Search Word | പദം തിരയുക

  

Rom

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 49:19
"Behold, he shall come up like a lion from the floodplain of the Jordan Against the dwelling place of the strong; But I will suddenly make him run away from her. And who is a chosen man that I may appoint over her? For who is like Me? Who will arraign Me? And who is that shepherd Who will withstand Me?"
യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഔടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?
Isaiah 41:25
"I have raised up one from the north, And he shall come; From the rising of the sun he shall call on My name; And he shall come against princes as though mortar, As the potter treads clay.
ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽ നിന്നു അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവർ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
John 15:26
"But when the Helper comes, whom I shall send to you from the Father, the Spirit of truth who proceeds from the Father, He will testify of Me.
ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
1 Chronicles 6:77
From the tribe of Zebulun the rest of the children of Merari were given Rimmon with its common-lands and Tabor with its common-lands.
മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കും സെബൂലൂൻ ഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
Psalms 103:17
But the mercy of the LORD is from everlasting to everlasting On those who fear Him, And His righteousness to children's children,
യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
Deuteronomy 2:15
For indeed the hand of the LORD was against them, to destroy them from the midst of the camp until they were consumed.
ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം
Psalms 89:33
Nevertheless My lovingkindness I will not utterly take from him, Nor allow My faithfulness to fail.
എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
Psalms 7:1
O LORD my God, in You I put my trust; Save me from all those who persecute me; And deliver me,
എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
Genesis 47:21
And as for the people, he moved them into the cities, from one end of the borders of Egypt to the other end.
ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു.
Numbers 31:29
take it from their half, and give it to Eleazar the priest as a heave offering to the LORD.
അവർക്കുംള്ള പാതിയിൽനിന്നു അതു എടുത്തു യഹോവേക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
Job 1:19
and suddenly a great wind came from across the wilderness and struck the four corners of the house, and it fell on the young people, and they are dead; and I alone have escaped to tell you!"
പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
Philippians 1:22
But if I live on in the flesh, this will mean fruit from my labor; yet what I shall choose I cannot tell.
എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല.
1 Kings 20:41
And he hastened to take the bandage away from his eyes; and the king of Israel recognized him as one of the prophets.
തൽക്ഷണം അവൻ കണ്ണിന്മേൽ നിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവു അറിഞ്ഞു.
1 Samuel 15:26
But Samuel said to Saul, "I will not return with you, for you have rejected the word of the LORD, and the LORD has rejected you from being king over Israel."
ശമൂവേൽ ശൗലിനോടു: ഞാൻ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
Exodus 11:2
Speak now in the hearing of the people, and let every man ask from his neighbor and every woman from her neighbor, articles of silver and articles of gold."
ഔരോ പുരുഷൻ താന്താന്റെ അയൽക്കാരനോടും ഔരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാൻ നീ ജനത്തോടു പറക എന്നു കല്പിച്ചു.
James 4:7
Therefore submit to God. Resist the devil and he will flee from you.
ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ ; പിശാചിനോടു എതിർത്തുനില്പിൻ ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഔടിപ്പോകും.
2 Samuel 22:44
"You have also delivered me from the strivings of my people; You have kept me as the head of the nations. A people I have not known shall serve me.
എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
Exodus 39:21
And they bound the breastplate by means of its rings to the rings of the ephod with a blue cord, so that it would be above the intricately woven band of the ephod, and that the breastplate would not come loose from the ephod, as the LORD had commanded Moses.
പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.
Judges 9:4
So they gave him seventy shekels of silver from the temple of Baal-Berith, with which Abimelech hired worthless and reckless men; and they followed him.
പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെൿ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവർക്കും നായകനായ്തീർന്നു.
1 Samuel 2:8
He raises the poor from the dust And lifts the beggar from the ash heap, To set them among princes And make them inherit the throne of glory. "For the pillars of the earth are the LORD's, And He has set the world upon them.
അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങൾ യഹോവേക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
Ezekiel 37:9
Also He said to me, "Prophesy to the breath, prophesy, son of man, and say to the breath, "Thus says the Lord GOD: "Come from the four winds, O breath, and breathe on these slain, that they may live.'
അപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക.
Exodus 32:4
And he received the gold from their hand, and he fashioned it with an engraving tool, and made a molded calf. Then they said, "This is your god, O Israel, that brought you out of the land of Egypt!"
അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളകൂട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു.
Ezekiel 48:35
All the way around shall be eighteen thousand cubits; and the name of the city from that day shall be: THE LORD IS THERE."
അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
Joshua 4:8
And the children of Israel did so, just as Joshua commanded, and took up twelve stones from the midst of the Jordan, as the LORD had spoken to Joshua, according to the number of the tribes of the children of Israel, and carried them over with them to the place where they lodged, and laid them down there.
യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോർദ്ദാന്റെ നടുവിൽനിന്നു എടുത്തു തങ്ങൾ പാർത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.
Deuteronomy 9:7
"Remember! Do not forget how you provoked the LORD your God to wrath in the wilderness. From the day that you departed from the land of Egypt until you came to this place, you have been rebellious against the LORD.
നീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔർക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
FOLLOW ON FACEBOOK.

Found Wrong Meaning for Rom?

Name :

Email :

Details :



×