Search Word | പദം തിരയുക

  

Redeemed

English Meaning

  1. Granted redemption or salvation.
  2. Spent; used in a purchase, and thus no longer usable.
  3. Simple past tense and past participle of redeem.

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Deuteronomy 21:8
Provide atonement, O LORD, for Your people Israel, whom You have redeemed, and do not lay innocent blood to the charge of Your people Israel.' And atonement shall be provided on their behalf for the blood.
യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.
Psalms 106:10
He saved them from the hand of him who hated them, And redeemed them from the hand of the enemy.
അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.
Isaiah 51:10
Are You not the One who dried up the sea, The waters of the great deep; That made the depths of the sea a road For the redeemed to cross over?
സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടേടുക്കപ്പെട്ടവർ‍ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?
Isaiah 48:20
Go forth from Babylon! Flee from the Chaldeans! With a voice of singing, Declare, proclaim this, Utter it to the end of the earth; Say, "The LORD has redeemed His servant Jacob!"
ബാബേലിൽനിന്നു പുറപ്പെടുവിൻ ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഔടിപ്പോകുവിൻ : ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ .
Luke 1:68
"Blessed is the Lord God of Israel, For He has visited and redeemed His people,
“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ . അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും
Revelation 14:3
They sang as it were a new song before the throne, before the four living creatures, and the elders; and no one could learn that song except the hundred and forty-four thousand who were redeemed from the earth.
അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.
Isaiah 52:3
For thus says the LORD: "You have sold yourselves for nothing, And you shall be redeemed without money."
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും
Psalms 31:5
Into Your hand I commit my spirit; You have redeemed me, O LORD God of truth.
നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
Isaiah 29:22
Therefore thus says the LORD, who redeemed Abraham, concerning the house of Jacob: "Jacob shall not now be ashamed, Nor shall his face now grow pale;
ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ്ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.
Psalms 71:23
My lips shall greatly rejoice when I sing to You, And my soul, which You have redeemed.
ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
Numbers 18:16
And those redeemed of the devoted things you shall redeem when one month old, according to your valuation, for five shekels of silver, according to the shekel of the sanctuary, which is twenty gerahs.
വീണ്ടെടുപ്പു വിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.
Isaiah 52:9
Break forth into joy, sing together, You waste places of Jerusalem! For the LORD has comforted His people, He has redeemed Jerusalem.
യെരൂശലേമിന്റെ ശൂൻ യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ ‍; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോ
Leviticus 27:20
But if he does not want to redeem the field, or if he has sold the field to another man, it shall not be redeemed anymore;
തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവേക്കു ശുദ്ധീകരിച്ചാൽ
Isaiah 43:1
But now, thus says the LORD, who created you, O Jacob, And He who formed you, O Israel: "Fear not, for I have redeemed you; I have called you by your name; You are Mine.
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.
Psalms 107:2
Let the redeemed of the LORD say so, Whom He has redeemed from the hand of the enemy,
യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
Genesis 48:16
The Angel who has redeemed me from all evil, Bless the lads; Let my name be named upon them, And the name of my fathers Abraham and Isaac; And let them grow into a multitude in the midst of the earth."
എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനിലക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ എന്നു പറഞ്ഞു.
Deuteronomy 24:18
But you shall remember that you were a slave in Egypt, and the LORD your God redeemed you from there; therefore I command you to do this thing.
നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഔർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോടു കല്പിക്കുന്നതു.
Leviticus 25:30
But if it is not redeemed within the space of a full year, then the house in the walled city shall belong permanently to him who bought it, throughout his generations. It shall not be released in the Jubilee.
ലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുംള്ള അവകാശമല്ലോ.
2 Samuel 7:23
And who is like Your people, like Israel, the one nation on the earth whom God went to redeem for Himself as a people, to make for Himself a name--and to do for Yourself great and awesome deeds for Your land--before Your people whom You redeemed for Yourself from Egypt, the nations, and their gods?
നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കുംവേണ്ടി വൻ കാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ.
Deuteronomy 15:15
You shall remember that you were a slave in the land of Egypt, and the LORD your God redeemed you; therefore I command you this thing today.
നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഔർക്കേണം. അതുകൊണ്ടു ഞാൻ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.
Numbers 3:49
So Moses took the redemption money from those who were over and above those who were redeemed by the Levites.
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
Deuteronomy 9:26
Therefore I prayed to the LORD, and said: "O Lord GOD, do not destroy Your people and Your inheritance whom You have redeemed through Your greatness, whom You have brought out of Egypt with a mighty hand.
: ഞാൻ യഹോവയോടു അപേക്ഷിച്ചുപറഞ്ഞതു: കർത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
Hosea 7:13
"Woe to them, for they have fled from Me! Destruction to them, Because they have transgressed against Me! Though I redeemed them, Yet they have spoken lies against Me.
അവർ എന്നെ വിട്ടു ഔടിപ്പോയതുകൊണ്ടു അവർക്കും അയ്യോ കഷ്ടം; അവർ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവർക്കും നാശം; ഞാൻ അവരെ വീണ്ടെടുപ്പാൻ വിചാരിച്ചിട്ടും അവർ എന്നോടു ഭോഷകു സംസാരിക്കുന്നു.
Revelation 14:4
These are the ones who were not defiled with women, for they are virgins. These are the ones who follow the Lamb wherever He goes. These were redeemed from among men, being firstfruits to God and to the Lamb.
അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.
Leviticus 27:28
"Nevertheless no devoted offering that a man may devote to the LORD of all that he has, both man and beast, or the field of his possession, shall be sold or redeemed; every devoted offering is most holy to the LORD.
ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേർത്തു കൊടുക്കേണം.
FOLLOW ON FACEBOOK.

Found Wrong Meaning for Redeemed?

Name :

Email :

Details :



×