Animals

Fruits

Search Word | പദം തിരയുക

  

Prosper

English Meaning

To favor; to render successful.

  1. To be fortunate or successful, especially in terms of one's finances; thrive.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അഭിവൃദ്ധിപ്പെടുക - Abhivruddhippeduka | Abhivrudhippeduka

ഫലം സിദ്ധിക്കുക - Phalam Siddhikkuka | Phalam Sidhikkuka

സര്‍വോത്‌കര്‍ഷേണ വര്‍ത്തിക്കുക - Sar‍vothkar‍shena Var‍ththikkuka | Sar‍vothkar‍shena Var‍thikkuka

സമ്പന്നമാക്കുക - Sampannamaakkuka | Sampannamakkuka

വായ്‌ക്കുക - Vaaykkuka | Vaykkuka

വളരുക - Valaruka

നന്നാകുക - Nannaakuka | Nannakuka

അഭിവൃദ്ധിയാകുക - Abhivruddhiyaakuka | Abhivrudhiyakuka

വര്‍ദ്ധിക്കുക - Var‍ddhikkuka | Var‍dhikkuka

സഫലമമാക്കുക - Saphalamamaakkuka | Saphalamamakkuka

പുരോഗതി ആര്‍ജ്ജിക്കുക - Purogathi Aar‍jjikkuka | Purogathi ar‍jjikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Chronicles 22:13
Then you will prosper, if you take care to fulfill the statutes and judgments with which the LORD charged Moses concerning Israel. Be strong and of good courage; do not fear nor be dismayed.
യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
2 Chronicles 26:5
He sought God in the days of Zechariah, who had understanding in the visions of God; and as long as he sought the LORD, God made him prosper.
ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖർയ്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
Deuteronomy 28:29
And you shall grope at noonday, as a blind man gropes in darkness; you shall not prosper in your ways; you shall be only oppressed and plundered continually, and no one shall save you.
കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
Job 12:6
The tents of robbers prosper, And those who provoke God are secure--In what God provides by His hand.
പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‍വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
Psalms 122:6
Pray for the peace of Jerusalem: "May they prosper who love you.
യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
Genesis 24:42
"And this day I came to the well and said, "O LORD God of my master Abraham, if You will now prosper the way in which I go,
ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ--
Jeremiah 33:9
Then it shall be to Me a name of joy, a praise, and an honor before all nations of the earth, who shall hear all the good that I do to them; they shall fear and tremble for all the goodness and all the prosperity that I provide for it.'
ഞാൻ അവർക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാൻ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സർവ്വ സമാധാനവും നിമിത്തവും അവർ പേടിച്ചു വിറെക്കും.
Daniel 4:27
Therefore, O king, let my advice be acceptable to you; break off your sins by being righteous, and your iniquities by showing mercy to the poor. Perhaps there may be a lengthening of your prosperity."
ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കും കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നിലക്കും.
Genesis 39:23
The keeper of the prison did not look into anything that was under Joseph's authority, because the LORD was with him; and whatever he did, the LORD made it prosper.
യഹോവ അവനോടുകൂടെ ഇരുന്നു അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
Joshua 1:7
Only be strong and very courageous, that you may observe to do according to all the law which Moses My servant commanded you; do not turn from it to the right hand or to the left, that you may prosper wherever you go.
എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
Psalms 25:13
He himself shall dwell in prosperity, And his descendants shall inherit the earth.
അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
Deuteronomy 30:5
Then the LORD your God will bring you to the land which your fathers possessed, and you shall possess it. He will prosper you and multiply you more than your fathers.
നിന്റെ പിതാക്കന്മാർക്കും കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
Deuteronomy 23:6
You shall not seek their peace nor their prosperity all your days forever.
ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.
Daniel 8:25
"Through his cunning He shall cause deceit to prosper under his rule; And he shall exalt himself in his heart. He shall destroy many in their prosperity. He shall even rise against the Prince of princes; But he shall be broken without human means.
അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും.
Job 30:15
Terrors are turned upon me; They pursue my honor as the wind, And my prosperity has passed like a cloud.
ഘോരത്വങ്ങൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.
2 Chronicles 31:21
And in every work that he began in the service of the house of God, in the law and in the commandment, to seek his God, he did it with all his heart. So he prospered.
അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ചു കൃതാർത്ഥനായിരുന്നു.
Jeremiah 12:1
Righteous are You, O LORD, when I plead with You; Yet let me talk with You about Your judgments. Why does the way of the wicked prosper? Why are those happy who deal so treacherously?
യഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്തു?
Nehemiah 1:11
O Lord, I pray, please let Your ear be attentive to the prayer of Your servant, and to the prayer of Your servants who desire to fear Your name; and let Your servant prosper this day, I pray, and grant him mercy in the sight of this man." For I was the king's cupbearer.
കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു
Genesis 24:40
But he said to me, "The LORD, before whom I walk, will send His angel with you and prosper your way; and you shall take a wife for my son from my family and from my father's house.
ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
Joshua 1:8
This Book of the Law shall not depart from your mouth, but you shall meditate in it day and night, that you may observe to do according to all that is written in it. For then you will make your way prosperous, and then you will have good success.
ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.
Daniel 11:27
Both these kings' hearts shall be bent on evil, and they shall speak lies at the same table; but it shall not prosper, for the end will still be at the appointed time.
ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷകു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.
Ecclesiastes 11:6
In the morning sow your seed, And in the evening do not withhold your hand; For you do not know which will prosper, Either this or that, Or whether both alike will be good.
വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.
Jeremiah 2:37
Indeed you will go forth from him With your hands on your head; For the LORD has rejected your trusted allies, And you will not prosper by them.
അവിടെനിന്നും നീ തലയിൽ കൈ വെച്ചും കൊണ്ടു ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്കു ഒരു ഗുണവും വരികയില്ല.
Zechariah 8:12
"For the seed shall be prosperous, The vine shall give its fruit, The ground shall give her increase, And the heavens shall give their dew--I will cause the remnant of this people To possess all these.
വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നലകും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കും ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും.
2 Chronicles 20:20
So they rose early in the morning and went out into the Wilderness of Tekoa; and as they went out, Jehoshaphat stood and said, "Hear me, O Judah and you inhabitants of Jerusalem: Believe in the LORD your God, and you shall be established; believe His prophets, and you shall prosper."
പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ ; എന്നാൽ നിങ്ങൾ ഉറെച്ചുനിലക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ ; എന്നാൽ നിങ്ങൾ കൃതാർ്ഥരാകും എന്നു പറഞ്ഞു.
×

Found Wrong Meaning for Prosper?

Name :

Email :

Details :



×