1. മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു: 1. Mooppanaaya Njaan Sathyaththil Snehikkunna Priya Gaayosinnu Ezhuthunnathu: 1. The elder, To my dear friend Gaius, whom I love in the truth. 2. പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു. 2. Priyane, Ninte Aathmaavu Shubhamaayirikkunnathupole Nee Sakalaththilum Shubhamaayum Sukhamaayum Irikkenam Ennu Njaan Praarththikkunnu. 2. Dear friend, I pray that you may enjoy good health and that all may go well with you, even as your soul is getting along well. 3. സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു. 3. Sahodharanmaar Vannu, Nee Sathyaththil Nadakkunnu Ennu Ninte Sathyaththinnu Saakshyam Parakayaal Njaan Athyantham Santhoshichu. 3. It gave me great joy to have some brothers come and tell about your faithfulness to the truth and how you continue to walk in the truth. 4. എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല. 4. Ente Makkal Sathyaththil Nadakkunnu Ennu Kelkkunnathinekkaal Valiya Santhosham Enikkilla. 4. I have no greater joy than to hear that my children are walking in the truth. 5. പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു. 5. Priyane, Nee Sahodharanmaarkkum Visheshaal Athithikalkkum Vendi Addhvaanikkunnathil Okkeyum Vishvasthatha Kaanikkunnu. 5. Dear friend, you are faithful in what you are doing for the brothers, even though they are strangers to you. 6. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. 6. Avar Sabhayude Mumpaake Ninte Snehaththinnu Saakshyam Paranjirikkunnu; Nee Avare Dhaivaththinnu Yogyamaakumvannam Yaathra Ayachaal Nannaayirikkum. 6. They have told the church about your love. You will do well to send them on their way in a manner worthy of God. 7. തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു. 7. Thirunaamam Nimiththamallo Avar Jaathikalodu Onnum Vaangaathe Purappettathu. 7. It was for the sake of the Name that they went out, receiving no help from the pagans. 8. ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു. 8. Aakayaal Naam Sathyaththinnu Koottuvelakkaar Aakendathinnu Inganeyullavare Salkarikkendathaakunnu. 8. We ought therefore to show hospitality to such men so that we may work together for the truth. 9. സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. 9. Sabhekku Njaan Onnezhuthiyirunnu: Enkilum Avaril Pradhaaniyaakuvaan Aagrahikkunna Dhiyothrephesu Njangale Koottaakkunnilla. 9. I wrote to the church, but Diotrephes, who loves to be first, will have nothing to do with us. 10. അതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഔർമ്മ വരുത്തും. അവൻ അങ്ങിനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. 10. Athukondu Njaan Vannaal Avan Njangale Dhurvvaakku Paranju Shakaarichukondu Cheyyunna Pravruththi Avannu Aurmma Varuththum. Avan Angine Cheyyunnathu Poraa Ennuvechu Thaan Sahodharanmaare Kaikkollaathirikkunnathu Maathramalla, Athinnu Manassullavare Virodhikkayum Sabhayilninnu Puraththaakkukayum Cheyyunnu. 10. So if I come, I will call attention to what he is doing, gossiping maliciously about us. Not satisfied with that, he refuses to welcome the brothers. He also stops those who want to do so and puts them out of the church. 11. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല. 11. Priyane, Nanmayallaathe Thinma Anukarikkaruthu; Nanma Cheyyunnavan Dhaivaththilninnullavan Aakunnu; Thinma Cheyyunnavan Dhaivaththe Kandittilla. 11. Dear friend, do not imitate what is evil but what is good. Anyone who does what is good is from God. Anyone who does what is evil has not seen God. 12. ദെമേത്രിയൊസിന്നു എല്ലാവരാലും സത്യത്താൽ തന്നേയും സാക്ഷ്യം ലഭിച്ചിട്ടുണ്ടു; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു. 12. Dhemethriyosinnu Ellaavaraalum Sathyaththaal Thanneyum Saakshyam Labhichittundu; Njangalum Saakshyam Parayunnu; Njangalude Saakshyam Sathyam Ennu Nee Ariyunnu. 12. Demetrius is well spoken of by everyone--and even by the truth itself. We also speak well of him, and you know that our testimony is true. 13. എഴുതി അയപ്പാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാൻ എനിക്കു മനസ്സില്ല. 13. Ezhuthi Ayappaan Palathum Undaayirunnu Enkilum Mashiyum Thoovalumkondu Ezhuthuvaan Enikku Manassilla. 13. I have much to write you, but I do not want to do so with pen and ink. 14. വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്കു മുഖാമുഖമായി സംസാരിക്കാം 14. Vegaththil Ninne Kaanmaan Aashikkunnu. Appol Namukku Mukhaamukhamaayi Samsaarikkaam 14. I hope to see you soon, and we will talk face to face. Peace to you. The friends here send their greetings. Greet the friends there by name. 15. നിനക്കു സമാധാനം. സ്നേഹിതന്മാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്കും പേരുപേരായി വന്ദനം ചൊല്ലുക. 15. Ninakku Samaadhaanam. Snehithanmaar Ninakku Vandhanam Chollunnu. Snehithanmaarkkum Peruperaayi Vandhanam Cholluka. |