Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 16:40
"They shall also bring up an assembly against you, and they shall stone you with stones and thrust you through with their swords.
അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും.
Micah 4:5
For all people walk each in the name of his god, But we will walk in the name of the LORD our God Forever and ever.
സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.
Matthew 2:21
Then he arose, took the young Child and His mother, and came into the land of Israel.
എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
2 Chronicles 10:17
But Rehoboam reigned over the children of Israel who dwelt in the cities of Judah.
യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
Ezekiel 33:22
Now the hand of the LORD had been upon me the evening before the man came who had escaped. And He had opened my mouth; so when he came to me in the morning, my mouth was opened, and I was no longer mute.
ചാടിപ്പോയവൻ വരുന്നതിന്റെ തലെനാൾ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാൻ പിന്നെ മിണ്ടാതെ ഇരുന്നില്ല.
Psalms 109:22
For I am poor and needy, And my heart is wounded within me.
ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.
Exodus 26:4
And you shall make loops of blue yarn on the edge of the curtain on the selvedge of one set, and likewise you shall do on the outer edge of the other curtain of the second set.
ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.
Isaiah 5:16
But the LORD of hosts shall be exalted in judgment, And God who is holy shall be hallowed in righteousness.
എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും.
Psalms 94:18
If I say, "My foot slips," Your mercy, O LORD, will hold me up.
എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
Genesis 45:20
Also do not be concerned about your goods, for the best of all the land of Egypt is yours."'
നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു.
Luke 12:6
"Are not five sparrows sold for two copper coins? And not one of them is forgotten before God.
രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വിലക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
Deuteronomy 32:33
Their wine is the poison of serpents, And the cruel venom of cobras.
അവരുടെ വീഞ്ഞു മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.
Psalms 77:15
You have with Your arm redeemed Your people, The sons of Jacob and Joseph.Selah
തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.
Psalms 83:6
The tents of Edom and the Ishmaelites; Moab and the Hagrites;
ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ,
Isaiah 29:20
For the terrible one is brought to nothing, The scornful one is consumed, And all who watch for iniquity are cut off--
നിഷ്കണ്ടൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.
Jeremiah 18:21
Therefore deliver up their children to the famine, And pour out their blood By the force of the sword; Let their wives become widows And bereaved of their children. Let their men be put to death, Their young men be slain By the sword in battle.
അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാർ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാർ യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ.
1 Timothy 3:10
But let these also first be tested; then let them serve as deacons, being found blameless.
അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്കട്ടെ.
Proverbs 5:7
Therefore hear me now, my children, And do not depart from the words of my mouth.
ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
Ezekiel 25:1
The word of the LORD came to me, saying,
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Job 42:7
And so it was, after the LORD had spoken these words to Job, that the LORD said to Eliphaz the Temanite, "My wrath is aroused against you and your two friends, for you have not spoken of Me what is right, as My servant Job has.
യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതു: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.
1 Chronicles 6:13
Shallum begot Hilkiah, and Hilkiah begot Azariah;
ശല്ലൂം ഹിൽക്കീയാവെ ജനിപ്പിച്ചു; ഹിൽക്കീയാവു അസർയ്യാവെ ജനിപ്പിച്ചു;
Jeremiah 30:20
Their children also shall be as before, And their congregation shall be established before Me; And I will punish all who oppress them.
അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനിലക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും.
Joshua 5:10
Now the children of Israel camped in Gilgal, and kept the Passover on the fourteenth day of the month at twilight on the plains of Jericho.
യിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയിൽ വെച്ചു പെസഹ കഴിച്ചു.
1 Samuel 10:21
When he had caused the tribe of Benjamin to come near by their families, the family of Matri was chosen. And Saul the son of Kish was chosen. But when they sought him, he could not be found.
അവൻ ബെന്യാമീൻ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൗലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.
Isaiah 26:4
Trust in the LORD forever, For in Yah, the LORD, is everlasting strength.
യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ .
×

Found Wrong Meaning for ?

Name :

Email :

Details :



×