Search Word | പദം തിരയുക

  

Hebrew

English Meaning

An appellative of Abraham or of one of his descendants, esp. in the line of Jacob; an Israelite; a Jew.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

യഹൂദന്‍ - Yahoodhan‍

ഹീബ്രുഭാഷ - Heebrubhaasha | Heebrubhasha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Kings 18:26
Then Eliakim the son of Hilkiah, Shebna, and Joah said to the Rabshakeh, "Please speak to your servants in Aramaic, for we understand it; and do not speak to us in Hebrew in the hearing of the people who are on the wall."
അപ്പോൾ ഹിൽക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.
1 Samuel 13:7
And some of the Hebrews crossed over the Jordan to the land of Gad and Gilead. As for Saul, he was still in Gilgal, and all the people followed him trembling.
എബ്രായർ യോർദ്ദാൻ കടന്നു ഗാദ് ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
Exodus 1:19
And the midwives said to Pharaoh, "Because the Hebrew women are not like the Egyptian women; for they are lively and give birth before the midwives come to them."
സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.
Exodus 2:11
Now it came to pass in those days, when Moses was grown, that he went out to his brethren and looked at their burdens. And he saw an Egyptian beating a Hebrew, one of his brethren.
ആ കാലത്തു മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു.
1 Samuel 14:21
Moreover the Hebrews who were with the Philistines before that time, who went up with them into the camp from the surrounding country, they also joined the Israelites who were with Saul and Jonathan.
മുമ്പെ ഫെലിസ്ത്യരോടു ചേർന്നു ചുറ്റുമുള്ള ദേശത്തുനിന്നു അവരോടുകൂടെ പാളയത്തിൽവന്നിരുന്ന എബ്രായരും ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.
Exodus 1:16
and he said, "When you do the duties of a midwife for the Hebrew women, and see them on the birthstools, if it is a son, then you shall kill him; but if it is a daughter, then she shall live."
എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
Exodus 10:3
So Moses and Aaron came in to Pharaoh and said to him, "Thus says the LORD God of the Hebrews: "How long will you refuse to humble yourself before Me? Let My people go, that they may serve Me.
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
Genesis 14:13
Then one who had escaped came and told Abram the Hebrew, for he dwelt by the terebinth trees of Mamre the Amorite, brother of Eshcol and brother of Aner; and they were allies with Abram.
ഓടിപ്പോന്ന ഒരുത്തൻവന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻഎശ്ക്കോലിൻറെയും ആനേരിൻറെയും സഹോദരനായി അമോർയ്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.
Exodus 9:1
Then the LORD said to Moses, "Go in to Pharaoh and tell him, "Thus says the LORD God of the Hebrews: "Let My people go, that they may serve Me.
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
Exodus 1:15
Then the king of Egypt spoke to the Hebrew midwives, of whom the name of one was Shiphrah and the name of the other Puah;
എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു:
John 19:17
And He, bearing His cross, went out to a place called the Place of a Skull, which is called in Hebrew, Golgotha,
അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
John 19:20
Then many of the Jews read this title, for the place where Jesus was crucified was near the city; and it was written in Hebrew, Greek, and Latin.
യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായറോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
Genesis 40:15
For indeed I was stolen away from the land of the Hebrews; and also I have done nothing here that they should put me into the dungeon."
എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന്നു ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.
John 5:2
Now there is in Jerusalem by the Sheep Gate a pool, which is called in Hebrew, Bethesda, having five porches.
യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
Genesis 43:32
So they set him a place by himself, and them by themselves, and the Egyptians who ate with him by themselves; because the Egyptians could not eat food with the Hebrews, for that is an abomination to the Egyptians.
അവർ അവന്നു പ്രത്യേകവും അവർക്കും പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കും പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കും വെറുപ്പു ആകുന്നു.
Exodus 5:3
So they said, "The God of the Hebrews has met with us. Please, let us go three days' journey into the desert and sacrifice to the LORD our God, lest He fall upon us with pestilence or with the sword."
അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.
Exodus 9:13
Then the LORD said to Moses, "Rise early in the morning and stand before Pharaoh, and say to him, "Thus says the LORD God of the Hebrews: "Let My people go, that they may serve Me,
അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
Acts 22:2
And when they heard that he spoke to them in the Hebrew language, they kept all the more silent. Then he said:
എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൗനമായി നിന്നു. അവൻ പറങ്ഞതെന്തെന്നാൽ:
2 Chronicles 32:18
Then they called out with a loud voice in Hebrew to the people of Jerusalem who were on the wall, to frighten them and trouble them, that they might take the city.
പട്ടണം പിടിക്കേണ്ടതിന്നു അവർ യെരൂശലേമിൽ മതിലിന്മേൽ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാൻ യെഹൂദ്യഭാഷയിൽ അവരോടു ഉറക്കെ വിളിച്ചു,
2 Corinthians 11:22
Are they Hebrews? So am I. Are they Israelites? So am I. Are they the seed of Abraham? So am I.
അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;
Philippians 3:5
circumcised the eighth day, of the stock of Israel, of the tribe of Benjamin, a Hebrew of the Hebrews; concerning the law, a Pharisee;
എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ ; യിസ്രായേൽജാതിക്കാരൻ ; ബെന്യമീൻ ഗോത്രക്കാരൻ ; എബ്രായരിൽനിന്നു ജനിച്ച എബ്രായരിൽ നിന്നു ജനിച്ച എബ്രായൻ ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ ;
1 Samuel 13:19
Now there was no blacksmith to be found throughout all the land of Israel, for the Philistines said, "Lest the Hebrews make swords or spears."
എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.
Genesis 41:12
Now there was a young Hebrew man with us there, a servant of the captain of the guard. And we told him, and he interpreted our dreams for us; to each man he interpreted according to his own dream.
അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഔരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.
Isaiah 36:11
Then Eliakim, Shebna, and Joah said to the Rabshakeh, "Please speak to your servants in Aramaic, for we understand it; and do not speak to us in Hebrew in the hearing of the people who are on the wall."
അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജന കേൾക്കേ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.
Genesis 39:14
that she called to the men of her house and spoke to them, saying, "See, he has brought in to us a Hebrew to mock us. He came in to me to lie with me, and I cried out with a loud voice.
അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.
FOLLOW ON FACEBOOK.

Found Wrong Meaning for Hebrew?

Name :

Email :

Details :



×