Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Deuteronomy 15:16
And if it happens that he says to you, "I will not go away from you,' because he loves you and your house, since he prospers with you,
എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ
Exodus 12:47
All the congregation of Israel shall keep it.
യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം.
Job 28:8
The proud lions have not trodden it, Nor has the fierce lion passed over it.
പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
Esther 5:12
Moreover Haman said, "Besides, Queen Esther invited no one but me to come in with the king to the banquet that she prepared; and tomorrow I am again invited by her, along with the king.
എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
Jeremiah 34:21
And I will give Zedekiah king of Judah and his princes into the hand of their enemies, into the hand of those who seek their life, and into the hand of the king of Babylon's army which has gone back from you.
യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കും പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിലും ഏല്പിക്കും.
Hosea 2:5
For their mother has played the harlot; She who conceived them has behaved shamefully. For she said, "I will go after my lovers, Who give me my bread and my water, My wool and my linen, My oil and my drink.'
അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജ പ്രവർത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകുമെന്നു പറഞ്ഞുവല്ലോ.
Exodus 29:9
And you shall gird them with sashes, Aaron and his sons, and put the hats on them. The priesthood shall be theirs for a perpetual statute. So you shall consecrate Aaron and his sons.
അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവർക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവർക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
Philippians 1:24
Nevertheless to remain in the flesh is more needful for you.
എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾ നിമിത്തം ഏറെ ആവശ്യം.
2 Kings 14:6
But the children of the murderers he did not execute, according to what is written in the Book of the Law of Moses, in which the LORD commanded, saying, "Fathers shall not be put to death for their children, nor shall children be put to death for their fathers; but a person shall be put to death for his own sin."
എന്നാൽ പുത്രന്മാർക്കും പകരം പിതാക്കന്മാരും പിതാക്കന്മാർക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Genesis 27:11
And Jacob said to Rebekah his mother, "Look, Esau my brother is a hairy man, and I am a smooth-skinned man.
അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
Acts 7:41
And they made a calf in those days, offered sacrifices to the idol, and rejoiced in the works of their own hands.
അന്നേരം അവർ ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
Psalms 35:7
For without cause they have hidden their net for me in a pit, Which they have dug without cause for my life.
കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
2 Chronicles 12:13
Thus King Rehoboam strengthened himself in Jerusalem and reigned. Now Rehoboam was forty-one years old when he became king; and he reigned seventeen years in Jerusalem, the city which the LORD had chosen out of all the tribes of Israel, to put His name there. His mother's name was Naamah, an Ammonitess.
ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമിൽ തന്നെത്താൻ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.
1 Corinthians 15:52
in a moment, in the twinkling of an eye, at the last trumpet. For the trumpet will sound, and the dead will be raised incorruptible, and we shall be changed.
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
Exodus 5:3
So they said, "The God of the Hebrews has met with us. Please, let us go three days' journey into the desert and sacrifice to the LORD our God, lest He fall upon us with pestilence or with the sword."
അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.
Judges 19:16
Just then an old man came in from his work in the field at evening, who also was from the mountains of Ephraim; he was staying in Gibeah, whereas the men of the place were Benjamites.
അനന്തരം ഇതാ, ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നു പാർക്കുംന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.
Psalms 42:7
Deep calls unto deep at the noise of Your waterfalls; All Your waves and billows have gone over me.
നിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
Deuteronomy 1:16
"Then I commanded your judges at that time, saying, "Hear the cases between your brethren, and judge righteously between a man and his brother or the stranger who is with him.
അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാർക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ .
Matthew 14:21
Now those who had eaten were about five thousand men, besides women and children.
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
2 Chronicles 33:13
and prayed to Him; and He received his entreaty, heard his supplication, and brought him back to Jerusalem into his kingdom. Then Manasseh knew that the LORD was God.
അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.
Hosea 12:14
Ephraim provoked Him to anger most bitterly; Therefore his Lord will leave the guilt of his bloodshed upon him, And return his reproach upon him.
എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവു അവന്റെ രക്തത്തെ അവന്റെമേൽ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും
Isaiah 52:4
For thus says the Lord GOD: "My people went down at first Into Egypt to dwell there; Then the Assyrian oppressed them without cause.
യഹോവയായ കർ‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു
Jeremiah 5:13
And the prophets become wind, For the word is not in them. Thus shall it be done to them."
പ്രവാചകന്മാർ കാറ്റായ്തീരും; അവർക്കും അരുളപ്പാടില്ല; അവർക്കും അങ്ങനെ ഭവിക്കട്ടെ.
Proverbs 17:15
He who justifies the wicked, and he who condemns the just, Both of them alike are an abomination to the LORD.
ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവേക്കു വെറുപ്പു.
Mark 8:14
Now the disciples had forgotten to take bread, and they did not have more than one loaf with them in the boat.
അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
FOLLOW ON FACEBOOK.

Found Wrong Meaning for ?

Name :

Email :

Details :



×