Search Word | പദം തിരയുക

  

King

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Chronicles 32:7
"Be strong and courageous; do not be afraid nor dismayed before the king of Assyria, nor before all the multitude that is with him; for there are more with us than with him.
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു.
Acts 26:26
For the king, before whom I also speak freely, knows these things; for I am convinced that none of these things escapes his attention, since this thing was not done in a corner.
രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല.
Daniel 6:26
I make a decree that in every dominion of my kingdom men must tremble and fear before the God of Daniel. For He is the living God, And steadfast forever; His kingdom is the one which shall not be destroyed, And His dominion shall endure to the end.
എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനിലക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.
2 Samuel 5:3
Therefore all the elders of Israel came to the king at Hebron, and king David made a covenant with them at Hebron before the LORD. And they anointed David king over Israel.
ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് രാജാവു ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
Joshua 12:19
the king of Madon, one; the king of Hazor, one;
മാദോൻ രാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ -മെരോൻ രാജാവു ഒന്നു;
Jeremiah 40:9
And Gedaliah the son of Ahikam, the son of Shaphan, took an oath before them and their men, saying, "Do not be afraid to serve the Chaldeans. Dwell in the land and serve the king of Babylon, and it shall be well with you.
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ കല്ദയരെ സേവിപ്പാൻ ഭയപ്പെടരുതു; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ ; എന്നാൽ നിങ്ങൾക്കു നന്നായിരിക്കും;
Psalms 105:20
The king sent and released him, The ruler of the people let him go free.
രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
Numbers 21:21
Then Israel sent messengers to Sihon king of the Amorites, saying,
അവിടെനിന്നു യിസ്രായേൽ അമോർയ്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:
2 Chronicles 10:15
So the king did not listen to the people; for the turn of events was from God, that the LORD might fulfill His word, which He had spoken by the hand of Ahijah the Shilonite to Jeroboam the son of Nebat.
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
Psalms 45:6
Your throne, O God, is forever and ever; A scepter of righteousness is the scepter of Your kingdom.
ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
Isaiah 20:2
at the same time the LORD spoke by Isaiah the son of Amoz, saying, "Go, and remove the sackcloth from your body, and take your sandals off your feet." And he did so, walking naked and barefoot.
ആ കാലത്തു തന്നേ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോടു: നീ ചെന്നു നിന്റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവെച്ചു കാലിൽനിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
Daniel 3:1
Nebuchadnezzar the king made an image of gold, whose height was sixty cubits and its width six cubits. He set it up in the plain of Dura, in the province of Babylon.
നെബൂഖദ് നേസർരാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.
2 Samuel 6:16
Now as the ark of the LORD came into the City of David, Michal, Saul's daughter, looked through a window and saw king David leaping and whirling before the LORD; and she despised him in her heart.
എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
2 Kings 23:28
Now the rest of the acts of Josiah, and all that he did, are they not written in the book of the chronicles of the kings of Judah?
യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Daniel 11:15
So the king of the North shall come and build a siege mound, and take a fortified city; and the forces of the South shall not withstand him. Even his choice troops shall have no strength to resist.
എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനിൽക്കയില്ല; ഉറെച്ചുനില്പാൻ അവർക്കും ശക്തിയുണ്ടാകയുമില്ല.
Joshua 12:24
the king of Tirzah, one--all the kings, thirty-one.
തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
Joshua 13:21
all the cities of the plain and all the kingdom of Sihon king of the Amorites, who reigned in Heshbon, whom Moses had struck with the princes of Midian: Evi, Rekem, Zur, Hur, and Reba, who were princes of Sihon dwelling in the country.
സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോർയ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
1 Samuel 12:13
"Now therefore, here is the king whom you have chosen and whom you have desired. And take note, the LORD has set a king over you.
ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
1 Kings 12:6
Then king Rehoboam consulted the elders who stood before his father Solomon while he still lived, and he said, "How do you advise me to answer these people?"
രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
2 Kings 18:10
And at the end of three years they took it. In the sixth year of Hezekiah, that is, the ninth year of Hoshea king of Israel, Samaria was taken.
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവർ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമർയ്യ പിടിക്കപ്പെട്ടു.
1 Kings 6:2
Now the house which king Solomon built for the LORD, its length was sixty cubits, its width twenty, and its height thirty cubits.
ശലോമോൻ രാജാവു യഹോവേക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു
Micah 4:8
And you, O tower of the flock, The stronghold of the daughter of Zion, To you shall it come, Even the former dominion shall come, The kingdom of the daughter of Jerusalem."
നീയോ, ഏദെർ ഗോപുരമേ, സീയോൻ പുത്രിയുടെ ഗിരിയേ, നിനക്കു വരും: പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.
Ecclesiastes 4:14
For he comes out of prison to be king, Although he was born poor in his kingdom.
അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തിൽ നിന്നു വരുന്നു.
Ezra 7:6
this Ezra came up from Babylon; and he was a skilled scribe in the Law of Moses, which the LORD God of Israel had given. The king granted him all his request, according to the hand of the LORD his God upon him.
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
Micah 6:13
"Therefore I will also make you sick by striking you, By making you desolate because of your sins.
ആകയാൽ ഞാൻ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങൾനിമിത്തം നിന്നെ ശൂന്യമാക്കും.
FOLLOW ON FACEBOOK.

Found Wrong Meaning for King?

Name :

Email :

Details :



×