Search Word | പദം തിരയുക

  

Sin Offering

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : Sin, Offering

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Leviticus 15:15
Then the priest shall offer them, the one as a sin offering and the other as a burnt offering. So the priest shall make atonement for him before the LORD because of his discharge.
പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.
Numbers 29:34
also one goat as a sin offering, besides the regular burnt offering, its grain offering, and its drink offering.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
Leviticus 7:7
The trespass offering is like the sin offering; there is one law for them both: the priest who makes atonement with it shall have it.
പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവേക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.
Leviticus 4:24
And he shall lay his hand on the head of the goat, and kill it at the place where they kill the burnt offering before the LORD. It is a sin offering.
അവൻ ആട്ടിന്റെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.
Leviticus 14:31
such as he is able to afford, the one as a sin offering and the other as a burnt offering, with the grain offering. So the priest shall make atonement for him who is to be cleansed before the LORD.
ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.
Leviticus 4:33
Then he shall lay his hand on the head of the sin offering, and kill it as a sin offering at the place where they kill the burnt offering.
പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.
Numbers 8:12
Then the Levites shall lay their hands on the heads of the young bulls, and you shall offer one as a sin offering and the other as a burnt offering to the LORD, to make atonement for the Levites.
ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യർക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവേക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.
Leviticus 16:5
And he shall take from the congregation of the children of Israel two kids of the goats as a sin offering, and one ram as a burnt offering.
അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
Ezekiel 45:25
"In the seventh month, on the fifteenth day of the month, at the feast, he shall do likewise for seven days, according to the sin offering, the burnt offering, the grain offering, and the oil."
ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അർപ്പിക്കേണം.
Leviticus 16:25
The fat of the sin offering he shall burn on the altar.
അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
Numbers 29:31
also one goat as a sin offering, besides the regular burnt offering, its grain offering, and its drink offering.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
2 Chronicles 29:21
And they brought seven bulls, seven rams, seven lambs, and seven male goats for a sin offering for the kingdom, for the sanctuary, and for Judah. Then he commanded the priests, the sons of Aaron, to offer them on the altar of the LORD.
അവർ രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗംകഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.
Numbers 15:25
So the priest shall make atonement for the whole congregation of the children of Israel, and it shall be forgiven them, for it was unintentional; they shall bring their offering, an offering made by fire to the LORD, and their sin offering before the LORD, for their unintended sin.
ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാൽ സംഭവിക്കയും അവർ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവേക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കയും ചെയ്തുവല്ലോ.
Leviticus 5:11
"But if he is not able to bring two turtledoves or two young pigeons, then he who sinned shall bring for his offering one-tenth of an ephah of fine flour as a sin offering. He shall put no oil on it, nor shall he put frankincense on it, for it is a sin offering.
രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിൻ കുഞ്ഞിന്നോ അവന്നു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.
Numbers 15:27
"And if a person sins unintentionally, then he shall bring a female goat in its first year as a sin offering.
ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെൺകോലാട്ടിനെ അർപ്പിക്കണം.
Leviticus 12:8
"And if she is not able to bring a lamb, then she may bring two turtledoves or two young pigeons--one as a burnt offering and the other as a sin offering. So the priest shall make atonement for her, and she will be clean."'
ആട്ടിൻ കുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിൻ കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.
Numbers 7:34
one kid of the goats as a sin offering;
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാടു.
Numbers 7:16
one kid of the goats as a sin offering;
അഞ്ചു ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻ കുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.
Leviticus 16:11
"And Aaron shall bring the bull of the sin offering, which is for himself, and make atonement for himself and for his house, and shall kill the bull as the sin offering which is for himself.
പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.
Ezekiel 42:13
Then he said to me, "The north chambers and the south chambers, which are opposite the separating courtyard, are the holy chambers where the priests who approach the LORD shall eat the most holy offerings. There they shall lay the most holy offerings--the grain offering, the sin offering, and the trespass offering--for the place is holy.
പിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
Leviticus 10:19
And Aaron said to Moses, "Look, this day they have offered their sin offering and their burnt offering before the LORD, and such things have befallen me! If I had eaten the sin offering today, would it have been accepted in the sight of the LORD?"
അപ്പോൾ അഹരോൻ മോശെയോടു: ഇന്നു അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.
Numbers 7:58
one kid of the goats as a sin offering;
സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാടു.
Numbers 29:11
also one kid of the goats as a sin offering, besides the sin offering for atonement, the regular burnt offering with its grain offering, and their drink offerings. ]
പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
Leviticus 4:29
And he shall lay his hand on the head of the sin offering, and kill the sin offering at the place of the burnt offering.
പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.
Ezekiel 46:20
And he said to me, "This is the place where the priests shall boil the trespass offering and the sin offering, and where they shall bake the grain offering, so that they do not bring them out into the outer court to sanctify the people."
അവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
FOLLOW ON FACEBOOK.

Found Wrong Meaning for Sin Offering?

Name :

Email :

Details :



×