Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Micah 3:5
Thus says the LORD concerning the prophets Who make my people stray; Who chant "Peace" While they chew with their teeth, But who prepare war against him Who puts nothing into their mouths:
എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Isaiah 30:5
They were all ashamed of a people who could not benefit them, Or be help or benefit, But a shame and also a reproach."
അവർ ഒക്കെയും തങ്ങൾക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.
2 Kings 10:31
But Jehu took no heed to walk in the law of the LORD God of Israel with all his heart; for he did not depart from the sins of Jeroboam, who had made Israel sin.
എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
Jeremiah 9:26
Egypt, Judah, Edom, the people of Ammon, Moab, and all who are in the farthest corners, who dwell in the wilderness. For all these nations are uncircumcised, and all the house of Israel are uncircumcised in the heart."
സകലജാതികളും അഗ്രചർമ്മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Nehemiah 13:6
But during all this I was not in Jerusalem, for in the thirty-second year of Artaxerxes king of Babylon I had returned to the king. Then after certain days I obtained leave from the king,
ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽ രാജാവായ അർത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു
Ezekiel 5:9
And I will do among you what I have never done, and the like of which I will never do again, because of all your abominations.
ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.
Psalms 119:156
Great are Your tender mercies, O LORD; Revive me according to Your judgments.
യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
Exodus 33:2
And I will send My Angel before you, and I will drive out the Canaanite and the Amorite and the Hittite and the Perizzite and the Hivite and the Jebusite.
പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിൻ . ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യൻ , അമോർയ്യൻ , ഹിത്യൻ , പെരിസ്യൻ , ഹിവ്യൻ , യെബൂസ്യൻ എന്നിവരെ ഞാൻ ഔടിച്ചുകളയും.
Acts 14:5
And when a violent attempt was made by both the Gentiles and Jews, with their rulers, to abuse and stone them,
അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര,
Exodus 31:6
"And I, indeed I, have appointed with him Aholiab the son of Ahisamach, of the tribe of Dan; and I have put wisdom in the hearts of all the gifted artisans, that they may make all that I have commanded you:
ഞാൻ ദാൻ ഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നലകുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു കല്പിച്ചതു ഒക്കെയും അവർ ഉണ്ടാക്കും.
1 Chronicles 21:3
And Joab answered, "May the LORD make His people a hundred times more than they are. But, my lord the king, are they not all my lord's servants? Why then does my lord require this thing? Why should he be a cause of guilt in Israel?"
അതിന്നു യോവാബ്: യഹോവ തന്റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വർദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവർ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനൻ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു.
Acts 15:41
And he went through Syria and Cilicia, strengthening the churches.
Genesis 3:1
Now the serpent was more cunning than any beast of the field which the LORD God had made. And he said to the woman, "Has God indeed said, "You shall not eat of every tree of the garden'?"
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
Isaiah 29:13
Therefore the Lord said: "Inasmuch as these people draw near with their mouths And honor Me with their lips, But have removed their hearts far from Me, And their fear toward Me is taught by the commandment of men,
ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മന:പാഠമാക്കിയ മാനുഷകല്പനയത്രെ.
Jeremiah 39:10
But Nebuzaradan the captain of the guard left in the land of Judah the poor people, who had nothing, and gave them vineyards and fields at the same time.
ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ചു, അവർക്കും അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
Deuteronomy 18:13
You shall be blameless before the LORD your God.
നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.
1 Chronicles 18:3
And David defeated Hadadezer king of Zobah as far as Hamath, as he went to establish his power by the River Euphrates.
സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചുകളഞ്ഞു.
1 Kings 18:23
Therefore let them give us two bulls; and let them choose one bull for themselves, cut it in pieces, and lay it on the wood, but put no fire under it; and I will prepare the other bull, and lay it on the wood, but put no fire under it.
ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
Matthew 25:36
I was naked and you clothed Me; I was sick and you visited Me; I was in prison and you came to Me.'
നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
Daniel 8:22
As for the broken horn and the four that stood up in its place, four kingdoms shall arise out of that nation, but not with its power.
അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
Proverbs 31:24
She makes linen garments and sells them, And supplies sashes for the merchants.
അവൾ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
John 18:34
Jesus answered him, "Are you speaking for yourself about this, or did others tell you this concerning Me?"
അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.
Job 33:7
Surely no fear of me will terrify you, Nor will my hand be heavy on you.
എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.
Genesis 34:13
But the sons of Jacob answered Shechem and Hamor his father, and spoke deceitfully, because he had defiled Dinah their sister.
തങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു:ന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.
Matthew 21:42
Jesus said to them, "Have you never read in the Scriptures: "The stone which the builders rejected Has become the chief cornerstone. This was the LORD's doing, And it is marvelous in our eyes'?
യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
FOLLOW ON FACEBOOK.

Found Wrong Meaning for ?

Name :

Email :

Details :



×