Search Word | പദം തിരയുക

  

Daughter

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ruth 1:11
But Naomi said, "Turn back, my Daughters; why will you go with me? Are there still sons in my womb, that they may be your husbands?
അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?
Leviticus 20:12
If a man lies with his Daughter-in-law, both of them shall surely be put to death. They have committed perversion. Their blood shall be upon them.
ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കർമ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
Ezra 9:12
Now therefore, do not give your Daughters as wives for their sons, nor take their Daughters to your sons; and never seek their peace or prosperity, that you may be strong and eat the good of the land, and leave it as an inheritance to your children forever.'
ആകയാൽ നിങ്ങൾ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കൾക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കും കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കും എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
Song of Solomon 5:8
I charge you, O Daughters of Jerusalem, If you find my beloved, That you tell him I am lovesick!
യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു.
Exodus 2:1
And a man of the house of Levi went and took as wife a Daughter of Levi.
എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.
2 Chronicles 21:6
And he walked in the way of the kings of Israel, just as the house of Ahab had done, for he had the Daughter of Ahab as a wife; and he did evil in the sight of the LORD.
ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
Jeremiah 11:22
therefore thus says the LORD of hosts: "Behold, I will punish them. The young men shall die by the sword, their sons and their Daughters shall die by famine;
ഞാൻ അവരെ സന്ദർശിക്കും; യൌവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.
Jeremiah 4:31
"For I have heard a voice as of a woman in labor, The anguish as of her who brings forth her first child, The voice of the Daughter of Zion bewailing herself; She spreads her hands, saying, "Woe is me now, for my soul is weary Because of murderers!'
ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ടു: അയ്യോ കഷ്ടം! എന്റെ പ്രാണൻ കുലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോൻ പുത്രിയുടെ ശബ്ദം തന്നേ
Exodus 21:7
"And if a man sells his Daughter to be a female slave, she shall not go out as the male slaves do.
ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതു പോലെ പോകരുതു.
Ezekiel 23:47
The assembly shall stone them with stones and execute them with their swords; they shall slay their sons and their Daughters, and burn their houses with fire.
ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
Genesis 19:14
So Lot went out and spoke to his sons-in-law, who had married his Daughters, and said, "Get up, get out of this place; for the LORD will destroy this city!" But to his sons-in-law he seemed to be joking.
അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളി പറയുന്നു എന്നു അവന്റെ മരുമക്കൾക്കു തോന്നി.
Deuteronomy 27:22
"Cursed is the one who lies with his sister, the Daughter of his father or the Daughter of his mother.'"And all the people shall say, "Amen!'
അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ . ജനമെല്ലാം ആമേൻ എന്നു പറയേണം.
Genesis 29:29
And Laban gave his maid Bilhah to his Daughter Rachel as a maid.
തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
Ruth 1:13
would you wait for them till they were grown? Would you restrain yourselves from having husbands? No, my Daughters; for it grieves me very much for your sakes that the hand of the LORD has gone out against me!"
അവർക്കും പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.
Ezekiel 16:45
You are your mother's Daughter, loathing husband and children; and you are the sister of your sisters, who loathed their husbands and children; your mother was a Hittite and your father an Amorite.
നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കും നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോർയ്യനും അത്രേ.
Genesis 26:34
When Esau was forty years old, he took as wives Judith the Daughter of Beeri the Hittite, and Basemath the Daughter of Elon the Hittite.
ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
Jeremiah 51:33
For thus says the LORD of hosts, the God of Israel: "The Daughter of Babylon is like a threshing floor When it is time to thresh her; Yet a little while And the time of her harvest will come."
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്റെ കൊയ്ത്തുകാലം വരും.
Nehemiah 3:12
And next to him was Shallum the son of Hallohesh, leader of half the district of Jerusalem; he and his Daughters made repairs.
അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
1 Samuel 1:4
And whenever the time came for Elkanah to make an offering, he would give portions to Peninnah his wife and to all her sons and Daughters.
എൽക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഔഹരികൊടുക്കും.
2 Kings 24:8
Jehoiachin was eighteen years old when he became king, and he reigned in Jerusalem three months. His mother's name was Nehushta the Daughter of Elnathan of Jerusalem.
അവൻ തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
Jeremiah 8:21
For the hurt of the Daughter of my people I am hurt. I am mourning; Astonishment has taken hold of me.
എന്റെ ജനത്തിൻ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.
Proverbs 30:15
The leech has two Daughters--Give and Give! There are three things that are never satisfied, Four never say, "Enough!":
കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:
1 Samuel 14:49
The sons of Saul were Jonathan, Jishui, and Malchishua. And the names of his two Daughters were these: the name of the firstborn Merab, and the name of the younger Michal.
എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ , യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു.
Lamentations 2:15
All who pass by clap their hands at you; They hiss and shake their heads At the Daughter of Jerusalem: "Is this the city that is called "The perfection of beauty, The joy of the whole earth'?"
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൌന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
Deuteronomy 22:16
And the young woman's father shall say to the elders, "I gave my Daughter to this man as wife, and he detests her.
യുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.
FOLLOW ON FACEBOOK.
StatCounter - Free Web Tracker and Counter

Found Wrong Meaning for Daughter?

Name :

Email :

Details :



×