Animals

Fruits

Search Word | പദം തിരയുക

  

Passover

English Meaning

A feast of the Jews, instituted to commemorate the sparing of the Hebrews in Egypt, when God, smiting the firstborn of the Egyptians, passed over the houses of the Israelites which were marked with the blood of a lamb.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പെസഹാ - Pesahaa | Pesaha

പെസഹ - Pesaha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Numbers 28:16
"On the fourteenth day of the first month is the Passover of the LORD.
ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
Numbers 9:13
But the man who is clean and is not on a journey, and ceases to keep the Passover, that same person shall be cut off from among his people, because he did not bring the offering of the LORD at its appointed time; that man shall bear his sin.
എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവൻ തന്റെ പാപം വഹിക്കേണം.
Luke 2:41
His parents went to Jerusalem every year at the Feast of the Passover.
അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
Deuteronomy 16:1
"Observe the month of Abib, and keep the Passover to the LORD your God, for in the month of Abib the LORD your God brought you out of Egypt by night.
ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവേക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതു.
Leviticus 23:5
On the fourteenth day of the first month at twilight is the LORD's Passover.
ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.
2 Chronicles 35:6
So slaughter the Passover offerings, consecrate yourselves, and prepare them for your brethren, that they may do according to the word of the LORD by the hand of Moses."
ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിൻ .
John 12:1
Then, six days before the Passover, Jesus came to Bethany, where Lazarus was who had been dead, whom He had raised from the dead.
യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.
Numbers 9:12
They shall leave none of it until morning, nor break one of its bones. According to all the ordinances of the Passover they shall keep it.
രാവിലത്തേക്കു അതിൽ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അതു ആചരിക്കേണം.
Numbers 9:4
So Moses told the children of Israel that they should keep the Passover.
പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.
Luke 22:8
And He sent Peter and John, saying, "Go and prepare the Passover for us, that we may eat."
അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
Exodus 12:21
Then Moses called for all the elders of Israel and said to them, "Pick out and take lambs for yourselves according to your families, and kill the Passover lamb.
അനന്തരം മോശെ യിസ്രായേൽമൂപ്പനാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഔരോ ആട്ടിൻ കുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ .
Joshua 5:11
And they ate of the produce of the land on the day after the Passover, unleavened bread and parched grain, on the very same day.
പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
Ezekiel 45:21
"In the first month, on the fourteenth day of the month, you shall observe the Passover, a feast of seven days; unleavened bread shall be eaten.
ഒന്നാം മാസം പതിന്നാലാം തിയ്യതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്കു പെസഹപെരുനാൾ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.
Acts 12:4
So when he had arrested him, he put him in prison, and delivered him to four squads of soldiers to keep him, intending to bring him before the people after Passover.
അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
Numbers 9:10
"Speak to the children of Israel, saying: "If anyone of you or your posterity is unclean because of a corpse, or is far away on a journey, he may still keep the LORD's Passover.
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവേക്കു പെസഹ ആചരിക്കേണം.
2 Chronicles 30:15
Then they slaughtered the Passover lambs on the fourteenth day of the second month. The priests and the Levites were ashamed, and sanctified themselves, and brought the burnt offerings to the house of the LORD.
രണ്ടാം മാസം പതിന്നാലാം തിയ്യതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
Joshua 5:10
Now the children of Israel camped in Gilgal, and kept the Passover on the fourteenth day of the month at twilight on the plains of Jericho.
യിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയിൽ വെച്ചു പെസഹ കഴിച്ചു.
2 Kings 23:21
Then the king commanded all the people, saying, "Keep the Passover to the LORD your God, as it is written in this Book of the Covenant."
അനന്തരം രാജാവു സകലജനത്തോടും: ഈ നിയമപുസ്കത്തിൽ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു.
Numbers 9:5
And they kept the Passover on the fourteenth day of the first month, at twilight, in the Wilderness of Sinai; according to all that the LORD commanded Moses, so the children of Israel did.
അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയിൽവെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.
John 2:13
Now the Passover of the Jews was at hand, and Jesus went up to Jerusalem.
യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
2 Chronicles 35:9
Also Conaniah, his brothers Shemaiah and Nethanel, and Hashabiah and Jeiel and Jozabad, chief of the Levites, gave to the Levites for Passover offerings five thousand from the flock and five hundred cattle.
കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കും പെസഹയാഗങ്ങൾക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
2 Chronicles 30:17
For there were many in the assembly who had not sanctified themselves; therefore the Levites had charge of the slaughter of the Passover lambs for everyone who was not clean, to sanctify them to the LORD.
തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഔരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവേക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു.
2 Chronicles 35:11
And they slaughtered the Passover offerings; and the priests sprinkled the blood with their hands, while the Levites skinned the animals.
അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.
2 Chronicles 35:17
And the children of Israel who were present kept the Passover at that time, and the Feast of Unleavened Bread for seven days.
അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
Exodus 12:11
And thus you shall eat it: with a belt on your waist, your sandals on your feet, and your staff in your hand. So you shall eat it in haste. It is the LORD's Passover.
അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.
FOLLOW ON FACEBOOK.
×

Found Wrong Meaning for Passover?

Name :

Email :

Details :



×