Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Samuel 10:13
So Joab and the people who were with him drew near for the battle against the Syrians, and they fled before him.
പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഔടിപ്പോയി.
Genesis 46:1
So Israel took his journey with all that he had, and came to Beersheba, and offered sacrifices to the God of his father Isaac.
അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.
1 Samuel 10:21
When he had caused the tribe of Benjamin to come near by their families, the family of Matri was chosen. And Saul the son of Kish was chosen. But when they sought him, he could not be found.
അവൻ ബെന്യാമീൻ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൗലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.
Matthew 19:5
and said, "For this reason a man shall leave his father and mother and be joined to his wife, and the two shall become one flesh'?
അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
Philippians 2:7
but made Himself of no reputation, taking the form of a bondservant, and coming in the likeness of men.
വിചാരിക്കാതെ ദാസരൂപം എടുത്തു
Luke 5:16
So He Himself often withdrew into the wilderness and prayed.
അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Genesis 31:21
So he fled with all that he had. He arose and crossed the river, and headed toward the mountains of Gilead.
ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഔടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പർവ്വതത്തിന്നു നേരെ തിരിഞ്ഞു.
2 Chronicles 5:1
So all the work that Solomon had done for the house of the LORD was finished; and Solomon brought in the things which his father David had dedicated: the silver and the gold and all the furnishings. And he put them in the treasuries of the house of God.
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീർന്നു; പിന്നെ ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങൾ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വെച്ചു.
Joshua 23:13
know for certain that the LORD your God will no longer drive out these nations from before you. But they shall be snares and traps to you, and scourges on your sides and thorns in your eyes, until you perish from this good land which the LORD your God has given you.
നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ .
2 Kings 19:33
By the way that he came, By the same shall he return; And he shall not come into this city,' Says the LORD.
അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
Ezekiel 37:19
say to them, "Thus says the Lord GOD: "Surely I will take the stick of Joseph, which is in the hand of Ephraim, and the tribes of Israel, his companions; and I will join them with it, with the stick of Judah, and make them one stick, and they will be one in My hand."'
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേർത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.
2 Chronicles 30:5
So they resolved to make a proclamation throughout all Israel, from Beersheba to Dan, that they should come to keep the Passover to the LORD God of Israel at Jerusalem, since they had not done it for a long time in the prescribed manner.
ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
John 19:22
Pilate answered, "What I have written, I have written."
അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
Exodus 24:14
And he said to the elders, "Wait here for us until we come back to you. Indeed, Aaron and Hur are with you. If any man has a difficulty, let him go to them."
അവൻ മൂപ്പന്മാരോടു: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.
Exodus 1:18
So the king of Egypt called for the midwives and said to them, "Why have you done this thing, and saved the male children alive?"
അപ്പോൾ മിസ്രയീം രാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
Zechariah 14:15
Such also shall be the plague On the horse and the mule, On the camel and the donkey, And on all the cattle that will be in those camps. So shall this plague be.
അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
Proverbs 17:12
Let a man meet a bear robbed of her cubs, Rather than a fool in his folly.
മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
Proverbs 17:21
He who begets a scoffer does so to his sorrow, And the father of a fool has no joy.
ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
2 Chronicles 18:27
But Micaiah said, "If you ever return in peace, the LORD has not spoken by me." And he said, "Take heed, all you people!"
അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
Job 33:3
My words come from my upright heart; My lips utter pure knowledge.
എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും.
Joshua 12:22
the king of Kedesh, one; the king of Jokneam in Carmel, one;
കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
Matthew 20:1
"For the kingdom of heaven is like a landowner who went out early in the morning to hire laborers for his vineyard.
“സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
John 18:30
They answered and said to him, "If He were not an evildoer, we would not have delivered Him up to you."
കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു.
Nehemiah 7:11
the sons of Pahath-Moab, of the sons of Jeshua and Joab, two thousand eight hundred and eighteen;
യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്--മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.
Ezekiel 4:2
Lay siege against it, build a siege wall against it, and heap up a mound against it; set camps against it also, and place battering rams against it all around.
അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
FOLLOW ON FACEBOOK.

Found Wrong Meaning for ?

Name :

Email :

Details :



×