Search Word | പദം തിരയുക

  

Tribes

English Meaning

  1. Plural form of tribe.

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Samuel 20:14
And he went through all the tribes of Israel to Abel and Beth Maachah and all the Berites. So they were gathered together and also went after Sheba.
എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേർയ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
Joshua 14:2
Their inheritance was by lot, as the LORD had commanded by the hand of Moses, for the nine tribes and the half-tribe.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
Isaiah 63:17
O LORD, why have You made us stray from Your ways, And hardened our heart from Your fear? Return for Your servants' sake, The tribes of Your inheritance.
യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എൻ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർ‍നിമിത്തം മടങ്ങിവരേണമേ
1 Kings 11:31
And he said to Jeroboam, "Take for yourself ten pieces, for thus says the LORD, the God of Israel: "Behold, I will tear the kingdom out of the hand of Solomon and will give ten tribes to you
യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ: പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
Numbers 31:4
A thousand from each tribe of all the tribes of Israel you shall send to the war."
നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നിൽനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
1 Chronicles 29:6
Then the leaders of the fathers' houses, leaders of the tribes of Israel, the captains of thousands and of hundreds, with the officers over the king's work, offered willingly.
അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മന:പൂർവ്വദാനങ്ങളെ കൊണ്ടുവന്നു.
Joshua 23:4
See, I have divided to you by lot these nations that remain, to be an inheritance for your tribes, from the Jordan, with all the nations that I have cut off, as far as the Great Sea westward.
ഇതാ, യോർദ്ദാൻ മുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.
Deuteronomy 16:18
"You shall appoint judges and officers in all your gates, which the LORD your God gives you, according to your tribes, and they shall judge the people with just judgment.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
Numbers 36:3
Now if they are married to any of the sons of the other tribes of the children of Israel, then their inheritance will be taken from the inheritance of our fathers, and it will be added to the inheritance of the tribe into which they marry; so it will be taken from the lot of our inheritance.
എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവർക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഔഹരിയിൽനിന്നു പൊയ്പോകും.
1 Kings 11:35
But I will take the kingdom out of his son's hand and give it to you--ten tribes.
എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്നു ഞാൻ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
Ezra 6:17
And they offered sacrifices at the dedication of this house of God, one hundred bulls, two hundred rams, four hundred lambs, and as a sin offering for all Israel twelve male goats, according to the number of the tribes of Israel.
ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു
Judges 21:8
And they said, "What one is there from the tribes of Israel who did not come up to Mizpah to the LORD?" And, in fact, no one had come to the camp from Jabesh Gilead to the assembly.
യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്നു ആരും പാളയത്തിൽ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
Joshua 11:23
So Joshua took the whole land, according to all that the LORD had said to Moses; and Joshua gave it as an inheritance to Israel according to their divisions by their tribes. Then the land rested from war.
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
Ezekiel 45:8
The land shall be his possession in Israel; and My princes shall no more oppress My people, but they shall give the rest of the land to the house of Israel, according to their tribes."
അതു യിസ്രായേലിൽ അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.
2 Kings 21:7
He even set a carved image of Asherah that he had made, in the house of which the LORD had said to David and to Solomon his son, "In this house and in Jerusalem, which I have chosen out of all the tribes of Israel, I will put My name forever;
ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠഅവൻ പ്രതിഷ്ഠിച്ചു.
Numbers 7:2
Then the leaders of Israel, the heads of their fathers' houses, who were the leaders of the tribes and over those who were numbered, made an offering.
തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു.
Revelation 21:12
Also she had a great and high wall with twelve gates, and twelve angels at the gates, and names written on them, which are the names of the twelve tribes of the children of Israel:
അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.
1 Samuel 2:28
Did I not choose him out of all the tribes of Israel to be My priest, to offer upon My altar, to burn incense, and to wear an ephod before Me? And did I not give to the house of your father all the offerings of the children of Israel made by fire?
എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.
Isaiah 49:6
Indeed He says, "It is too small a thing that You should be My Servant To raise up the tribes of Jacob, And to restore the preserved ones of Israel; I will also give You as a light to the Gentiles, That You should be My salvation to the ends of the earth."'
നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.
Joshua 4:8
And the children of Israel did so, just as Joshua commanded, and took up twelve stones from the midst of the Jordan, as the LORD had spoken to Joshua, according to the number of the tribes of the children of Israel, and carried them over with them to the place where they lodged, and laid them down there.
യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോർദ്ദാന്റെ നടുവിൽനിന്നു എടുത്തു തങ്ങൾ പാർത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.
Joshua 14:3
For Moses had given the inheritance of the two tribes and the half-tribe on the other side of the Jordan; but to the Levites he had given no inheritance among them.
രണ്ടര ഗോത്രങ്ങൾക്കു മോശെ യോർദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യർക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.
1 Samuel 10:20
And when Samuel had caused all the tribes of Israel to come near, the tribe of Benjamin was chosen.
അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻ ഗോത്രത്തിന്നു ചീട്ടു വീണു.
Judges 20:12
Then the tribes of Israel sent men through all the tribe of Benjamin, saying, "What is this wickedness that has occurred among you?
പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
Matthew 19:28
So Jesus said to them, "Assuredly I say to you, that in the regeneration, when the Son of Man sits on the throne of His glory, you who have followed Me will also sit on twelve thrones, judging the twelve tribes of Israel.
യേശു അവരോടു പറഞ്ഞതു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
James 1:1
James, a bondservant of God and of the Lord Jesus Christ, To the twelve tribes which are scattered abroad: Greetings.
ദൈവത്തിന്റെയും കർത്താവായ യേശു ക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
FOLLOW ON FACEBOOK.

Found Wrong Meaning for Tribes?

Name :

Email :

Details :



×