Search Word | പദം തിരയുക

  

Seize

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 14:5
that I may seize the house of Israel by their heart, because they are all estranged from Me by their idols."'
യഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
Joshua 8:7
Then you shall rise from the ambush and seize the city, for the LORD your God will deliver it into your hand.
ഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
Acts 23:27
This man was seized by the Jews and was about to be killed by them. Coming with the troops I rescued him, having learned that he was a Roman.
ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൗരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
Matthew 21:38
But when the vinedressers saw the son, they said among themselves, "This is the heir. Come, let us kill him and seize his inheritance.'
മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,
Jeremiah 51:41
"Oh, how Sheshach is taken! Oh, how the praise of the whole earth is seized! How Babylon has become desolate among the nations!
ശേശൿ പിടിക്കപ്പെട്ടുപോയതെങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായ്തീർന്നതെങ്ങനെ?
Habakkuk 1:10
They scoff at kings, And princes are scorned by them. They deride every stronghold, For they heap up earthen mounds and seize it.
അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കും ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
Luke 9:39
And behold, a spirit seizes him, and he suddenly cries out; it convulses him so that he foams at the mouth; and it departs from him with great difficulty, bruising him.
അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
1 Samuel 15:27
And as Samuel turned around to go away, Saul seized the edge of his robe, and it tore.
പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
Acts 19:29
So the whole city was filled with confusion, and rushed into the theater with one accord, having seized Gaius and Aristarchus, Macedonians, Paul's travel companions.
പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
Jeremiah 26:8
Now it happened, when Jeremiah had made an end of speaking all that the LORD had commanded him to speak to all the people, that the priests and the prophets and all the people seized him, saying, "You will surely die!
എന്നാൽ സകലജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;
John 10:39
Therefore they sought again to seize Him, but He escaped out of their hand.
അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
Micah 4:9
Now why do you cry aloud? Is there no king in your midst? Has your counselor perished? For pangs have seized you like a woman in labor.
നീ ഇപ്പോൾ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാൻ എന്തു?
Genesis 21:25
Then Abraham rebuked Abimelech because of a well of water which Abimelech's servants had seized.
എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.
Job 24:2
"Some remove landmarks; They seize flocks violently and feed on them;
ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയക്കുന്നു.
Acts 24:6
He even tried to profane the temple, and we seized him, and wanted to judge him according to our law.
അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
Jeremiah 37:13
And when he was in the Gate of Benjamin, a captain of the guard was there whose name was Irijah the son of Shelemiah, the son of Hananiah; and he seized Jeremiah the prophet, saying, "You are defecting to the Chaldeans!"
അവൻ ബെന്യാമീൻ വാതിൽക്കൽ എത്തിയപ്പോൾ, അവിടത്തെ കാവൽക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു.
Acts 21:30
And all the city was disturbed; and the people ran together, seized Paul, and dragged him out of the temple; and immediately the doors were shut.
അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി.
Acts 26:21
For these reasons the Jews seized me in the temple and tried to kill me.
ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു.
2 Chronicles 8:3
And Solomon went to Hamath Zobah and seized it.
അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
Jeremiah 37:14
Then Jeremiah said, "False! I am not defecting to the Chaldeans." But he did not listen to him. So Irijah seized Jeremiah and brought him to the princes.
അതിന്നു യിരെമ്യാവു: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.
Isaiah 33:14
The sinners in Zion are afraid; Fearfulness has seized the hypocrites: "Who among us shall dwell with the devouring fire? Who among us shall dwell with everlasting burnings?"
സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കും നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?
Luke 20:20
So they watched Him, and sent spies who pretended to be righteous, that they might seize on His words, in order to deliver Him to the power and the authority of the governor.
പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
Jeremiah 36:26
And the king commanded Jerahmeel the king's son, Seraiah the son of Azriel, and Shelemiah the son of Abdeel, to seize Baruch the scribe and Jeremiah the prophet, but the LORD hid them.
അനന്തരം ബാരൂൿ എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;
Jeremiah 13:21
What will you say when He punishes you? For you have taught them To be chieftains, to be head over you. Will not pangs seize you, Like a woman in labor?
നിനക്കു സഖികളായിരിപ്പാൻ നീ തന്നേ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?
Judges 12:5
The Gileadites seized the fords of the Jordan before the Ephraimites arrived. And when any Ephraimite who escaped said, "Let me cross over," the men of Gilead would say to him, "Are you an Ephraimite?" If he said, "No,"
ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യപലായിതന്മാരിൽ ഒരുത്തൻ : ഞാൻ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോടു: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവൻ പറഞ്ഞാൽ
FOLLOW ON FACEBOOK.

Found Wrong Meaning for Seize?

Name :

Email :

Details :



×