Search Word | പദം തിരയുക

  

Peaceably

English Meaning

  1. In a peaceable manner.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സമാധാനമായി - Samaadhaanamaayi | Samadhanamayi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Samuel 16:4
So Samuel did what the LORD said, and went to Bethlehem. And the elders of the town trembled at his coming, and said, "Do you come peaceably?"
യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്ത്ളേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
1 Chronicles 12:17
And David went out to meet them, and answered and said to them, "If you have come peaceably to me to help me, my heart will be united with you; but if to betray me to my enemies, since there is no wrong in my hands, may the God of our fathers look and bring judgment."
ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
Genesis 37:4
But when his brothers saw that their father loved him more than all his brothers, they hated him and could not speak peaceably to him.
അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കും കഴിഞ്ഞില്ല.
Daniel 11:24
He shall enter peaceably, even into the richest places of the province; and he shall do what his fathers have not done, nor his forefathers: he shall disperse among them the plunder, spoil, and riches; and he shall devise his plans against the strongholds, but only for a time.
അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കും വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.
Daniel 11:21
And in his place shall arise a vile person, to whom they will not give the honor of royalty; but he shall come in peaceably, and seize the kingdom by intrigue.
അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേലക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.
1 Samuel 16:5
And he said, "peaceably; I have come to sacrifice to the LORD. Sanctify yourselves, and come with me to the sacrifice." Then he consecrated Jesse and his sons, and invited them to the sacrifice.
അതിന്നു അവൻ : ശുഭം തന്നേ; ഞാൻ യഹോവേക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
Judges 11:13
And the king of the people of Ammon answered the messengers of Jephthah, "Because Israel took away my land when they came up out of Egypt, from the Arnon as far as the Jabbok, and to the Jordan. Now therefore, restore those lands peaceably."
അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻ മുതൽ യബ്ബോക്വരെയും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.
Jeremiah 9:8
Their tongue is an arrow shot out; It speaks deceit; One speaks peaceably to his neighbor with his mouth, But in his heart he lies in wait.
അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഔരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.
1 Kings 2:13
Now Adonijah the son of Haggith came to Bathsheba the mother of Solomon. So she said, "Do you come peaceably?" And he said, "peaceably."
എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവൾ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവൻ പറഞ്ഞു.
Romans 12:18
If it is possible, as much as depends on you, live peaceably with all men.
കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ .
FOLLOW ON FACEBOOK.

Found Wrong Meaning for Peaceably?

Name :

Email :

Details :



×