Search Word | പദം തിരയുക

  

Heig

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See Hei   Want To Try Heig In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Daniel 4:11
The tree grew and became strong; Its height reached to the heavens, And it could be seen to the ends of all the earth.
ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
1 Kings 6:2
Now the house which King Solomon built for the LORD, its length was sixty cubits, its width twenty, and its height thirty cubits.
ശലോമോൻ രാജാവു യഹോവേക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു
1 Kings 7:32
Under the panels were the four wheels, and the axles of the wheels were joined to the cart. The height of a wheel was one and a half cubits.
ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഔരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
1 Chronicles 11:23
And he killed an Egyptian, a man of great height, five cubits tall. In the Egyptian's hand there was a spear like a weaver's beam; and he went down to him with a staff, wrested the spear out of the Egyptian's hand, and killed him with his own spear.
അവൻ അഞ്ചുമുഴം പൊക്കമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
2 Chronicles 4:1
Moreover he made a bronze altar: twenty cubits was its length, twenty cubits its width, and ten cubits its height.
അവൻ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
Isaiah 14:14
I will ascend above the heights of the clouds, I will be like the Most High.'
ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
1 Samuel 17:4
And a champion went out from the camp of the Philistines, named Goliath, from Gath, whose height was six cubits and a span.
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു.
1 Kings 7:16
Then he made two capitals of cast bronze, to set on the tops of the pillars. The height of one capital was five cubits, and the height of the other capital was five cubits.
സ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഔരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.
Psalms 148:1
Praise the LORD! Praise the LORD from the heavens; Praise Him in the heights!
യഹോവയെ സ്തുതിപ്പിൻ . യഹോവയെ സ്തുതിപ്പിൻ ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ .
Judges 5:18
Zebulun is a people who jeopardized their lives to the point of death, Naphtali also, on the heights of the battlefield.
സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നേ.
Job 22:12
"Is not God in the height of heaven? And see the highest stars, how lofty they are!
ദൈവം സ്വര്ഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
Ezekiel 31:5
"Therefore its height was exalted above all the trees of the field; Its boughs were multiplied, And its branches became long because of the abundance of water, As it sent them out.
അതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
Ezekiel 43:13
"These are the measurements of the altar in cubits (the cubit is one cubit and a handbreadth): the base one cubit high and one cubit wide, with a rim all around its edge of one span. This is the height of the altar:
മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--: ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു:
2 Kings 25:17
The height of one pillar was eighteen cubits, and the capital on it was of bronze. The height of the capital was three cubits, and the network and pomegranates all around the capital were all of bronze. The second pillar was the same, with a network.
ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
Nehemiah 4:6
So we built the wall, and the entire wall was joined together up to half its height, for the people had a mind to work.
അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‍വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു.
1 Kings 7:35
On the top of the cart, at the height of half a cubit, it was perfectly round. And on the top of the cart, its flanges and its panels were of the same casting.
ഔരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഔരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.
Exodus 27:1
"You shall make an altar of acacia wood, five cubits long and five cubits wide--the altar shall be square--and its height shall be three cubits.
അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.
Psalms 78:69
And He built His sanctuary like the heights, Like the earth which He has established forever.
താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
Exodus 25:23
"You shall also make a table of acacia wood; two cubits shall be its length, a cubit its width, and a cubit and a half its height.
ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.
Exodus 38:18
The screen for the gate of the court was woven of blue, purple, and scarlet thread, and of fine woven linen. The length was twenty cubits, and the height along its width was five cubits, corresponding to the hangings of the court.
എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.
Deuteronomy 32:13
"He made him ride in the heights of the earth, That he might eat the produce of the fields; He made him draw honey from the rock, And oil from the flinty rock;
അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.
Isaiah 7:11
"Ask a sign for yourself from the LORD your God; ask it either in the depth or in the height above."
നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്:
Ezra 6:3
In the first year of King Cyrus, King Cyrus issued a decree concerning the house of God at Jerusalem: "Let the house be rebuilt, the place where they offered sacrifices; and let the foundations of it be firmly laid, its height sixty cubits and its width sixty cubits,
കോരെശ്രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്രാജാവു കല്പന കൊടുത്തതു: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതയും ഉണ്ടായിരിക്കേണം.
Jeremiah 3:21
A voice was heard on the desolate heights, Weeping and supplications of the children of Israel. For they have perverted their way; They have forgotten the LORD their God.
യിസ്രായേൽമക്കൾ വളഞ്ഞ വഴികളിൽ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവർ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേൾക്കുന്നു!
2 Chronicles 4:2
Then he made the Sea of cast bronze, ten cubits from one brim to the other; it was completely round. Its height was five cubits, and a line of thirty cubits measured its circumference.
അവൻ ഒരു വാർപ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
FOLLOW ON FACEBOOK.

Found Wrong Meaning for Heig?

Name :

Email :

Details :



×