Animals

Fruits

Search Word | പദം തിരയുക

  

Stranger

English Meaning

One who is strange, foreign, or unknown.

  1. One who is neither a friend nor an acquaintance.
  2. A foreigner, newcomer, or outsider.
  3. One who is unaccustomed to or unacquainted with something specified; a novice: a stranger to our language; no stranger to hardship.
  4. A visitor or guest.
  5. Law One that is neither privy nor party to a title, act, or contract.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അന്യരാജ്യക്കാരന്‍ - Anyaraajyakkaaran‍ | Anyarajyakkaran‍

അപരിചിതന്‍ - Aparichithan‍

അറിവോ പരിചയമോ ഇല്ലാത്തയാള്‍ - Arivo Parichayamo Illaaththayaal‍ | Arivo Parichayamo Illathayal‍

നവാഗതന്‍ - Navaagathan‍ | Navagathan‍

അതിഥി - Athithi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 28:4
And give you the blessing of Abraham, To you and your descendants with you, That you may inherit the land In which you are a stranger, Which God gave to Abraham."
ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുംന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
1 Timothy 5:10
well reported for good works: if she has brought up children, if she has lodged strangers, if she has washed the saints' feet, if she has relieved the afflicted, if she has diligently followed every good work.
മക്കളെ വളർത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവർക്കും മുട്ടുതീർക്കുംകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.
Exodus 20:10
but the seventh day is the Sabbath of the LORD your God. In it you shall do no work: you, nor your son, nor your daughter, nor your male servant, nor your female servant, nor your cattle, nor your stranger who is within your gates.
ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
Deuteronomy 10:18
He administers justice for the fatherless and the widow, and loves the stranger, giving him food and clothing.
അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.
Leviticus 23:22
"When you reap the harvest of your land, you shall not wholly reap the corners of your field when you reap, nor shall you gather any gleaning from your harvest. You shall leave them for the poor and for the stranger: I am the LORD your God."'
നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
3 John 1:5
Beloved, you do faithfully whatever you do for the brethren and for strangers,
പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു.
Deuteronomy 10:19
Therefore love the stranger, for you were strangers in the land of Egypt.
ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
Numbers 15:16
One law and one custom shall be for you and for the stranger who dwells with you."'
നിങ്ങൾക്കും വന്നു പാർക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
Leviticus 17:15
"And every person who eats what died naturally or what was torn by beasts, whether he is a native of your own country or a stranger, he shall both wash his clothes and bathe in water, and be unclean until evening. Then he shall be clean.
താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.
Leviticus 25:35
"If one of your brethren becomes poor, and falls into poverty among you, then you shall help him, like a stranger or a sojourner, that he may live with you.
ഞാൻ നിങ്ങൾക്കു കനാൻ ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Leviticus 17:10
"And whatever man of the house of Israel, or of the strangers who dwell among you, who eats any blood, I will set My face against that person who eats blood, and will cut him off from among his people.
യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.
Deuteronomy 25:5
"If brothers dwell together, and one of them dies and has no son, the widow of the dead man shall not be married to a stranger outside the family; her husband's brother shall go in to her, take her as his wife, and perform the duty of a husband's brother to her.
സഹോദരന്മാർ ഒന്നിച്ചു പാർക്കുംമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധർമ്മം നിവർത്തിക്കേണം.
Psalms 69:8
I have become a stranger to my brothers, And an alien to my mother's children;
എന്റെ സഹോദരന്മാർക്കും ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.
Psalms 105:12
When they were few in number, Indeed very few, and strangers in it.
അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
Genesis 37:1
Now Jacob dwelt in the land where his father was a stranger, in the land of Canaan.
യാക്കോബ് തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാൻ ദേശത്തു വസിച്ചു.
Ezekiel 28:7
Behold, therefore, I will bring strangers against you, The most terrible of the nations; And they shall draw their swords against the beauty of your wisdom, And defile your splendor.
നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
Exodus 12:48
And when a stranger dwells with you and wants to keep the Passover to the LORD, let all his males be circumcised, and then let him come near and keep it; and he shall be as a native of the land. For no uncircumcised person shall eat it.
ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കിൽ, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു.
Exodus 22:21
"You shall neither mistreat a stranger nor oppress him, for you were strangers in the land of Egypt.
പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീം ദേശത്തു പരദേശികൾ ആയിരുന്നുവല്ലോ.
Genesis 17:8
Also I give to you and your descendants after you the land in which you are a stranger, all the land of Canaan, as an everlasting possession; and I will be their God."
ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കും ദൈവമായുമിരിക്കും.
Leviticus 25:6
And the sabbath produce of the land shall be food for you: for you, your male and female servants, your hired man, and the stranger who dwells with you,
പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു സബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.
Luke 24:18
Then the one whose name was Cleopas answered and said to Him, "Are You the only stranger in Jerusalem, and have You not known the things which happened there in these days?"
ക്ളെയൊപ്പാവു എന്നു പേരുള്ളവൻ ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
Psalms 39:12
"Hear my prayer, O LORD, And give ear to my cry; Do not be silent at my tears; For I am a stranger with You, A sojourner, as all my fathers were.
യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
Deuteronomy 14:29
And the Levite, because he has no portion nor inheritance with you, and the stranger and the fatherless and the widow who are within your gates, may come and eat and be satisfied, that the LORD your God may bless you in all the work of your hand which you do.
നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.
Matthew 17:25
He said, "Yes." And when he had come into the house, Jesus anticipated him, saying, "What do you think, Simon? From whom do the kings of the earth take customs or taxes, from their sons or from strangers?"
അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: “ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
Numbers 35:15
These six cities shall be for refuge for the children of Israel, for the stranger, and for the sojourner among them, that anyone who kills a person accidentally may flee there.
അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.
×

Found Wrong Meaning for Stranger?

Name :

Email :

Details :



×