Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

യൂദാ: അദ്ധ്യായം 1

 
Custom Search
1

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കും എഴുതുന്നതു:

1. Yeshukristhuvinte Dhaasanum Yaakkobinte Sahodharanumaaya Yoodhaa, Pithaavaaya Dhaivaththil Snehikkappettum Yeshukristhuvinnaayi Sookshikkappettum Irikkunnavaraaya Vilikkappettavarkkum Ezhuthunnathu:

1. Jude, a servant of Jesus Christ and a brother of James, To those who have been called, who are loved by God the Father and kept by Jesus Christ:

2. നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.

2. Ningalkku Karunayum Samaadhaanavum Snehavum Varddhikkumaaraakatte.

2. Mercy, peace and love be yours in abundance.

3. പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.

3. Priyare, Namukku Pothuvilulla Rakshayekkurichu Ningalkku Ezhuthuvaan Sakalaprayathnavum Cheykayil Vishuddhanmaarkkum Orikkalaayittu Bharamelpichirikkunna Vishvaasaththinnu Vendi Poraadendathinnu Prabodhippichezhuthuvaan Aavashyam Ennu Enikku Thonni.

3. Dear friends, although I was very eager to write to you about the salvation we share, I felt I had to write and urge you to contend for the faith that was once for all entrusted to the saints.

4. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.

4. Nammude Dhaivaththinte Krupaye Dhushkaamavruththikku Hethuvaakki Ekanaathanum Nammude Karththaavumaaya Yeshukristhuvine Nishedhikkunna Abhaktharaaya Chila Manushyar Nuzhanju Vannirikkunnu; Avarude Ee Shikshaavidhi Pandu Thanne Ezhuthiyirikkunnu.

4. For certain men whose condemnation was written about long ago have secretly slipped in among you. They are godless men, who change the grace of our God into a license for immorality and deny Jesus Christ our only Sovereign and Lord.

5. നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഔർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.

5. Ningalo Sakalavum Orikkal Arinjuvenkilum Ningale Aurppippaan Njaan Ichchikkunnathenthennaal: Karththaavu Janaththe Misrayeemilninnu Rakshichittum Vishvasikkaaththavare Pinnaththethil Nashippichu.

5. Though you already know all this, I want to remind you that the Lord delivered his people out of Egypt, but later destroyed those who did not believe.

6. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.

6. Thangalude Vaazhcha Kaaththukollaathe Svantha Vaasasthalam Vittupoya Dhoothanmaare Mahaadhivasaththinte Vidhikkaayi Ennekkumulla Changalayittu Andhakaaraththin Keezhil Sookshichirikkunnu.

6. And the angels who did not keep their positions of authority but abandoned their own home--these he has kept in darkness, bound with everlasting chains for judgment on the great Day.

7. അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കും സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.

7. Athupole Sodhomum Gomorayum Chuttumulla Pattanangalum Avarkkum Samamaayi Dhurnnadappu Aacharichu Anyajadam Mohichu Nadannathinaal Nithyaagniyude Shikshaavidhi Sahichukondu Dhrushdaanthamaayi Kidakkunnu.

7. In a similar way, Sodom and Gomorrah and the surrounding towns gave themselves up to sexual immorality and perversion. They serve as an example of those who suffer the punishment of eternal fire.

8. അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.

8. Angane Thanne Ivarum Svapnaavasthayilaayi Jadaththe Malinamaakkukayum Karththruthvaththe Thuchcheekarikkukayum Mahimakale Dhushikkayum Cheyyunnu.

8. In the very same way, these dreamers pollute their own bodies, reject authority and slander celestial beings.

9. എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.

9. Ennaal Pradhaanadhoothanaaya Mikhaayel Mosheyude Shareeraththekkurichu Pishaachinodu Tharkkichu Vaadhikkumpol Oru Dhooshanavidhi Ucharippaan Thuniyaathe: Karththaavu Ninne Bharthsikkatte Ennu Paranjathe Ulloo.

9. But even the archangel Michael, when he was disputing with the devil about the body of Moses, did not dare to bring a slanderous accusation against him, but said, "The Lord rebuke you!"

10. ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.

10. Ivaro Thangal Ariyaaththathu Ellaam Dhushikkunnu; Buddhiyillaaththa Mrugangaleppole Svaabhaavikamaayi Grahikkunnavayaal Okkeyum Thangaleththanne Vashalaakkunnu.

10. Yet these men speak abusively against whatever they do not understand; and what things they do understand by instinct, like unreasoning animals--these are the very things that destroy them.

11. അവർക്കും അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.

11. Avarkkum Ayyo Kashdam! Avar Kayeente Vazhiyil Nadakkayum Kooli Kothichu Bileyaaminte Vanchanayil Thangaleththanne Elpikkayum Korahinte Mathsaraththil Nashichupokayum Cheyyunnu.

