Search Word | പദം തിരയുക

  

Utter

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Habakkuk 1:5
"Look among the nations and watch--Be Utterly astounded! For I will work a work in your days Which you would not believe, though it were told you.
ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.
1 Samuel 15:9
But Saul and the people spared Agag and the best of the sheep, the oxen, the fatlings, the lambs, and all that was good, and were unwilling to Utterly destroy them. But everything despised and worthless, that they Utterly destroyed.
എന്നാൽ ശൗലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവർ നിർമ്മൂലമാക്കിക്കളഞ്ഞു.
Lamentations 5:22
Unless You have Utterly rejected us, And are very angry with us!
അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?
2 Samuel 22:14
"The LORD thundered from heaven, And the Most High Uttered His voice.
യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.
Isaiah 24:3
The land shall be entirely emptied and Utterly plundered, For the LORD has spoken this word.
ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.
Isaiah 8:19
And when they say to you, "Seek those who are mediums and wizards, who whisper and mUtter," should not a people seek their God? Should they seek the dead on behalf of the living?
വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ -- ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവർക്കും വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?
Jeremiah 14:19
Have You Utterly rejected Judah? Has Your soul loathed Zion? Why have You stricken us so that there is no healing for us? We looked for peace, but there was no good; And for the time of healing, and there was trouble.
നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു; ഞങ്ങൾ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!
Micah 7:3
That they may successfully do evil with both hands--The prince asks for gifts, The judge seeks a bribe, And the great man Utters his evil desire; So they scheme together.
ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന്നു അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാൻ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവർ പിരിമുറുക്കുന്നു.
Deuteronomy 3:6
And we Utterly destroyed them, as we did to Sihon king of Heshbon, Utterly destroying the men, women, and children of every city.
ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി.
Joshua 6:21
And they Utterly destroyed all that was in the city, both man and woman, young and old, ox and sheep and donkey, with the edge of the sword.
പുരുഷൻ , സ്ത്രീ, ബാലൻ , വൃദ്ധൻ , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
Joshua 10:35
They took it on that day and struck it with the edge of the sword; all the people who were in it he Utterly destroyed that day, according to all that he had done to Lachish.
അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി.
1 Corinthians 14:9
So likewise you, unless you Utter by the tongue words easy to understand, how will it be known what is spoken? For you will be speaking into the air.
അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ.
2 Corinthians 12:4
how he was caught up into Paradise and heard inexpressible words, which it is not lawful for a man to Utter.
മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.
Joshua 11:21
And at that time Joshua came and cut off the Anakim from the mountains: from Hebron, from Debir, from Anab, from all the mountains of Judah, and from all the mountains of Israel; Joshua Utterly destroyed them with their cities.
അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോൻ , ദെബീർ, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി.
Joshua 10:39
And he took it and its king and all its cities; they struck them with the edge of the sword and Utterly destroyed all the people who were in it. He left none remaining; as he had done to Hebron, so he did to Debir and its king, as he had done also to Libnah and its king.
അവൻ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി; അവൻ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
Joshua 11:12
So all the cities of those kings, and all their kings, Joshua took and struck with the edge of the sword. He Utterly destroyed them, as Moses the servant of the LORD had commanded.
ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
Psalms 46:6
The nations raged, the kingdoms were moved; He Uttered His voice, the earth melted.
ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
1 Corinthians 6:7
Now therefore, it is already an Utter failure for you that you go to law against one another. Why do you not rather accept wrong? Why do you not rather let yourselves be cheated?
നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
Joshua 9:23
Now therefore, you are cursed, and none of you shall be freed from being slaves--woodcUtters and water carriers for the house of my God."
ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.
2 Chronicles 31:1
Now when all this was finished, all Israel who were present went out to the cities of Judah and broke the sacred pillars in pieces, cut down the wooden images, and threw down the high places and the altars--from all Judah, Benjamin, Ephraim, and Manasseh--until they had Utterly destroyed them all. Then all the children of Israel returned to their own cities, every man to his possession.
ഇതൊക്കെയും തീർന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകർത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കൾ എല്ലാവരും ഔരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
Jeremiah 51:16
When He Utters His voice--There is a multitude of waters in the heavens: "He causes the vapors to ascend from the ends of the earth; He makes lightnings for the rain; He brings the wind out of His treasuries."
അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
1 Corinthians 1:5
that you were enriched in everything by Him in all Utterance and all knowledge,
ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ
2 Chronicles 2:18
And he made seventy thousand of them bearers of burdens, eighty thousand stonecUtters in the mountain, and three thousand six hundred overseers to make the people work.
അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽ വിചാരകരായിട്ടും നിയമിച്ചു.
Numbers 24:3
Then he took up his oracle and said: "The Utterance of Balaam the son of Beor, The Utterance of the man whose eyes are opened,
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
Ephesians 6:19
and for me, that Utterance may be given to me, that I may open my mouth boldly to make known the mystery of the gospel,
ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
FOLLOW ON FACEBOOK.

Found Wrong Meaning for Utter?

Name :

Email :

Details :



×