Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

വെളിപ്പാട്: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.

1. Yeshukristhuvinte Velippaadu: Vegaththil Sambhavippaanullathu Thante Dhaasanmaare Kaanikkendathinnu Dhaivam Athu Avannu Koduththu. Avan Athu Thante Dhoothan Mukhaantharam Ayachu Thante Dhaasanaaya Yeaahannaannu Pradharshippichu.

1. The revelation of Jesus Christ, which God gave him to show his servants what must soon take place. He made it known by sending his angel to his servant John,

2. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.

2. Avan Dhaivaththinte Vachanavum Yeshukristhuvinte Saakshyavumaayi Thaan Kandathu Okkeyum Saaksheekarichu.

2. who testifies to everything he saw--that is, the word of God and the testimony of Jesus Christ.

3. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.

3. Ee Pravachanaththinte Vaakkukale Vaayichu Kelppikkunnavanum Kelkkunnavarum Athil Ezhuthiyirikkunnathu Pramaanikkunnavarum Bhaagyavaanmaar; Samayam Aduththirikkunnu.

3. Blessed is the one who reads the words of this prophecy, and blessed are those who hear it and take to heart what is written in it, because the time is near.

4. യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും

4. Yeaahannaan Aasyayile Ezhu Sabhakalkkum Ezhuthunnathu: Irikkunnavanum Irunnavanum Varunnavanumaayavankal Ninnum Avante Simhaasanaththinmumpilulla Ezhu Aathmaakkalude Pakkalninnum

4. John, To the seven churches in the province of Asia: Grace and peace to you from him who is, and who was, and who is to come, and from the seven spirits

5. വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

5. Vishvasthasaakshiyum Marichavaril Aadhyajaathanum Bhooraajaakkanmaarkku Adhipathiyum Aaya Yeshukristhuvinkal Ninnum Ningalkku Krupayum Samaadhaanavum Undaakatte.

5. before his throne, and from Jesus Christ, who is the faithful witness, the firstborn from the dead, and the ruler of the kings of the earth.

6. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.

6. Namme Snehikkunnavanum Nammude Paapam Peaakki Namme Thante Rakthaththaal Viduvichu Thante Pithaavaaya Dhaivaththinnu Namme Raajyavum Pureaahithanmaarum Aakkiththeerththavanumaayavannu Ennennekkum Mahathvavum Balavum; Aamen.

6. To him who loves us and has freed us from our sins by his blood, and has made us to be a kingdom and priests to serve his God and Father--to him be glory and power for ever and ever! Amen.

7. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.

7. Ithaa, Avan Meghaarooddanaayi Varunnu; Ethu Kannum, Avane Kuththiththulechavarum Avane Kaanum; Bhoomiyile Geaathrangal Okkeyum Avanecholli Vilapikkum. Uvvu, Aamen.

7. Look, he is coming with the clouds, and every eye will see him, even those who pierced him; and all the peoples of the earth will mourn because of him. So shall it be! Amen.

8. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.

8. Njaan Alphayum Omegayum Aakunnu Ennu Irikkunnavanum Irunnavanum Varunnavanumaayi Sarvvashakthiyulla Dhaivamaaya Karththaavu Arulicheyyunnu.

8. "I am the Alpha and the Omega," says the Lord God, "who is, and who was, and who is to come, the Almighty."

9. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.

9. Ningalude Saheaadharanum Yeshuvinte Kashdathayilum Raajyaththilum Sahishnathayilum Koottaaliyumaaya Yeaahannaan Enna Njaan Dhaivavachanavum Yeshuvinte Saakshyavum Nimiththam Pathmosu Enna Dhveepil Aayirunnu.

9. I, John, your brother and companion in the suffering and kingdom and patient endurance that are ours in Jesus, was on the island of Patmos because of the word of God and the testimony of Jesus.

10. കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:

10. Karththrudhivasaththil Njaan Aathmavivashanaayi:

10. On the Lord's Day I was in the Spirit, and I heard behind me a loud voice like a trumpet,

11. നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.

11. Nee Kaanunnathu Oru Pusthakaththil Ezhuthi Ephesosu, Smurnnaa; Perggamosu, Thuyathaira, Sarddhisu, Philadhelphya, Lavodhikkyaa Enna Ezhu Sabhakalkkum Ayakkuka Enningane Kaahalaththinnoththa Oru Mahaanaadham Ente Purakil Kettu.

11. which said: "Write on a scroll what you see and send it to the seven churches: to Ephesus, Smyrna, Pergamum, Thyatira, Sardis, Philadelphia and Laodicea."

12. എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.

12. Enneaadu Samsaaricha Naadham Enthu Ennu Kaanmaan Njaan Thirinju.

12. I turned around to see the voice that was speaking to me. And when I turned I saw seven golden lampstands,

13. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

13. Thirinjappeaal Ezhu Ponnilavilakkukaleyum Nilavilakkukalude Naduvil Nilayanki Dharichu Maaraththu Ponkacha Kettiyavanaayi Manushyaputhraneaadu Sadhrushanaayavaneyum Kandu.

13. and among the lampstands was someone "like a son of man," dressed in a robe reaching down to his feet and with a golden sash around his chest.

14. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും

14. Avante Thalayum Thalamudiyum Veluththa Panjipeaale Himaththeaalam Vellayum Kannu Agnijvaalekku Oththathum

14. His head and hair were white like wool, as white as snow, and his eyes were like blazing fire.

15. കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;

15. Kaal Ulayil Chuttu Pazhuppicha Velleaattinnu Sadhrushavum Avante Shabdham Peruvellaththinte Irechalpeaaleyum Aayirunnu. Avante Valankayyil Ezhu Nakshathram Undu;

15. His feet were like bronze glowing in a furnace, and his voice was like the sound of rushing waters.

16. അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.

16. Avante Vaayil Ninnu Moorchayeriya Iruvaayththalayulla Vaal Purappedunnu; Avante Mukham Sooryan Shakthiyeaade Prakaashikkunnathupeaale Aayirunnu.

16. In his right hand he held seven stars, and out of his mouth came a sharp double-edged sword. His face was like the sun shining in all its brilliance.

17. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.

17. Avane Kandittu Njaan Marichavaneppeaale Avante Kaalkkal Veenu. Avan Valankai Ente Mel Vechu: Bhayappedendaa, Njaan Aadhyanum Anthyanum Jeevanullavanum Aakunnu.

17. When I saw him, I fell at his feet as though dead. Then he placed his right hand on me and said: "Do not be afraid. I am the First and the Last.

18. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.

18. Njaan Marichavanaayirunnu; Ennaal Ithaa, Ennennekkum Jeevichirikkunnu; Maranaththinteyum Paathaalaththinteyum Thaakkeaal Ente Kaivashamundu.

18. I am the Living One; I was dead, and behold I am alive for ever and ever! And I hold the keys of death and Hades.

19. നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും

19. Nee Kandathum Ippeaal Ullathum Ini Sambhavippaanirikkunnathum

19. "Write, therefore, what you have seen, what is now and what will take place later.

20. എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.

20. Ente Valankayyil Kanda Ezhu Nakshathraththinte Marmmavum Ezhu Ponnilavilakkinte Vivaravum Ezhuthuka. Ezhu Nakshathram Ezhu Sabhakalude Dhoothanmaaraakunnu; Ezhu Nilavilakku Ezhu Sabhakal Aakunnu Ennu Kalpichu.

20. The mystery of the seven stars that you saw in my right hand and of the seven golden lampstands is this: The seven stars are the angels of the seven churches, and the seven lampstands are the seven churches.

Why do ads appear in this Website?

×