11. Woe to them! They have taken the way of Cain; they have rushed for profit into Balaam's error; they have been destroyed in Korah's rebellion.

12. ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഔടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ;

12. Ivar Ningalude Snehasadhyakalil Maranjukidakkunna Paarakal; Ningalodukoode Virunnukazhinju Bhayamkoodaathe Ningaleththanne Theettunnavar; Kaattukondu Audunna Vellamillaaththa Meghangal; Ilakozhinjum Phalamillaatheyum Randuru Chaththum Verattum Poya Vrukshangal;

12. These men are blemishes at your love feasts, eating with you without the slightest qualm--shepherds who feed only themselves. They are clouds without rain, blown along by the wind; autumn trees, without fruit and uprooted--twice dead.

13. തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.

13. Thangalude Naanakkedu Nurechu Thallunna Kodiya Kadalththirakal; Sadhaakaalaththekkum Andhathamassu Sookshichuvechirikkunna Vakra Gathiyulla Nakshathrangal Thanne.

13. They are wild waves of the sea, foaming up their shame; wandering stars, for whom blackest darkness has been reserved forever.

14. ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:

14. Aadhaammuthal Ezhaamanaaya Hanokkum Ivarekkurichu:

14. Enoch, the seventh from Adam, prophesied about these men: "See, the Lord is coming with thousands upon thousands of his holy ones

15. “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ് ൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.

15. 

15. to judge everyone, and to convict all the ungodly of all the ungodly acts they have done in the ungodly way, and of all the harsh words ungodly sinners have spoken against him."

16. അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാർയ്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.

16. Avar Pirupiruppukaarum Thangalude Gathiyekkurichu Aavalaadhi Parayunnavarumaayi Svanthamohangale Anusarichu Nadakkunnu. Avarude Vaayu Vampuparayunnu; Kaaryyasaaddhyaththinnaayi Avar Mukhasthuthi Prayogikkunnu.

16. These men are grumblers and faultfinders; they follow their own evil desires; they boast about themselves and flatter others for their own advantage.

17. നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻ പറഞ്ഞ വാക്കുകളെ ഔർപ്പിൻ .

17. Ningalo, Priyare, Nammude Karththaavaaya Yeshukristhuvinte Apposthalanmaar Mun Paranja Vaakkukale Aurppin .

17. But, dear friends, remember what the apostles of our Lord Jesus Christ foretold.

18. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.

18. Anthyakaalaththu Bhakthiketta Mohangale Anusarichu Nadakkunna Parihaasikal Undaakum Ennu Avar Ningalodu Paranjuvallo.

18. They said to you, "In the last times there will be scoffers who will follow their own ungodly desires."

19. അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.

19. Avar Bhinnatha Undaakkunnavar, Praakruthanmaar, Aathmaavillaaththavar.

19. These are the men who divide you, who follow mere natural instincts and do not have the Spirit.

20. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു

20. Ningalo, Priyamullavare, Ningalude Athivishuddha Vishvaasaththe Aadhaaramaakki Ningalkku Thanne Aathmikavarddhana Varuththiyum Parishuddhaathmaavil Praarththichum Nithyajeevannaayittu

20. But you, dear friends, build yourselves up in your most holy faith and pray in the Holy Spirit.

21. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ .

21. Nammude Karththaavaaya Yeshukristhuvinte Karunekkaayi Kaaththirunnumkondu Dhaivasnehaththil Ningaleththanne Sookshichukolvin .

21. Keep yourselves in God's love as you wait for the mercy of our Lord Jesus Christ to bring you to eternal life.

22. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ ;

22. Samshayikkunnavaraaya Chilarodu Karuna Chey‍vin ;

22. Be merciful to those who doubt;

23. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കും ഭയത്തോടെ കരുണ കാണിപ്പിൻ .

23. Chilare Theeyilninnu Valicheduththu Rakshippin ; Jadaththaal Karapidicha Ankipolum Pakechukondu Chilarkkum Bhayaththode Karuna Kaanippin .

23. snatch others from the fire and save them; to others show mercy, mixed with fear--hating even the clothing stained by corrupted flesh.

24. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ .

24. Veezhaathavannam Ningale Sookshichu, Thante Mahimaasannidhiyil Kalankamillaaththavaraayi Aanandhaththode Niruththuvaan Shakthiyullavannu, Nammude Karththaavaaya Yeshukristhumukhaantharam Nammude Rakshithaavaaya Ekadhaivaththinnu Thanne, Sarvvakaalaththinnumumpum Ippozhum Sadhaakaalaththolavum Thejassum Mahimayum Balavum Adhikaaravum Undaakumaaraakatte. Aamen .

24. To him who is able to keep you from falling and to present you before his glorious presence without fault and with great joy--

25. to the only God our Savior be glory, majesty, power and authority, through Jesus Christ our Lord, before all ages, now and forevermore! Amen.

Why do ads appear in this Website?

×