Search Word | പദം തിരയുക

  

Olden

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Esther 5:2
So it was, when the king saw Queen Esther standing in the court, that she found favor in his sight, and the king held out to Esther the gOlden scepter that was in his hand. Then Esther went near and touched the top of the scepter.
എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നിലക്കുന്നതു രാജാവു കണ്ടപ്പോൾ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻ ചെങ്കോൽ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
Revelation 15:6
And out of the temple came the seven angels having the seven plagues, clothed in pure bright linen, and having their chests girded with gOlden bands.
ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊൻ കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നു.
1 Samuel 6:17
These are the gOlden tumors which the Philistines returned as a trespass offering to the LORD: one for Ashdod, one for Gaza, one for Ashkelon, one for Gath, one for Ekron;
ഫെലിസ്ത്യർ യഹോവേക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലകൂരുക്കൾ അസ്തോദിന്റെ പേർക്കും ഒന്നു, ഗസ്സയുടെ പേർക്കും ഒന്നു, അസ്കലോന്റെ പേർക്കും ഒന്നു, ഗത്തിന്റെ പേർക്കും ഒന്നു, എക്രോന്റെ പേർക്കും ഒന്നു ഇങ്ങനെയായിരുന്നു.
Revelation 14:14
Then I looked, and behold, a white cloud, and on the cloud sat One like the Son of Man, having on His head a gOlden crown, and in His hand a sharp sickle.
പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻ കിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.
Revelation 15:7
Then one of the four living creatures gave to the seven angels seven gOlden bowls full of the wrath of God who lives forever and ever.
അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻ കലശം ആ ഏഴു ദൂതന്മാർക്കും കൊടുത്തു.
Exodus 32:2
And Aaron said to them, "Break off the gOlden earrings which are in the ears of your wives, your sons, and your daughters, and bring them to me."
അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻ കുണുകൂ പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
Revelation 9:13
Then the sixth angel sounded: And I heard a voice from the four horns of the gOlden altar which is before God,
ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
Zechariah 4:12
And I further answered and said to him, "What are these two olive branches that drip into the receptacles of the two gold pipes from which the gOlden oil drains?"
ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
Esther 4:11
"All the king's servants and the people of the king's provinces know that any man or woman who goes into the inner court to the king, who has not been called, he has but one law: put all to death, except the one to whom the king holds out the gOlden scepter, that he may live. Yet I myself have not been called to go in to the king these thirty days."
യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻ ചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.
Revelation 8:3
Then another angel, having a gOlden censer, came and stood at the altar. He was given much incense, that he should offer it with the prayers of all the saints upon the gOlden altar which was before the throne.
മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു.
Esther 1:7
And they served drinks in gOlden vessels, each vessel being different from the other, with royal wine in abundance, according to the generosity of the king.
വിവിധാകൃതിയിലുള്ള പൊൻ പാത്രങ്ങളിലായിരുന്നു അവർക്കും കുടിപ്പാൻ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
1 Corinthians 8:10
For if anyone sees you who have knowledge eating in an idol's temple, will not the conscience of him who is weak be embOldened to eat those things offered to idols?
അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?
Isaiah 13:12
I will make a mortal more rare than fine gold, A man more than the gOlden wedge of Ophir.
ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഔഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും.
Revelation 17:4
The woman was arrayed in purple and scarlet, and adorned with gold and precious stones and pearls, having in her hand a gOlden cup full of abominations and the filthiness of her fornication.
ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു.
2 Kings 10:29
However Jehu did not turn away from the sins of Jeroboam the son of Nebat, who had made Israel sin, that is, from the gOlden calves that were at Bethel and Dan.
എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻ കാളകൂട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.
Isaiah 14:4
that you will take up this proverb against the king of Babylon, and say: "How the oppressor has ceased, The gOlden city ceased!
നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
Jeremiah 51:7
Babylon was a gOlden cup in the LORD's hand, That made all the earth drunk. The nations drank her wine; Therefore the nations are deranged.
ബാബേൽ യഹോവയുടെ കയ്യിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻ പാനപാത്രം ആയിരുന്നു; ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ടു അവർക്കും ഭ്രാന്തു പിടിച്ചു.
Revelation 2:1
"To the angel of the church of Ephesus write, "These things says He who holds the seven stars in His right hand, who walks in the midst of the seven gOlden lampstands:
എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും കൊണ്ടു ഏഴു പൊൻ നിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:
Revelation 1:20
The mystery of the seven stars which you saw in My right hand, and the seven gOlden lampstands: The seven stars are the angels of the seven churches, and the seven lampstands which you saw are the seven churches.
എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.
Job 37:22
He comes from the north as gOlden splendor; With God is awesome majesty.
വടക്കുനിന്നു സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു.
1 Samuel 6:4
Then they said, "What is the trespass offering which we shall return to Him?" They answered, "Five gOlden tumors and five gOlden rats, according to the number of the lords of the Philistines. For the same plague was on all of you and on your lords.
ഞങ്ങൾ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവർ പറഞ്ഞതു: ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലകൂരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.
Ecclesiastes 12:6
Remember your Creator before the silver cord is loosed, Or the gOlden bowl is broken, Or the pitcher shattered at the fountain, Or the wheel broken at the well.
അന്നു വെള്ളിച്ചരടു അറ്റുപോകും; പൊൻ കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.
Exodus 28:34
a gOlden bell and a pomegranate, a gOlden bell and a pomegranate, upon the hem of the robe all around.
അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
1 Chronicles 28:17
also pure gold for the forks, the basins, the pitchers of pure gold, and the gOlden bowls--he gave gold by weight for every bowl; and for the silver bowls, silver by weight for every bowl;
മുൾകൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻ കിണ്ടികൾക്കു ഔരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഔരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.
Revelation 1:13
and in the midst of the seven lampstands One like the Son of Man, clothed with a garment down to the feet and girded about the chest with a gOlden band.
തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
FOLLOW ON FACEBOOK.

Found Wrong Meaning for Olden?

Name :

Email :

Details :



×