Animals

Fruits

Search Word | പദം തിരയുക

  

Caught

English Meaning

  1. Past tense and past participle of catch.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പിടിച്ചെടുത്തു - Pidicheduththu | Pidicheduthu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 50:24
You have indeed been trapped, O Babylon, And you were not aware; You have been found and also Caught, Because you have contended against the LORD.
ബാബേലേ, ഞാൻ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു.
Acts 8:39
Now when they came up out of the water, the Spirit of the Lord Caught Philip away, so that the eunuch saw him no more; and he went on his way rejoicing.
അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
2 Chronicles 22:9
Then he searched for Ahaziah; and they Caught him (he was hiding in Samaria), and brought him to Jehu. When they had killed him, they buried him, "because," they said, "he is the son of Jehoshaphat, who sought the LORD with all his heart." So the house of Ahaziah had no one to assume power over the kingdom.
പിന്നെ അവൻ അഹസ്യാവെ അന്വേഷിച്ചു; അവൻ ശമർയ്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവർ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ ആർക്കും രാജത്വം വഹിപ്പാൻ ശക്തിയില്ലാതെയിരുന്നു.
Genesis 39:12
that she Caught him by his garment, saying, "Lie with me." But he left his garment in her hand, and fled and ran outside.
അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഔടിക്കളഞ്ഞു.
2 Corinthians 12:16
But be that as it may, I did not burden you. Nevertheless, being crafty, I Caught you by cunning!
ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എങ്കിലും ഉപായിയാകയാൽ കൗശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്നു നിങ്ങൾ പറയുമായിരിക്കും.
Isaiah 24:18
And it shall be That he who flees from the noise of the fear Shall fall into the pit, And he who comes up from the midst of the pit Shall be Caught in the snare; For the windows from on high are open, And the foundations of the earth are shaken.
പേടി കേട്ടു ഔടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.
John 21:10
Jesus said to them, "Bring some of the fish which you have just Caught."
യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
2 Kings 4:27
Now when she came to the man of God at the hill, she Caught him by the feet, but Gehazi came near to push her away. But the man of God said, "Let her alone; for her soul is in deep distress, and the LORD has hidden it from me, and has not told me."
അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ : അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
Proverbs 11:6
The righteousness of the upright will deliver them, But the unfaithful will be Caught by their lust.
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.
Judges 8:14
And he Caught a young man of the men of Succoth and interrogated him; and he wrote down for him the leaders of Succoth and its elders, seventy-seven men.
സുക്കോത്ത നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേർ അവന്നു എഴുതിക്കൊടുത്തു.
John 21:3
Simon Peter said to them, "I am going fishing." They said to him, "We are going with you also." They went out and immediately got into the boat, and that night they Caught nothing.
ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല.
Exodus 4:4
Then the LORD said to Moses, "Reach out your hand and take it by the tail" (and he reached out his hand and Caught it, and it became a rod in his hand),
യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീർന്നു.
2 Samuel 18:9
Then Absalom met the servants of David. Absalom rode on a mule. The mule went under the thick boughs of a great terebinth tree, and his head Caught in the terebinth; so he was left hanging between heaven and earth. And the mule which was under him went on.
അബ്ശാലോം ദാവീദിന്റെ ചേവകർക്കും എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഔടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനിലക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഔടിപ്പോയി.
Lamentations 4:20
The breath of our nostrils, the anointed of the LORD, Was Caught in their pits, Of whom we said, "Under his shadow We shall live among the nations."
ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
Ecclesiastes 9:12
For man also does not know his time: Like fish taken in a cruel net, Like birds Caught in a snare, So the sons of men are snared in an evil time, When it falls suddenly upon them.
മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു.
Judges 21:23
And the children of Benjamin did so; they took enough wives for their number from those who danced, whom they Caught. Then they went and returned to their inheritance, and they rebuilt the cities and dwelt in them.
ബെന്യാമിന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയിൽ പാർത്തു.
Amos 3:4
Will a lion roar in the forest, when he has no prey? Will a young lion cry out of his den, if he has Caught nothing?
ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ?
Judges 15:4
Then Samson went and Caught three hundred foxes; and he took torches, turned the foxes tail to tail, and put a torch between each pair of tails.
ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേർത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഔരോ പന്തംവെച്ചു കെട്ടി.
John 8:4
they said to Him, "Teacher, this woman was Caught in adultery, in the very act.
ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
Joshua 8:22
Then the others came out of the city against them; so they were Caught in the midst of Israel, some on this side and some on that side. And they struck them down, so that they let none of them remain or escape.
മറ്റവരും പട്ടണത്തിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.
Numbers 5:13
and a man lies with her carnally, and it is hidden from the eyes of her husband, and it is concealed that she has defiled herself, and there was no witness against her, nor was she Caught--
അവൾ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ
2 Corinthians 12:4
how he was Caught up into Paradise and heard inexpressible words, which it is not lawful for a man to utter.
മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.
Jeremiah 48:44
"He who flees from the fear shall fall into the pit, And he who gets out of the pit shall be Caught in the snare. For upon Moab, upon it I will bring The year of their punishment," says the LORD.
പേടി ഒഴിഞ്ഞോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഞാൻ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദർശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
1 Samuel 17:35
I went out after it and struck it, and delivered the lamb from its mouth; and when it arose against me, I Caught it by its beard, and struck and killed it.
ഞാൻ പിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
Luke 5:6
And when they had done this, they Caught a great number of fish, and their net was breaking.
അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻ കൂട്ടം അകപ്പെട്ടു വല കീറാറായി.
×

Found Wrong Meaning for Caught?

Name :

Email :

Details :



×