Animals

Fruits

Search Word | പദം തിരയുക

  

Harm

English Meaning

Injury; hurt; damage; detriment; misfortune.

  1. Physical or psychological injury or damage.
  2. Wrong; evil.
  3. To do harm to.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അപായപ്പെടുത്തുക - Apaayappeduththuka | Apayappeduthuka

ഹിംസ - Himsa

ഹാനി - Haani | Hani

ഉപദ്രവം - Upadhravam

നാശം - Naasham | Nasham

പീഡ - Peeda

കേടുവരുത്തുക - Keduvaruththuka | Keduvaruthuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Revelation 7:3
saying, "Do not harm the earth, the sea, or the trees till we have sealed the servants of our God on their foreheads."
നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
Exodus 21:22
"If men fight, and hurt a woman with child, so that she gives birth prematurely, yet no harm follows, he shall surely be punished accordingly as the woman's husband imposes on him; and he shall pay as the judges determine.
മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം.
Ezekiel 13:20
"Therefore thus says the Lord GOD: "Behold, I am against your magic charms by which you hunt souls there like birds. I will tear them from your arms, and let the souls go, the souls you hunt like birds.
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവ ജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകൾക്കു ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളേ, നിങ്ങൾ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നേ വിടുവിക്കും
1 Chronicles 16:22
Saying, "Do not touch My anointed ones, And do My prophets no harm."
എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കും ദോഷം ചെയ്കയുമരുതു.
1 Samuel 20:21
and there I will send a lad, saying, "Go, find the arrows.' If I expressly say to the lad, "Look, the arrows are on this side of you; get them and come'--then, as the LORD lives, there is safety for you and no harm.
നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
2 Samuel 20:6
And David said to Abishai, "Now Sheba the son of Bichri will do us more harm than Absalom. Take your lord's servants and pursue him, lest he find for himself fortified cities, and escape us."
എന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.
2 Samuel 12:18
Then on the seventh day it came to pass that the child died. And the servants of David were afraid to tell him that the child was dead. For they said, "Indeed, while the child was alive, we spoke to him, and he would not heed our voice. How can we tell him that the child is dead? He may do some harm!"
എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവൻ തനിക്കുതന്നേ വല്ല കേടും വരുത്തും എന്നു അവർ പറഞ്ഞു.
Joel 2:13
So rend your heart, and not your garments; Return to the LORD your God, For He is gracious and merciful, Slow to anger, and of great kindness; And He relents from doing harm.
വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
Acts 28:5
But he shook off the creature into the fire and suffered no harm.
അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.
1 Samuel 25:26
Now therefore, my lord, as the LORD lives and as your soul lives, since the LORD has held you back from coming to bloodshed and from avenging yourself with your own hand, now then, let your enemies and those who seek harm for my lord be as Nabal.
ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
Revelation 6:6
And I heard a voice in the midst of the four living creatures saying, "A quart of wheat for a denarius, and three quarts of barley for a denarius; and do not harm the oil and the wine."
ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.
Amos 9:4
Though they go into captivity before their enemies, From there I will command the sword, And it shall slay them. I will set My eyes on them for harm and not for good."
അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാൻ അവരുടെ മേൽ ദൃഷ്ടിവേക്കും.
Psalms 105:15
Saying, "Do not touch My anointed ones, And do My prophets no harm."
എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
Judges 15:3
And Samson said to them, "This time I shall be blameless regarding the Philistines if I harm them!"
അതിന്നു ശിംശോൻ : ഇപ്പോൾ ഫെലിസ്ത്യർക്കും ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു.
Hebrews 7:26
For such a High Priest was fitting for us, who is holy, harmless, undefiled, separate from sinners, and has become higher than the heavens;
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ , നിർദ്ദോഷൻ , നിർമ്മലൻ , പാപികളോടു വേറുവിട്ടവൻ , സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ ;
Jonah 4:2
So he prayed to the LORD, and said, "Ah, LORD, was not this what I said when I was still in my country? Therefore I fled previously to Tarshish; for I know that You are a gracious and merciful God, slow to anger and abundant in lovingkindness, One who relents from doing harm.
അവൻ യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശീശിലേക്കു ബദ്ധപ്പെട്ടു ഔടിപ്പോയതു; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു.
Ecclesiastes 10:11
A serpent may bite when it is not charmed; The babbler is no different.
മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
Leviticus 5:16
And he shall make restitution for the harm that he has done in regard to the holy thing, and shall add one-fifth to it and give it to the priest. So the priest shall make atonement for him with the ram of the trespass offering, and it shall be forgiven him.
വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതന്നു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.
Proverbs 9:7
"He who corrects a scoffer gets shame for himself, And he who rebukes a wicked man only harms himself.
പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പറ്റുന്നു.
Esther 9:2
The Jews gathered together in their cities throughout all the provinces of King Ahasuerus to lay hands on those who sought their harm. And no one could withstand them, because fear of them fell upon all people.
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്‍വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആർക്കും അവരോടു എതിർത്തുനില്പാൻ കഴിഞ്ഞില്ല.
Revelation 9:4
They were commanded not to harm the grass of the earth, or any green thing, or any tree, but only those men who do not have the seal of God on their foreheads.
നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.
Genesis 31:29
It is in my power to do you harm, but the God of your father spoke to me last night, saying, "Be careful that you speak to Jacob neither good nor bad.'
നിങ്ങളോടു ദോഷം ചെയ്‍വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
Acts 28:6
However, they were expecting that he would swell up or suddenly fall down dead. But after they had looked for a long time and saw no harm come to him, they changed their minds and said that he was a god.
അവൻ വീർക്കുംകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു.
Ezekiel 13:18
and say, "Thus says the Lord GOD: "Woe to the women who sew magic charms on their sleeves and make veils for the heads of people of every height to hunt souls! Will you hunt the souls of My people, and keep yourselves alive?
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിന്നു കയ്യേപ്പുകൾക്കു ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലെക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്കു അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിന്നായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.
Genesis 31:52
This heap is a witness, and this pillar is a witness, that I will not pass beyond this heap to you, and you will not pass beyond this heap and this pillar to me, for harm.
ദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
×

Found Wrong Meaning for Harm?

Name :

Email :

Details :



×