Animals

Fruits

Search Word | പദം തിരയുക

  

Whose

English Meaning

The possessive case of who or which. See Who, and Which.

  1. The possessive form of who.
  2. The possessive form of which.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആരുടെ - Aarude | arude

ആരെങ്കിലും - Aarenkilum | arenkilum

ആരുടെയോ അയാളുടെ - Aarudeyo Ayaalude | arudeyo Ayalude

ആരുടേത്‌ - Aarudethu | arudethu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 144:15
Happy are the people who are in such a state; Happy are the people whose God is the LORD!
ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
Jeremiah 17:7
"Blessed is the man who trusts in the LORD, And whose hope is the LORD.
യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ .
Psalms 17:14
With Your hand from men, O LORD, From men of the world who have their portion in this life, And whose belly You fill with Your hidden treasure. They are satisfied with children, And leave the rest of their possession for their babes.
തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഔഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവർക്കും പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.
Zechariah 6:12
Then speak to him, saying, "Thus says the LORD of hosts, saying: "Behold, the Man whose name is the BRANCH! From His place He shall branch out, And He shall build the temple of the LORD;
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
Daniel 2:31
"You, O king, were watching; and behold, a great image! This great image, whose splendor was excellent, stood before you; and its form was awesome.
രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
Psalms 32:2
Blessed is the man to whom the LORD does not impute iniquity, And in whose spirit there is no deceit.
യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ .
John 11:2
It was that Mary who anointed the Lord with fragrant oil and wiped His feet with her hair, whose brother Lazarus was sick.
ഈ മറിയ ആയിരുന്നു കർത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു.
Ruth 2:2
So Ruth the Moabitess said to Naomi, "Please let me go to the field, and glean heads of grain after him in whose sight I may find favor." And she said to her, "Go, my daughter."
എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.
Acts 13:6
Now when they had gone through the island to Paphos, they found a certain sorcerer, a false prophet, a Jew whose name was Bar-Jesus,
അവർ ദ്വീപിൽകൂടി പാഫൊസ്വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
Deuteronomy 21:6
And all the elders of that city nearest to the slain man shall wash their hands over the heifer whose neck was broken in the valley.
കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:
Acts 10:5
Now send men to Joppa, and send for Simon whose surname is Peter.
ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
2 Samuel 16:5
Now when King David came to Bahurim, there was a man from the family of the house of Saul, whose name was Shimei the son of Gera, coming from there. He came out, cursing continuously as he came.
അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
Job 12:10
In whose hand is the life of every living thing, And the breath of all mankind?
സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
Judges 13:2
Now there was a certain man from Zorah, of the family of the Danites, whose name was Manoah; and his wife was barren and had no children.
എന്നാൽ ദാൻ ഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
Jeremiah 17:5
Thus says the LORD: "Cursed is the man who trusts in man And makes flesh his strength, whose heart departs from the LORD.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ .
Acts 10:18
And they called and asked whether Simon, whose surname was Peter, was lodging there.
പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
Isaiah 2:22
Sever yourselves from such a man, whose breath is in his nostrils; For of what account is he?
മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ ; അവനെ എന്തു വിലമതിപ്പാനുള്ളു?
Isaiah 31:9
He shall cross over to his stronghold for fear, And his princes shall be afraid of the banner," Says the LORD, whose fire is in Zion And whose furnace is in Jerusalem.
ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
Daniel 10:1
In the third year of Cyrus king of Persia a message was revealed to Daniel, whose name was called Belteshazzar. The message was true, but the appointed time was long; and he understood the message, and had understanding of the vision.
പാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത് ശസ്സർ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാര്യം ചിന്തിച്ചു ദർശനത്തിന്നു ശ്രദ്ധവെച്ചു.
Ezekiel 17:16
"As I live,' says the Lord GOD, "surely in the place where the king dwells who made him king, whose oath he despised and whose covenant he broke--with him in the midst of Babylon he shall die.
എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലിൽ, അവന്റെ അരികെ വെച്ചു തന്നേ, അവൻ മരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവനോടു ചെയ്ത സത്യം അവൻ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.
Revelation 20:8
and will go out to deceive the nations which are in the four corners of the earth, Gog and Magog, to gather them together to battle, whose number is as the sand of the sea.
അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
Philippians 4:3
And I urge you also, true companion, help these women who labored with me in the gospel, with Clement also, and the rest of my fellow workers, whose names are in the Book of Life.
സാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കും തുണനിൽക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.
Isaiah 51:7
"Listen to Me, you who know righteousness, You people in whose heart is My law: Do not fear the reproach of men, Nor be afraid of their insults.
നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ൻ യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ ‍; നിങ്ങൾ മനുഷ്യരുടെ നിൻ ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു
1 Samuel 17:55
When Saul saw David going out against the Philistine, he said to Abner, the commander of the army, "Abner, whose son is this youth?" And Abner said, "As your soul lives, O king, I do not know."
ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
2 Chronicles 16:9
For the eyes of the LORD run to and fro throughout the whole earth, to show Himself strong on behalf of those whose heart is loyal to Him. In this you have done foolishly; therefore from now on you shall have wars."
യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കും വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.
×

Found Wrong Meaning for Whose?

Name :

Email :

Details :



×