Search Word | പദം തിരയുക

  

Any

English Meaning

One indifferently, out of an indefinite number; one indefinitely, whosoever or whatsoever it may be.

  1. One, some, every, or all without specification: Take any book you want. Are there any messages for me? Any child would love that. Give me any food you don't want.
  2. Exceeding normal limits, as in size or duration: The patient cannot endure chemotherapy for any length of time.
  3. Any one or more persons, things, or quantities.
  4. To any degree or extent; at all: didn't feel any better.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വല്ല - Valla

ഏതെങ്കിലും ആളിനെയോ വസ്തുവിനെയോ ലക്ഷ്യമാക്കാതെ - Ethenkilum aalineyo vasthuvineyo lakshyamaakkaathe | Ethenkilum alineyo vasthuvineyo lakshyamakkathe

ഒരാളെപ്പോലും - Oraaleppolum | Oraleppolum

ആരെങ്കിലും - Aarenkilum | arenkilum

തീരെ - Theere

യാതൊരു - Yaathoru | Yathoru

ഏതാനും - Ethaanum | Ethanum

അല്പം - Alpam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Kings 15:5
because David did what was right in the eyes of the LORD, and had not turned aside from anything that He commanded him all the days of his life, except in the matter of Uriah the Hittite.
ദാവീദ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.
Deuteronomy 4:32
"For ask now concerning the days that are past, which were before you, since the day that God created man on the earth, and ask from one end of heaven to the other, whether any great thing like this has happened, or anything like it has been heard.
ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ നിനക്കു മുമ്പുണ്ടായ പൂർവ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.
Numbers 27:3
"Our father died in the wilderness; but he was not in the company of those who gathered together against the LORD, in company with Korah, but he died in his own sin; and he had no sons.
ഞങ്ങളുടെ അപ്പൻ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചതു; അവന്നു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല.
Leviticus 18:6
"None of you shall approach anyone who is near of kin to him, to uncover his nakedness: I am the LORD.
നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു.
Ezekiel 29:15
It shall be the lowliest of kingdoms; it shall never again exalt itself above the nations, for I will diminish them so that they will not rule over the nations anymore.
അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
Ezekiel 32:9
"I will also trouble the hearts of many peoples, when I bring your destruction among the nations, into the countries which you have not known.
നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
Jeremiah 5:1
"Run to and fro through the streets of Jerusalem; See now and know; And seek in her open places If you can find a man, If there is anyone who executes judgment, Who seeks the truth, And I will pardon her.
ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‍വിൻ ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
Job 16:7
But now He has worn me out; You have made desolate all my company.
ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
Deuteronomy 17:1
"You shall not sacrifice to the LORD your God a bull or sheep which has any blemish or defect, for that is an abomination to the LORD your God.
വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.
Mark 8:19
When I broke the five loaves for the five thousand, how many baskets full of fragments did you take up?" They said to Him, "Twelve."
അയ്യായിരംപേർക്കും ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചടുത്തു? പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു.
Romans 16:2
that you may receive her in the Lord in a manner worthy of the saints, and assist her in whatever business she has need of you; for indeed she has been a helper of many and of myself also.
നിങ്ങൾ വിശുദ്ധന്മാർക്കും യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
Acts 10:28
Then he said to them, "You know how unlawful it is for a Jewish man to keep company with or go to one of another nation. But God has shown me that I should not call any man common or unclean.
അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമയീ പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.
Ruth 4:7
Now this was the custom in former times in Israel concerning redeeming and exchanging, to confirm anything: one man took off his sandal and gave it to the other, and this was a confirmation in Israel.
എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്ന വിധം.
Jeremiah 50:41
"Behold, a people shall come from the north, And a great nation and many kings Shall be raised up from the ends of the earth.
വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
1 Samuel 18:2
Saul took him that day, and would not let him go home to his father's house anymore.
ശൗൽ അന്നു അവനെ ചേർത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
Ezekiel 38:15
Then you will come from your place out of the far north, you and many peoples with you, all of them riding on horses, a great company and a mighty army.
നീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.
Ezekiel 18:7
If he has not oppressed anyone, But has restored to the debtor his pledge; Has robbed no one by violence, But has given his bread to the hungry And covered the naked with clothing;
കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
1 Samuel 7:13
So the Philistines were subdued, and they did not come anymore into the territory of Israel. And the hand of the LORD was against the Philistines all the days of Samuel.
ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കും വിരോധമായിരുന്നു.
Acts 14:21
And when they had preached the gospel to that city and made many disciples, they returned to Lystra, Iconium, and Antioch,
ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,
Mark 15:3
And the chief priests accused Him of many things, but He answered nothing.
മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
Numbers 21:9
So Moses made a bronze serpent, and put it on a pole; and so it was, if a serpent had bitten anyone, when he looked at the bronze serpent, he lived.
അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.
Galatians 6:16
And as many as walk according to this rule, peace and mercy be upon them, and upon the Israel of God.
ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.
Amos 8:2
And He said, "Amos, what do you see?" So I said, "A basket of summer fruit." Then the LORD said to me: "The end has come upon My people Israel; I will not pass by them anymore.
ആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
Luke 14:16
Then He said to him, "A certain man gave a great supper and invited many,
അവനോടു അവൻ പറഞ്ഞതു: ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
Proverbs 30:2
Surely I am more stupid than any man, And do not have the understanding of a man.
ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
FOLLOW ON FACEBOOK.

Found Wrong Meaning for Any?

Name :

Email :

Details :



×