Search Word | പദം തിരയുക

  

Angel

English Meaning

A messenger.

  1. A typically benevolent celestial being that acts as an intermediary between heaven and earth, especially in Christianity, Judaism, Islam, and Zoroastrianism.
  2. A representation of such a being, especially in Christianity, conventionally in the image of a human figure with a halo and wings.
  3. Christianity The last of the nine orders of angels in medieval angelology. From the highest to the lowest in rank, the orders are: seraphim, cherubim, thrones, dominations or dominions, virtues, powers, principalities, archangels, and angels.
  4. A guardian spirit or guiding influence.
  5. A kind and lovable person.
  6. One who manifests goodness, purity, and selflessness.
  7. Informal A financial backer of an enterprise, especially a dramatic production or a political campaign.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പത്തു ഷില്ലിങ് വില വരുന്ന പഴയ ഇംഗ്ലീഷ് നാണയം - Paththu shillingu vila varunna pazhaya imgleeshu naanayam | Pathu shillingu vila varunna pazhaya imgleeshu nanayam

ഓരോ മനുഷ്യനേയും സഹായിക്കുന്ന സന്തത സഹചരശക്തി - Oro manushyaneyum sahaayikkunna santhatha sahacharashakthi | Oro manushyaneyum sahayikkunna santhatha sahacharashakthi

ദൈവദൂതന്‍ - Dhaivadhoothan‍

ദേവത - Dhevatha

പരിശുദ്ധഹൃദയന്‍ - Parishuddhahrudhayan‍ | Parishudhahrudhayan‍

സ്വര്‍ഗ്ഗവാസി - Svar‍ggavaasi | swar‍ggavasi

നന്മയുള്ളയാള്‍ - Nanmayullayaal‍ | Nanmayullayal‍

മാലാഖ - Maalaakha | Malakha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Revelation 3:1
"And to the angel of the church in Sardis write, "These things says He who has the seven Spirits of God and the seven stars: "I know your works, that you have a name that you are alive, but you are dead.
സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
Genesis 48:16
The angel who has redeemed me from all evil, Bless the lads; Let my name be named upon them, And the name of my fathers Abraham and Isaac; And let them grow into a multitude in the midst of the earth."
എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനിലക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ എന്നു പറഞ്ഞു.
Revelation 9:11
And they had as king over them the angel of the bottomless pit, whose name in Hebrew is Abaddon, but in Greek he has the name Apollyon.
അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
Revelation 21:9
Then one of the seven angels who had the seven bowls filled with the seven last plagues came to me and talked with me, saying, "Come, I will show you the bride, the Lamb's wife."
അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.
Psalms 103:20
Bless the LORD, you His angels, Who excel in strength, who do His word, Heeding the voice of His word.
അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ .
Zechariah 4:4
So I answered and spoke to the angel who talked with me, saying, "What are these, my lord?"
എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ : യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
Mark 1:13
And He was there in the wilderness forty days, tempted by Satan, and was with the wild beasts; and the angels ministered to Him.
എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
Exodus 23:23
For My angel will go before you and bring you in to the Amorites and the Hittites and the Perizzites and the Canaanites and the Hivites and the Jebusites; and I will cut them off.
എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോർയ്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.
Luke 4:10
For it is written: "He shall give His angels charge over you, To keep you,'
“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
Revelation 14:9
Then a third angel followed them, saying with a loud voice, "If anyone worships the beast and his image, and receives his mark on his forehead or on his hand,
മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏലക്കുന്നവൻ
Judges 13:21
When the angel of the LORD appeared no more to Manoah and his wife, then Manoah knew that He was the angel of the LORD.
യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യെക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.
Galatians 4:14
And my trial which was in my flesh you did not despise or reject, but you received me as an angel of God, even as Christ Jesus.
എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ , ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊൾകയത്രേ ചെയ്തതു.
2 Timothy 4:5
But you be watchful in all things, endure afflictions, do the work of an evangelist, fulfill your ministry.
നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.
Luke 1:28
And having come in, the angel said to her, "Rejoice, highly favored one, the Lord is with you; blessed are you among women!"
ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
2 Thessalonians 1:7
and to give you who are troubled rest with us when the Lord Jesus is revealed from heaven with His mighty angels,
ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
1 Corinthians 4:9
For I think that God has displayed us, the apostles, last, as men condemned to death; for we have been made a spectacle to the world, both to angels and to men.
ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
Revelation 16:17
Then the seventh angel poured out his bowl into the air, and a loud voice came out of the temple of heaven, from the throne, saying, "It is done!"
ഏഴാമത്തവൻ തന്റെ കലശം ആകശത്തിൽ ഒഴിച്ചു; അപ്പോൾ സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു.
Exodus 32:34
Now therefore, go, lead the people to the place of which I have spoken to you. Behold, My angel shall go before you. Nevertheless, in the day when I visit for punishment, I will visit punishment upon them for their sin."
ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും എന്നു അരുളിച്ചെയ്തു.
Revelation 5:11
Then I looked, and I heard the voice of many angels around the throne, the living creatures, and the elders; and the number of them was ten thousand times ten thousand, and thousands of thousands,
പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.
Hebrews 2:9
But we see Jesus, who was made a little lower than the angels, for the suffering of death crowned with glory and honor, that He, by the grace of God, might taste death for everyone.
എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
Numbers 22:26
Then the angel of the LORD went further, and stood in a narrow place where there was no way to turn either to the right hand or to the left.
പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.
Acts 12:10
When they were past the first and the second guard posts, they came to the iron gate that leads to the city, which opened to them of its own accord; and they went out and went down one street, and immediately the angel departed from him.
അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതിൽക്കൽ എത്തി. അതു അവർക്കും സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
2 Peter 2:11
whereas angels, who are greater in power and might, do not bring a reviling accusation against them before the Lord.
ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാപിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
Zechariah 12:8
In that day the LORD will defend the inhabitants of Jerusalem; the one who is feeble among them in that day shall be like David, and the house of David shall be like God, like the angel of the LORD before them.
അന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
Acts 10:22
And they said, "Cornelius the centurion, a just man, one who fears God and has a good reputation among all the nation of the Jews, was divinely instructed by a holy angel to summon you to his house, and to hear words from you."
അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
FOLLOW ON FACEBOOK.

Found Wrong Meaning for Angel?

Name :

Email :

Details :



×