Search Word | പദം തിരയുക

  

Camel

English Meaning

A large ruminant used in Asia and Africa for carrying burdens and for riding. The camel is remarkable for its ability to go a long time without drinking. Its hoofs are small, and situated at the extremities of the toes, and the weight of the animal rests on the callous. The dromedary (Camelus dromedarius) has one bunch on the back, while the Bactrian camel (C. Bactrianus) has two. The llama, alpaca, and vicuña, of South America, belong to a related genus (Auchenia).

  1. A humped, long-necked ruminant mammal of the genus Camelus, domesticated in Old World desert regions as a beast of burden and as a source of wool, milk, and meat.
  2. A device used to raise sunken objects, consisting of a hollow structure that is submerged, attached tightly to the object, and pumped free of water. Also called caisson.
  3. Sports A spin in figure skating that is performed in an arabesque or modified arabesque position.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അവിശ്വസനീയമായ കാര്യം - Avishvasaneeyamaaya kaaryam | Avishvasaneeyamaya karyam

മണല്‍ത്തിട്ടയില്‍ ഉറച്ചുപോയ കപ്പല്‍ പൊക്കി ഒഴുക്കുന്നതിനു ഘടിപ്പിക്കുന്ന യന്ത്രം - Manal‍ththittayil‍ urachupoya kappal‍ pokki ozhukkunnathinu ghadippikkunna yanthram | Manal‍thittayil‍ urachupoya kappal‍ pokki ozhukkunnathinu ghadippikkunna yanthram

ഒരുതരം വിമാനം - Orutharam vimaanam | Orutharam vimanam

ഒട്ടകം - Ottakam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 24:32
Then the man came to the house. And he unloaded the Camels, and provided straw and feed for the Camels, and water to wash his feet and the feet of the men who were with him.
അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.
Deuteronomy 14:7
Nevertheless, of those that chew the cud or have cloven hooves, you shall not eat, such as these: the Camel, the hare, and the rock hyrax; for they chew the cud but do not have cloven hooves; they are unclean for you.
എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴി മുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നവയല്ല; അവ നിങ്ങൾക്കു അശുദ്ധം.
Luke 18:25
For it is easier for a Camel to go through the eye of a needle than for a rich man to enter the kingdom of God."
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.
1 Samuel 30:17
Then David attacked them from twilight until the evening of the next day. Not a man of them escaped, except four hundred young men who rode on Camels and fled.
ദാവീദ് അവരെ സന്ധ്യ മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഔടിച്ചു പോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.
Genesis 24:22
So it was, when the Camels had finished drinking, that the man took a golden nose ring weighing half a shekel, and two bracelets for her wrists weighing ten shekels of gold,
ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻ വളയും എടുത്തു അവളോടു:
Ezekiel 25:5
And I will make Rabbah a stable for Camels and Ammon a resting place for flocks. Then you shall know that I am the LORD."
ഞാൻ രബ്ബയെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻ കൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Genesis 24:11
And he made his Camels kneel down outside the city by a well of water at evening time, the time when women go out to draw water.
വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
Isaiah 66:20
Then they shall bring all your brethren for an offering to the LORD out of all nations, on horses and in chariots and in litters, on mules and on Camels, to My holy mountain Jerusalem," says the LORD, "as the children of Israel bring an offering in a clean vessel into the house of the LORD.
യിസ്രായേൽ മക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ‍ സകലജാതികളുടെയും ഇടയിൽ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർ‍കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർ‍വ്വതമായ യെരൂശലേമിലേക്കു യഹോവേക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു
Leviticus 11:4
Nevertheless these you shall not eat among those that chew the cud or those that have cloven hooves: the Camel, because it chews the cud but does not have cloven hooves, is unclean to you;
എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.
Genesis 24:30
So it came to pass, when he saw the nose ring, and the bracelets on his sister's wrists, and when he heard the words of his sister Rebekah, saying, "Thus the man spoke to me," that he went to the man. And there he stood by the Camels at the well.
അവൻ മൂക്കൂത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു.
1 Chronicles 12:40
Moreover those who were near to them, from as far away as Issachar and Zebulun and Naphtali, were bringing food on donkeys and Camels, on mules and oxen--provisions of flour and cakes of figs and cakes of raisins, wine and oil and oxen and sheep abundantly, for there was joy in Israel.
യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ , നഫ്താലി എന്നിവർ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
Mark 10:25
It is easier for a Camel to go through the eye of a needle than for a rich man to enter the kingdom of God."
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
1 Samuel 27:9
Whenever David attacked the land, he left neither man nor woman alive, but took away the sheep, the oxen, the donkeys, the Camels, and the apparel, and returned and came to Achish.
എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
Jeremiah 49:32
Their Camels shall be for booty, And the multitude of their cattle for plunder. I will scatter to all winds those in the farthest corners, And I will bring their calamity from all its sides," says the LORD.
അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാൻ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവർക്കും ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
Genesis 32:7
So Jacob was greatly afraid and distressed; and he divided the people that were with him, and the flocks and herds and Camels, into two companies.
അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.
Genesis 24:63
And Isaac went out to meditate in the field in the evening; and he lifted his eyes and looked, and there, the Camels were coming.
വൈകുന്നേരത്തു യിസ്ഹാൿ ധ്യാനിപ്പാൻ വെളിൻ പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
2 Chronicles 9:1
Now when the queen of Sheba heard of the fame of Solomon, she came to Jerusalem to test Solomon with hard questions, having a very great retinue, Camels that bore spices, gold in abundance, and precious stones; and when she came to Solomon, she spoke with him about all that was in her heart.
ശെബാരാജ്ഞി ശലോമോന്റെ കീർത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
Genesis 24:10
Then the servant took ten of his master's Camels and departed, for all his master's goods were in his hand. And he arose and went to Mesopotamia, to the city of Nahor.
അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
Job 1:3
Also, his possessions were seven thousand sheep, three thousand Camels, five hundred yoke of oxen, five hundred female donkeys, and a very large household, so that this man was the greatest of all the people of the East.
അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു.
1 Samuel 15:3
Now go and attack Amalek, and utterly destroy all that they have, and do not spare them. But kill both man and woman, infant and nursing child, ox and sheep, Camel and donkey."'
ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുംള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
Jeremiah 49:29
Their tents and their flocks they shall take away. They shall take for themselves their curtains, All their vessels and their Camels; And they shall cry out to them, "Fear is on every side!'
അവരുടെ കൂടാരങ്ങളെയും ആട്ടിൻ കൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകലഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; സർവ്വത്രഭീതി എന്നു അവർ അവരോടു വിളിച്ചുപറയും.
Genesis 24:46
And she made haste and let her pitcher down from her shoulder, and said, "Drink, and I will give your Camels a drink also.' So I drank, and she gave the Camels a drink also.
അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
Judges 7:12
Now the Midianites and Amalekites, all the people of the East, were lying in the valley as numerous as locusts; and their Camels were without number, as the sand by the seashore in multitude.
എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.
2 Chronicles 14:15
They also attacked the livestock enclosures, and carried off sheep and Camels in abundance, and returned to Jerusalem.
അവർ നാൽക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
1 Chronicles 27:30
Obil the Ishmaelite was over the Camels, Jehdeiah the Meronothite was over the donkeys,
ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഔബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
FOLLOW ON FACEBOOK.

Found Wrong Meaning for Camel?

Name :

Email :

Details :



×