Search Word | പദം തിരയുക

  

Donkey

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Exodus 22:4
If the theft is certainly found alive in his hand, whether it is an ox or Donkey or sheep, he shall restore double.
മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.
Luke 13:15
The Lord then answered him and said, "Hypocrite! Does not each one of you on the Sabbath loose his ox or Donkey from the stall, and lead it away to water it?
അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
1 Samuel 9:3
Now the Donkeys of Kish, Saul's father, were lost. And Kish said to his son Saul, "Please take one of the servants with you, and arise, go and look for the Donkeys."
ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
1 Samuel 10:2
When you have departed from me today, you will find two men by Rachel's tomb in the territory of Benjamin at Zelzah; and they will say to you, "The Donkeys which you went to look for have been found. And now your father has ceased caring about the Donkeys and is worrying about you, saying, "What shall I do about my son?"'
നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.
Isaiah 1:3
The ox knows its owner And the Donkey its master's crib; But Israel does not know, My people do not consider."
കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.
1 Kings 13:24
When he was gone, a lion met him on the road and killed him. And his corpse was thrown on the road, and the Donkey stood by it. The lion also stood by the corpse.
അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.
Exodus 4:20
Then Moses took his wife and his sons and set them on a Donkey, and he returned to the land of Egypt. And Moses took the rod of God in his hand.
അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.
2 Kings 4:24
Then she saddled a Donkey, and said to her servant, "Drive, and go forward; do not slacken the pace for me unless I tell you."
അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടു: നല്ലവണ്ണം തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുതു എന്നു പറഞ്ഞു.
Genesis 12:16
He treated Abram well for her sake. He had sheep, oxen, male Donkeys, male and female servants, female Donkeys, and camels.
അവളുടെ നിമിത്തം അവൻഅബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
1 Chronicles 12:40
Moreover those who were near to them, from as far away as Issachar and Zebulun and Naphtali, were bringing food on Donkeys and camels, on mules and oxen--provisions of flour and cakes of figs and cakes of raisins, wine and oil and oxen and sheep abundantly, for there was joy in Israel.
യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ , നഫ്താലി എന്നിവർ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
1 Chronicles 5:21
Then they took away their livestock--fifty thousand of their camels, two hundred and fifty thousand of their sheep, and two thousand of their Donkeys--also one hundred thousand of their men;
അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കെണ്ടുപോയി.
Isaiah 32:20
Blessed are you who sow beside all waters, Who send out freely the feet of the ox and the Donkey.
വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!
Joshua 6:21
And they utterly destroyed all that was in the city, both man and woman, young and old, ox and sheep and Donkey, with the edge of the sword.
പുരുഷൻ , സ്ത്രീ, ബാലൻ , വൃദ്ധൻ , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
Nehemiah 13:15
In those days I saw people in Judah treading wine presses on the Sabbath, and bringing in sheaves, and loading Donkeys with wine, grapes, figs, and all kinds of burdens, which they brought into Jerusalem on the Sabbath day. And I warned them about the day on which they were selling provisions.
ആ കാലത്തു യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വിലക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു.
1 Chronicles 27:30
Obil the Ishmaelite was over the camels, Jehdeiah the Meronothite was over the Donkeys,
ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഔബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
Jeremiah 14:6
And the wild Donkeys stood in the desolate heights; They sniffed at the wind like jackals; Their eyes failed because there was no grass."
കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.
Judges 5:10
"Speak, you who ride on white Donkeys, Who sit in judges' attire, And who walk along the road.
വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ !
Exodus 23:12
Six days you shall do your work, and on the seventh day you shall rest, that your ox and your Donkey may rest, and the son of your female servant and the stranger may be refreshed.
ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.
Genesis 30:43
Thus the man became exceedingly prosperous, and had large flocks, female and male servants, and camels and Donkeys.
അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
Genesis 49:11
Binding his Donkey to the vine, And his Donkey's colt to the choice vine, He washed his garments in wine, And his clothes in the blood of grapes.
അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതകൂട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു.
1 Samuel 25:20
So it was, as she rode on the Donkey, that she went down under cover of the hill; and there were David and his men, coming down toward her, and she met them.
അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവൾ അവരെ എതിരേറ്റു.
Numbers 31:39
The Donkeys were thirty thousand five hundred, of which the LORD's tribute was sixty-one.
കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവേക്കുള്ള ഔഹരി അറുപത്തൊന്നു;
1 Samuel 8:16
And he will take your male servants, your female servants, your finest young men, and your Donkeys, and put them to his work.
അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
Numbers 31:28
And levy a tribute for the LORD on the men of war who went out to battle: one of every five hundred of the persons, the cattle, the Donkeys, and the sheep;
യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഔഹരിയായി വാങ്ങേണം.
1 Kings 13:23
So it was, after he had eaten bread and after he had drunk, that he saddled the Donkey for him, the prophet whom he had brought back.
അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;
FOLLOW ON FACEBOOK.
×

Found Wrong Meaning for Donkey?

Name :

Email :

Details :



×