Search Word | പദം തിരയുക

  

Afflicted

English Meaning

  1. Simple past tense and past participle of afflict.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പീഡിതാവസ്ഥയിലുള്ള - Peedithaavasthayilulla | Peedithavasthayilulla

ആതുരമായ - Aathuramaaya | athuramaya

രോഗാതുരമായ - Rogaathuramaaya | Rogathuramaya

പീഡിതരായ - Peeditharaaya | Peeditharaya

ദുഃഖിതരായ - Dhuakhitharaaya | Dhuakhitharaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 25:16
Turn Yourself to me, and have mercy on me, For I am desolate and afflicted.
എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
Psalms 119:75
I know, O LORD, that Your judgments are right, And that in faithfulness You have afflicted me.
യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
Hebrews 11:37
They were stoned, they were sawn in two, were tempted, were slain with the sword. They wandered about in sheepskins and goatskins, being destitute, afflicted, tormented--
കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
Job 6:14
"To him who is afflicted, kindness should be shown by his friend, Even though he forsakes the fear of the Almighty.
ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും.
Proverbs 31:5
Lest they drink and forget the law, And pervert the justice of all the afflicted.
അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
Lamentations 1:4
The roads to Zion mourn Because no one comes to the set feasts. All her gates are desolate; Her priests sigh, Her virgins are afflicted, And she is in bitterness.
ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.
Psalms 107:17
Fools, because of their transgression, And because of their iniquities, were afflicted.
ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
Psalms 129:2
"Many a time they have afflicted me from my youth; Yet they have not prevailed against me.
അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
Psalms 119:71
It is good for me that I have been afflicted, That I may learn Your statutes.
നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.
1 Kings 2:26
And to Abiathar the priest the king said, "Go to Anathoth, to your own fields, for you are deserving of death; but I will not put you to death at this time, because you carried the ark of the Lord GOD before my father David, and because you were afflicted every time my father was afflicted."
അബ്യാഥാർപുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
Psalms 82:3
Defend the poor and fatherless; Do justice to the afflicted and needy.
എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ .
Numbers 11:11
So Moses said to the LORD, "Why have You afflicted Your servant? And why have I not found favor in Your sight, that You have laid the burden of all these people on me?
അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു?
Isaiah 60:14
Also the sons of those who afflicted you Shall come bowing to you, And all those who despised you shall fall prostrate at the soles of your feet; And they shall call you The City of the LORD, Zion of the Holy One of Israel.
നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിൻ ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും
Proverbs 15:15
All the days of the afflicted are evil, But he who is of a merry heart has a continual feast.
അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
Psalms 22:24
For He has not despised nor abhorred the affliction of the afflicted; Nor has He hidden His face from Him; But when He cried to Him, He heard.
അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
Isaiah 51:21
Therefore please hear this, you afflicted, And drunk but not with wine.
ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക
Isaiah 53:4
Surely He has borne our griefs And carried our sorrows; Yet we esteemed Him stricken, Smitten by God, and afflicted.
സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ ദേവനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു
Exodus 1:12
But the more they afflicted them, the more they multiplied and grew. And they were in dread of the children of Israel.
എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽ മക്കൾനിമിത്തം പേടിച്ചു.
Psalms 44:2
You drove out the nations with Your hand, But them You planted; You afflicted the peoples, and cast them out.
നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
Psalms 88:7
Your wrath lies heavy upon me, And You have afflicted me with all Your waves.Selah
നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
2 Kings 17:20
And the LORD rejected all the descendants of Israel, afflicted them, and delivered them into the hand of plunderers, until He had cast them from His sight.
ആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.
Psalms 140:12
I know that the LORD will maintain The cause of the afflicted, And justice for the poor.
യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.
1 Timothy 5:10
well reported for good works: if she has brought up children, if she has lodged strangers, if she has washed the saints' feet, if she has relieved the afflicted, if she has diligently followed every good work.
മക്കളെ വളർത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവർക്കും മുട്ടുതീർക്കുംകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.
Isaiah 63:9
In all their affliction He was afflicted, And the Angel of His Presence saved them; In His love and in His pity He redeemed them; And He bore them and carried them All the days of old.
അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സേ്നഹത്തിലും കനിവിലും അവൻ അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു
Proverbs 22:22
Do not rob the poor because he is poor, Nor oppress the afflicted at the gate;
എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതിൽക്കൽവെച്ചു പീഡിപ്പിക്കയും അരുതു.
FOLLOW ON FACEBOOK.

Found Wrong Meaning for Afflicted?

Name :

Email :

Details :



×