamaakunnu Ennu Akampadipattaalaththil Okkeyum Shesham Ellaavarkkum Thelivaayivarikayum

13. As a result, it has become clear throughout the whole palace guard and to everyone else that I am in chains for Christ.

14. സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.

14. Sahodharanmaar Mikkaperum Ente Bandhanangalaal Karththaavil Dhairyam Poondu Dhaivaththinte Vachanam Bhayamkoodaathe Prasthaavippaan Adhikam Thuniyukayum Cheythirikkunnu.

14. Because of my chains, most of the brothers in the Lord have been encouraged to speak the word of God more courageously and fearlessly.

15. ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു;

15. Chilar Kristhuvine Asooyayum Pinakkavum Nimiththam Prasamgikkunnu;

15. It is true that some preach Christ out of envy and rivalry, but others out of goodwill.

16. ചിലരോ നല്ല മനസ്സോടെ തന്നേ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താൽ ചെയ്യുന്നു.

16. Chilaro Nalla Manassode Thanne. Avar Suvisheshaththinte Prathivaadhaththinnaayittu Njaan Ivide Kidakkunnu Ennu Arinjittu Athu Snehaththaal Cheyyunnu.

16. The latter do so in love, knowing that I am put here for the defense of the gospel.

17. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ളേശം വരുത്തുവാൻ ഭാവിച്ചുകൊണ്ടു നിർമ്മലതയോടെയല്ല ശാ ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു.

17. 

17. The former preach Christ out of selfish ambition, not sincerely, supposing that they can stir up trouble for me while I am in chains.

18. പിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.

18. Pinne Enthu? Naadyamaayitto Paramaarththamaayitto Ethuvidhamaayaalum Kristhuvine Allo Prasamgikkunnathu. Ithil Njaan Santhoshikkunnu; Iniyum Santhoshikkum.

18. But what does it matter? The important thing is that in every way, whether from false motives or true, Christ is preached. And because of this I rejoice.

19. നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാൻ അറിയുന്നു.

19. Ningalude Praarththanayaalum Yeshukristhuvinte Aathmaavinte Sahaayaththaalum Athu Enikku Rakshaakaaranamaayiththeerum Ennu Njaan Ariyunnu.

19. Yes, and I will continue to rejoice, for I know that through your prayers and the help given by the Spirit of Jesus Christ, what has happened to me will turn out for my deliverance.

20. അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യശിക്കയും ചെയ്യുന്നു.

20. Angane Njaan Onnilum Lajjichupokaathe Poornnadhairyam Poondu Kristhu Ente Shareeraththinkal Jeevanaal Aakatte Maranaththaal Aakatte Eppozhum Ennapole Ippozhum Mahimappedukeyullu Ennu Pratheekshikkayum Prathyashikkayum Cheyyunnu.

20. I eagerly expect and hope that I will in no way be ashamed, but will have sufficient courage so that now as always Christ will be exalted in my body, whether by life or by death.

21. എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.

21. Enikku Jeevikkunnathu Kristhuvum Marikkunnathu Laabhavum Aakunnu.

21. For to me, to live is Christ and to die is gain.

22. എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല.

22. Ennaal Jadaththil Jeevikkunnathinaal Ente Velekku Phalam Varumenkil Ethuthiranjedukkendu Ennu Njaan Ariyunnilla.

22. If I am to go on living in the body, this will mean fruitful labor for me. Yet what shall I choose? I do not know!

23. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.

23. Iva Randinaalum Njaan Njerungunnu; Vittu Pirinju Kristhuvinodukoode Irippaan Enikku Kaamkshayundu; Athu Athyuththamamallo.

23. I am torn between the two: I desire to depart and be with Christ, which is better by far;

24. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾ നിമിത്തം ഏറെ ആവശ്യം.

24. Ennaal Njaan Jadaththil Irikkunnathu Ningal Nimiththam Ere Aavashyam.

24. but it is more necessary for you that I remain in the body.

25. ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു.

25. Ingane Urechukondu Ningalude Vishvaasaththinte Abhivruddhikkum Santhoshaththinnumaayi Thanne Njaan Jeevanodirikkum Ennum Ningalodu Ellaavarodum Koode Irikkum Ennum Ariyunnu.

25. Convinced of this, I know that I will remain, and I will continue with all of you for your progress and joy in the faith,

26. അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങി വരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിപ്പാൻ ഇടയാകും.

26. Angane Njaan Ningalude Adukkal Madangi Varunnathinaal Ennekkurichu Ningalkkulla Prashamsa Kristhuyeshuvil Varddhippaan Idayaakum.

26. so that through my being with you again your joy in Christ Jesus will overflow on account of me.

27. ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ .

27. Njaan Ningale Vannu Kanditto Dhooraththirunnu Ningalude Avastha Kettitto Ningal Ekaathmaavil Nilaninnu Ethiraalikalaal Onnilum Kulungippokaathe Ekamanassode Suvisheshaththinte Vishvaasaththinnaayi Poraattam Kazhikkunnu Ennu Grahikkendathinnu Kristhuvinte Suvisheshaththinnu Yogyamaamvannam Maathram Nadappin .

27. Whatever happens, conduct yourselves in a manner worthy of the gospel of Christ. Then, whether I come and see you or only hear about you in my absence, I will know that you stand firm in one spirit, contending as one man for the faith of the gospel

28. ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു;

28. Ithu Avarude Naashaththinnum Ningalude Rakshekkum Oru Adayaalamaakunnu;

28. without being frightened in any way by those who oppose you. This is a sign to them that they will be destroyed, but that you will be saved--and that by God.

29. അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.

29. Athu Dhaivam Thanne Vechathaakunnu. Kristhuvil Vishvasippaan Maathramalla Avannu Vendi Kashdam Anubhavippaanum Koode Ningalkku Varam Nalkiyirikkunnu.

29. For it has been granted to you on behalf of Christ not only to believe on him, but also to suffer for him,

30. നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

30. Ningal Enkal Kandathum Ippol Ennekkurichu Kelkkunnathumaaya Athe Poraattam Ningalkkum Undallo.

30. since you are going through the same struggle you saw I had, and now hear that I still have.

Why do ads appear in this Website?

×