Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Judges 13:9
And God listened to the voice of Manoah, and the Angel of God came to the woman again as she was sitting in the field; but Manoah her husband was not with her.
ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
Hosea 4:8
They eat up the sin of My people; They set their heart on their iniquity.
അവർ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
Ezekiel 8:6
Furthermore He said to me, "Son of man, do you see what they are doing, the great abominations that the house of Israel commits here, to make Me go far away from My sanctuary? Now turn again, you will see greater abominations."
അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
Daniel 4:28
All this came upon King Nebuchadnezzar.
ഇതെല്ലാം നെബൂഖദ് നേസർരാജാവിന്നു വന്നു ഭവിച്ചു.
Nehemiah 13:19
So it was, at the gates of Jerusalem, as it began to be dark before the Sabbath, that I commanded the gates to be shut, and charged that they must not be opened till after the Sabbath. Then I posted some of my servants at the gates, so that no burdens would be brought in on the Sabbath day.
പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി.
Job 38:16
"Have you entered the springs of the sea? Or have you walked in search of the depths?
നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
Psalms 57:8
Awake, my glory! Awake, lute and harp! I will awaken the dawn.
എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ ! ഞാൻ അതികാലത്തെ ഉണരും.
2 Chronicles 5:12
and the Levites who were the singers, all those of Asaph and Heman and Jeduthun, with their sons and their brethren, stood at the east end of the altar, clothed in white linen, having cymbals, stringed instruments and harps, and with them one hundred and twenty priests sounding with trumpets--
ആസാഫ്, ഹേമാൻ , യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--
Exodus 4:14
So the anger of the LORD was kindled against Moses, and He said: "Is not Aaron the Levite your brother? I know that he can speak well. And look, he is also coming out to meet you. When he sees you, he will be glad in his heart.
അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.
Ezekiel 6:1
Now the word of the LORD came to me, saying:
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Psalms 49:15
But God will redeem my soul from the power of the grave, For He shall receive me.Selah
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.
1 John 5:6
This is He who came by water and blood--Jesus Christ; not only by water, but by water and blood. And it is the Spirit who bears witness, because the Spirit is truth.
ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
Matthew 23:36
Assuredly, I say to you, all these things will come upon this generation.
യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
John 14:29
"And now I have told you before it comes, that when it does come to pass, you may believe.
അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
2 Chronicles 31:5
As soon as the commandment was circulated, the children of Israel brought in abundance the firstfruits of grain and wine, oil and honey, and of all the produce of the field; and they brought in abundantly the tithe of everything.
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ , വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.
Jeremiah 33:9
Then it shall be to Me a name of joy, a praise, and an honor before all nations of the earth, who shall hear all the good that I do to them; they shall fear and tremble for all the goodness and all the prosperity that I provide for it.'
ഞാൻ അവർക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാൻ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സർവ്വ സമാധാനവും നിമിത്തവും അവർ പേടിച്ചു വിറെക്കും.
Psalms 51:18
Do good in Your good pleasure to Zion; Build the walls of Jerusalem.
നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
2 Corinthians 9:14
and by their prayer for you, who long for you because of the exceeding grace of God in you.
നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും.
Ezekiel 15:1
Then the word of the LORD came to me, saying:
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Deuteronomy 11:2
Know today that I do not speak with your children, who have not known and who have not seen the chastening of the LORD your God, His greatness and His mighty hand and His outstretched arm--
നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,
1 Chronicles 28:15
the weight for the lampstands of gold, and their lamps of gold, by weight for each lampstand and its lamps; for the lampstands of silver by weight, for the lampstand and its lamps, according to the use of each lampstand.
വെള്ളിയും പൊൻ വിളകൂതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഔരോവിളകൂതണ്ടിന്നും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളകൂതണ്ടുകൾക്കു ഔരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
Jeremiah 23:35
Thus every one of you shall say to his neighbor, and every one to his brother, "What has the LORD answered?' and, "What has the LORD spoken?'
യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
2 Kings 4:19
And he said to his father, "My head, my head!" So he said to a servant, "Carry him to his mother."
അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോക എന്നു പറഞ്ഞു.
Judges 20:25
And Benjamin went out against them from Gibeah on the second day, and cut down to the ground eighteen thousand more of the children of Israel; all these drew the sword.
ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേൽ മക്കളിൽ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവർ എല്ലാവരും യോദ്ധാക്കൾ ആയിരുന്നു.
1 Samuel 27:5
Then David said to Achish, "If I have now found favor in your eyes, let them give me a place in some town in the country, that I may dwell there. For why should your servant dwell in the royal city with you?"
ദാവീദ് ആഖീശിനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുപുറത്തു ഒരു ഊരിൽ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാൻ പാർത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടയിൻ പാർക്കുംന്നതു എന്തിന്നു എന്നു പറഞ്ഞു.
×

Found Wrong Meaning for ?

Name :

Email :

Details :



×