1. പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 1. Paulosum Silvaanosum Thimotheyosum Pithaavaaya Dhaivaththilum Karththaavaaya Yeshukristhuvilum Ulla Thessaloneekyasabhekku Ezhuthunnathu: Ningalkku Krupayum Samaadhaanavum Undaakatte. 1. Paul, Silas and Timothy, To the church of the Thessalonians in God the Father and the Lord Jesus Christ: Grace and peace to you. 2. ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും 2. Njangalude Praarththanayil Ningale Smarichukondu Ningalude Vishvaasaththinte Velayum Snehaprayathnavum 2. We always thank God for all of you, mentioning you in our prayers. 3. നമ്മുടെ കർത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഔർത്തു 3. Nammude Karththaavaaya Yeshikristhuvinekkurichulla Prathyaashayude Sthirathayum Idavidaathe Nammude Dhaivavum Pithaavumaayavante Sannidhiyil Aurththu 3. We continually remember before our God and Father your work produced by faith, your labor prompted by love, and your endurance inspired by hope in our Lord Jesus Christ. 4. ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ. 4. Njangal Ningalkkellaavarkkum Vendi Eppozhum Dhaivaththinnu Sthothram Cheyyunnu. Dhaivaththaal Snehikkappetta Sahodharanmaare, Ningalude Thiranjeduppine Ariyunnuvallo. 4. For we know, brothers loved by God, that he has chosen you, 5. ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ. 5. Njangalude Suvishesham Vachanamaayi Maathramalla, Shakthiyodum Parishuddhaathmaavodum Bahunishchayaththodum Koode Aayirunnu Ningalude Adukkal Vannathu; Ningalude Nimiththam Njangal Ningalude Idayil Engane Perumaariyirunnu Ennu Ariyunnuvallo. 5. because our gospel came to you not simply with words, but also with power, with the Holy Spirit and with deep conviction. You know how we lived among you for your sake. 6. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു. 6. Bahukashdam Sahikkendivannittum Ningal Parishuddhaathmaavinte Santhoshaththode Vachanam Kaikkondu Njangalkkum Karththaavinnum Anukaarikalaayiththeernnu. 6. You became imitators of us and of the Lord; in spite of severe suffering, you welcomed the message with the joy given by the Holy Spirit. 7. അങ്ങനെ നിങ്ങൾ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കും എല്ലാവർക്കും മാതൃകയായിത്തീർന്നു. 7. Angane Ningal Makkedhonyayilum Akhaayayilum Vishvasikkunnavarkkum Ellaavarkkum Maathrukayaayiththeernnu. 7. And so you became a model to all the believers in Macedonia and Achaia. 8. നിങ്ങളുടെ അടുക്കൽ നിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല. 8. Ningalude Adukkal Ninnu Karththaavinte Vachanam Muzhangichennathu Makkedhonyayilum Akhaayayilum Maathramalla; Ellaadavum Ningalkku Dhaivaththilulla Vishvaasam Prasiddhamaayirikkunnu; Athukondu Njangal Onnum Paravaan Aavashyamilla. 8. The Lord's message rang out from you not only in Macedonia and Achaia--your faith in God has become known everywhere. Therefore we do not need to say anything about it, 9. ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു. 9. Njangalkku Ningalude Adukkal Enganeyulla Praveshanam Saadhichu Ennum Jeevanulla Sathyadhaivaththe Sevippaanum Avan Marichavarude Idayil Ninnu Uyirppicha Thante Puthranum Varuvaanulla Kopaththilninnu Namme Viduvikkunnavanumaaya Yeshu Svarggaththilninnu Varunnathu Kaaththirippaanum Ningal Vigrahangale Vittu Dhaivaththinkalekku Engane Thirinjuvannu Ennum Avar Thanne Parayunnu. 9. for they themselves report what kind of reception you gave us. They tell how you turned to God from idols to serve the living and true God, 10. and to wait for his Son from heaven, whom he raised from the dead--Jesus, who rescues us from the coming wrath. |