Search Word | പദം തിരയുക

  

Inhabitant

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 17:20
and say to them, "Hear the word of the LORD, you kings of Judah, and all Judah, and all the inhabitants of Jerusalem, who enter by these gates.
ഈ വാതിലുകളിൽകൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സർവ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ !
Jeremiah 10:18
For thus says the LORD: "Behold, I will throw out at this time The inhabitants of the land, And will distress them, That they may find it so."
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽവെച്ചെറിഞ്ഞുകളകയും അവർക്കും പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.
Joshua 13:6
all the inhabitants of the mountains from Lebanon as far as the Brook Misrephoth, and all the Sidonians--them I will drive out from before the children of Israel; only divide it by lot to Israel as an inheritance, as I have commanded you.
ലെബാനോൻ മുതൽ മിസ്രെഫോത്ത് മയീംവരെയുള്ള പർവ്വതവാസികൾ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാൽ മതി.
2 Chronicles 20:7
Are You not our God, who drove out the inhabitants of this land before Your people Israel, and gave it to the descendants of Abraham Your friend forever?
ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
Isaiah 22:21
I will clothe him with your robe And strengthen him with your belt; I will commit your responsibility into his hand. He shall be a father to the inhabitants of Jerusalem And to the house of Judah.
അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.
Jeremiah 6:12
And their houses shall be turned over to others, Fields and wives together; For I will stretch out My hand Against the inhabitants of the land," says the LORD.
അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്കും ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 23:14
Also I have seen a horrible thing in the prophets of Jerusalem: They commit adultery and walk in lies; They also strengthen the hands of evildoers, So that no one turns back from his wickedness. All of them are like Sodom to Me, And her inhabitants like Gomorrah.
യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറ പോലെയും ഇരിക്കുന്നു.
Deuteronomy 13:15
you shall surely strike the inhabitants of that city with the edge of the sword, utterly destroying it, all that is in it and its livestock--with the edge of the sword.
നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ
Hosea 4:1
Hear the word of the LORD, You children of Israel, For the LORD brings a charge against the inhabitants of the land: "There is no truth or mercy Or knowledge of God in the land.
യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ ; യഹോവേക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
Exodus 15:14
"The people will hear and be afraid; Sorrow will take hold of the inhabitants of Philistia.
ജാതികൾ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിച്ചിരിക്കുന്നു.
Judges 1:30
Nor did Zebulun drive out the inhabitants of Kitron or the inhabitants of Nahalol; so the Canaanites dwelt among them, and were put under tribute.
സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയിൽ പാർത്തു.
Joshua 15:15
Then he went up from there to the inhabitants of Debir (formerly the name of Debir was Kirjath Sepher).
അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിർയ്യത്ത്-സേഫെർ എന്നായിരുന്നു.
Jeremiah 25:2
which Jeremiah the prophet spoke to all the people of Judah and to all the inhabitants of Jerusalem, saying:
യിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാൽ:
Zechariah 12:7
"The LORD will save the tents of Judah first, so that the glory of the house of David and the glory of the inhabitants of Jerusalem shall not become greater than that of Judah.
ദാവീദ്ഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
Jeremiah 2:15
The young lions roared at him, and growled; They made his land waste; His cities are burned, without inhabitant.
ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
Ezekiel 27:8
"inhabitants of Sidon and Arvad were your oarsmen; Your wise men, O Tyre, were in you; They became your pilots.
സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു.
Judges 1:33
Nor did Naphtali drive out the inhabitants of Beth Shemesh or the inhabitants of Beth Anath; but they dwelt among the Canaanites, the inhabitants of the land. Nevertheless the inhabitants of Beth Shemesh and Beth Anath were put under tribute to them.
നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികൾ അവർക്കും ഊഴിയവേലക്കാരായിത്തിർന്നു.
Jeremiah 33:10
"Thus says the LORD: "Again there shall be heard in this place--of which you say, "It is desolate, without man and without beast"--in the cities of Judah, in the streets of Jerusalem that are desolate, without man and without inhabitant and without beast,
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
Jeremiah 11:2
"Hear the words of this covenant, and speak to the men of Judah and to the inhabitants of Jerusalem;
ഈ നിയമത്തിന്റെ വചനങ്ങളെ നിങ്ങൾ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിൻ .
Judges 1:19
So the LORD was with Judah. And they drove out the mountaineers, but they could not drive out the inhabitants of the lowland, because they had chariots of iron.
യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്കു ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
Joel 2:1
Blow the trumpet in Zion, And sound an alarm in My holy mountain! Let all the inhabitants of the land tremble; For the day of the LORD is coming, For it is at hand:
സീയോനിൽ കാഹളം ഊതുവിൻ ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.
Zechariah 11:6
For I will no longer pity the inhabitants of the land," says the LORD. "But indeed I will give everyone into his neighbor's hand and into the hand of his king. They shall attack the land, and I will not deliver them from their hand."
ഞാൻ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ മനുഷ്യരെ ഔരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവൻ ദേശത്തെ തകർത്തുകളയും; അവരുടെ കയ്യിൽനിന്നു ഞാൻ അവരെ രക്ഷിക്കയുമില്ല.
Jeremiah 19:12
Thus I will do to this place," says the LORD, "and to its inhabitants, and make this city like Tophet.
ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
Isaiah 10:13
For he says: "By the strength of my hand I have done it, And by my wisdom, for I am prudent; Also I have removed the boundaries of the people, And have robbed their treasuries; So I have put down the inhabitants like a valiant man.
എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
Jeremiah 46:8
Egypt rises up like a flood, And its waters move like the rivers; And he says, "I will go up and cover the earth, I will destroy the city and its inhabitants.'
മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾപോലെ അലെക്കയും ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.
FOLLOW ON FACEBOOK.

Found Wrong Meaning for Inhabitant?

Name :

Email :

Details :



×