Search Word | പദം തിരയുക

  

Deceitful

English Meaning

Full of, or characterized by, deceit; serving to mislead or insnare; trickish; fraudulent; cheating; insincere.

  1. Given to cheating or deceiving.
  2. Deliberately misleading; deceptive. See Synonyms at dishonest.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വഞ്ചകമായ - Vanchakamaaya | Vanchakamaya

കപടമായ - Kapadamaaya | Kapadamaya

ആത്മാര്‍ത്ഥതയില്ലാത്ത - Aathmaar‍ththathayillaaththa | athmar‍thathayillatha

അബദ്ധത്തില്‍ ചാടിക്കുക - Abaddhaththil‍ chaadikkuka | Abadhathil‍ chadikkuka

കുടിലമായ - Kudilamaaya | Kudilamaya

ചതിക്കുക - Chathikkuka

മയക്കുക - Mayakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Corinthians 11:13
For such are false apostles, deceitful workers, transforming themselves into apostles of Christ.
ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചർയ്യവുമല്ല;
Psalms 24:4
He who has clean hands and a pure heart, Who has not lifted up his soul to an idol, Nor sworn deceitfully.
വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ .
Matthew 13:22
Now he who received seed among the thorns is he who hears the word, and the cares of this world and the deceitfulness of riches choke the word, and he becomes unfruitful.
മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
Hosea 12:7
"A cunning Canaanite! deceitful scales are in his hand; He loves to oppress.
അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ടു; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.
Ephesians 4:22
that you put off, concerning your former conduct, the old man which grows corrupt according to the deceitful lusts,
മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
Proverbs 27:6
Faithful are the wounds of a friend, But the kisses of an enemy are deceitful.
സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.
Psalms 5:6
You shall destroy those who speak falsehood; The LORD abhors the bloodthirsty and deceitful man.
ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;
Psalms 109:2
For the mouth of the wicked and the mouth of the deceitful Have opened against me; They have spoken against me with a lying tongue.
ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷകുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു.
Psalms 52:4
You love all devouring words, You deceitful tongue.
നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
Psalms 120:2
Deliver my soul, O LORD, from lying lips And from a deceitful tongue.
യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
Psalms 35:20
For they do not speak peace, But they devise deceitful matters Against the quiet ones in the land.
അവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
Exodus 21:8
If she does not please her master, who has betrothed her to himself, then he shall let her be redeemed. He shall have no right to sell her to a foreign people, since he has dealt deceitfully with her.
അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല.
Exodus 8:29
Then Moses said, "Indeed I am going out from you, and I will entreat the LORD, that the swarms of flies may depart tomorrow from Pharaoh, from his servants, and from his people. But let Pharaoh not deal deceitfully anymore in not letting the people go to sacrifice to the LORD."
അതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവേക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.
Proverbs 17:20
He who has a deceitful heart finds no good, And he who has a perverse tongue falls into evil.
വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികട നാവുള്ളവൻ ആപത്തിൽ അകപ്പെടും.
Jeremiah 17:9
"The heart is deceitful above all things, And desperately wicked; Who can know it?
ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
Mark 4:19
and the cares of this world, the deceitfulness of riches, and the desires for other things entering in choke the word, and it becomes unfruitful.
ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുംന്നതാകുന്നു.
Psalms 52:2
Your tongue devises destruction, Like a sharp razor, working deceitfully.
ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
Psalms 78:57
But turned back and acted unfaithfully like their fathers; They were turned aside like a deceitful bow.
അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
Proverbs 14:25
A true witness delivers souls, But a deceitful witness speaks lies.
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
Proverbs 12:5
The thoughts of the righteous are right, But the counsels of the wicked are deceitful.
നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
Daniel 11:23
And after the league is made with him he shall act deceitfully, for he shall come up and become strong with a small number of people.
ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.
Hebrews 3:13
but exhort one another daily, while it is called "Today," lest any of you be hardened through the deceitfulness of sin.
നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ .
2 Corinthians 4:2
But we have renounced the hidden things of shame, not walking in craftiness nor handling the word of God deceitfully, but by manifestation of the truth commending ourselves to every man's conscience in the sight of God.
ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
Psalms 55:23
But You, O God, shall bring them down to the pit of destruction; Bloodthirsty and deceitful men shall not live out half their days; But I will trust in You.
ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.
Micah 6:12
For her rich men are full of violence, Her inhabitants have spoken lies, And their tongue is deceitful in their mouth.
അതിലെ ധനവാന്മാർ സാഹസപൂർണ്ണന്മാർ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവു ചതിവുള്ളതു തന്നേ;
FOLLOW ON FACEBOOK.

Found Wrong Meaning for Deceitful?

Name :

Email :

Details :



×