Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Exodus 34:30
So when Aaron and all the children of Israel saw Moses, behold, the skin of his face shone, and they were afraid to come near him.
അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ൿ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.
Ezekiel 39:4
You shall fall upon the mountains of Israel, you and all your troops and the peoples who are with you; I will give you to birds of prey of every sort and to the beasts of the field to be devoured.
നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
Genesis 36:24
These were the sons of Zibeon: both Ajah and Anah. This was the Anah who found the water in the wilderness as he pastured the donkeys of his father Zibeon.
സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.
Matthew 1:22
So all this was done that it might be fulfilled which was spoken by the Lord through the prophet, saying:
“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”
Exodus 26:7
"You shall also make curtains of goats' hair, to be a tent over the tabernacle. You shall make eleven curtains.
തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.
Mark 12:21
And the second took her, and he died; nor did he leave any offspring. And the third likewise.
രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
Isaiah 54:15
Indeed they shall surely assemble, but not because of Me. Whoever assembles against you shall fall for your sake.
ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും
Matthew 16:19
And I will give you the keys of the kingdom of heaven, and whatever you bind on earth will be bound in heaven, and whatever you loose on earth will be loosed in heaven."
സ്വർഗ്ഗ രാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.
Lamentations 3:18
And I said, "My strength and my hope Have perished from the LORD."
എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.
Deuteronomy 6:17
You shall diligently keep the commandments of the LORD your God, His testimonies, and His statutes which He has commanded you.
നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം.
Isaiah 54:13
All your children shall be taught by the LORD, And great shall be the peace of your children.
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും
Ezekiel 9:5
To the others He said in my hearing, "Go after him through the city and kill; do not let your eye spare, nor have any pity.
മറ്റേവരോടു ഞാൻ കേൾക്കെ അവൻ : നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു.
1 Samuel 14:52
Now there was fierce war with the Philistines all the days of Saul. And when Saul saw any strong man or any valiant man, he took him for himself.
ശൗലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും.
Jeremiah 6:20
For what purpose to Me Comes frankincense from Sheba, And sweet cane from a far country? Your burnt offerings are not acceptable, Nor your sacrifices sweet to Me."
ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്കു ഇഷ്ടവുമില്ല.
1 Chronicles 6:26
As for Elkanah, the sons of Elkanah were Zophai his son, Nahath his son,
എൽക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
Ezekiel 48:5
by the border of Manasseh, from the east side to the west, one section for Ephraim;
മനശ്ശെയുടെ അതിരിങ്കൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഔഹരി ഒന്നു.
Genesis 45:25
Then they went up out of Egypt, and came to the land of Canaan to Jacob their father.
അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻ ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
Joshua 12:10
the king of Jerusalem, one; the king of Hebron, one;
യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻ രാജാവു ഒന്നു;
Psalms 67:1
God be merciful to us and bless us, And cause His face to shine upon us,Selah
ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
Psalms 5:7
But as for me, I will come into Your house in the multitude of Your mercy; In fear of You I will worship toward Your holy temple.
ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
Luke 17:30
Even so will it be in the day when the Son of Man is revealed.
മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും.
Numbers 32:26
Our little ones, our wives, our flocks, and all our livestock will be there in the cities of Gilead;
ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.
Isaiah 63:16
Doubtless You are our Father, Though Abraham was ignorant of us, And Israel does not acknowledge us. You, O LORD, are our Father; Our Redeemer from Everlasting is Your name.
നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടേടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം
Psalms 37:3
Trust in the LORD, and do good; Dwell in the land, and feed on His faithfulness.
യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
Micah 3:9
Now hear this, You heads of the house of Jacob And rulers of the house of Israel, Who abhor justice And pervert all equity,
ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്ഗൃഹത്തിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേൾപ്പിൻ .
×

Found Wrong Meaning for ?

Name :

Email :

Details :



×