Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 11:23
When he came and had seen the grace of God, he was glad, and encouraged them all that with purpose of heart they should continue with the Lord.
അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
Jeremiah 51:51
We are ashamed because we have heard reproach. Shame has covered our faces, For strangers have come into the sanctuaries of the LORD's house.
ഞങ്ങൾ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
Psalms 61:6
You will prolong the king's life, His years as many generations.
നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
Ezra 7:21
And I, even I, Artaxerxes the king, issue a decree to all the treasurers who are in the region beyond the River, that whatever Ezra the priest, the scribe of the Law of the God of heaven, may require of you, let it be done diligently,
അർത്ഥഹ് ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
Proverbs 12:22
Lying lips are an abomination to the LORD, But those who deal truthfully are His delight.
വ്യാജമുള്ള അധരങ്ങൾ യഹോവേക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.
Jeremiah 2:5
Thus says the LORD: "What injustice have your fathers found in Me, That they have gone far from Me, Have followed idols, And have become idolaters?
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിത്ഥ്യാമൂർത്തികളോടു ചേർന്നു വ്യർത്ഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു?
Exodus 9:22
Then the LORD said to Moses, "Stretch out your hand toward heaven, that there may be hail in all the land of Egypt--on man, on beast, and on every herb of the field, throughout the land of Egypt."
പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
Matthew 21:43
"Therefore I say to you, the kingdom of God will be taken from you and given to a nation bearing the fruits of it.
അതുകൊണ്ടു ദൈവ രാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Ezekiel 4:11
You shall also drink water by measure, one-sixth of a hin; from time to time you shall drink.
വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഔഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.
Acts 25:24
And Festus said: "King Agrippa and all the men who are here present with us, you see this man about whom the whole assembly of the Jews petitioned me, both at Jerusalem and here, crying out that he was not fit to live any longer.
അപ്പോൾ ഫെസ്തൊസ് പറഞ്ഞതു: അഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്തു ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ.
1 Chronicles 5:23
So the children of the half-tribe of Manasseh dwelt in the land. Their numbers increased from Bashan to Baal Hermon, that is, to Senir, or Mount Hermon.
മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാർത്തു. ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ പെരുകി പരന്നു.
Ezekiel 4:14
So I said, "Ah, Lord GOD! Indeed I have never defiled myself from my youth till now; I have never eaten what died of itself or was torn by beasts, nor has abominable flesh ever come into my mouth."
അതിന്നു ഞാൻ : അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
1 Chronicles 9:43
Moza begot Binea, Rephaiah his son, Eleasah his son, and Azel his son.
മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.
Colossians 3:8
But now you yourselves are to put off all these: anger, wrath, malice, blasphemy, filthy language out of your mouth.
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ .
Revelation 17:12
"The ten horns which you saw are ten kings who have received no kingdom as yet, but they receive authority for one hour as kings with the beast.
നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
Joshua 4:11
Then it came to pass, when all the people had completely crossed over, that the ark of the LORD and the priests crossed over in the presence of the people.
ജനമൊക്കെയും കടന്നു തീർന്നപ്പോൾ ജനം കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
Philippians 1:9
And this I pray, that your love may abound still more and more in knowledge and all discernment,
നിങ്ങളുടെ സ്നേഹം മേലക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു
Ephesians 1:8
which He made to abound toward us in all wisdom and prudence,
അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.
Leviticus 26:8
Five of you shall chase a hundred, and a hundred of you shall put ten thousand to flight; your enemies shall fall by the sword before you.
നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഔടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
Matthew 22:5
But they made light of it and went their ways, one to his own farm, another to his business.
അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
2 Chronicles 32:33
So Hezekiah rested with his fathers, and they buried him in the upper tombs of the sons of David; and all Judah and the inhabitants of Jerusalem honored him at his death. Then Manasseh his son reigned in his place.
യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
Proverbs 16:8
Better is a little with righteousness, Than vast revenues without justice.
ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.
Ecclesiastes 10:16
Woe to you, O land, when your king is a child, And your princes feast in the morning!
ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
Psalms 119:115
Depart from me, you evildoers, For I will keep the commandments of my God!
എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ .
Proverbs 25:25
As cold water to a weary soul, So is good news from a far country.
ദാഹമുള്ളവന്നു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ.
FOLLOW ON FACEBOOK.

Found Wrong Meaning for ?

Name :

Email :

Details :



×