Animals

Fruits

Search Word | പദം തിരയുക

  

Twenty

English Meaning

One more that nineteen; twice; as, twenty men.

  1. The cardinal number equal to 2 × 10.
  2. A decade or the numbers from 20 to 29: The children are now in their twenties. The temperature dipped into the twenties.
  3. The decade from 20 to 29 in a century.
  4. A twenty-dollar bill.

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 11:1
Then the Spirit lifted me up and brought me to the East Gate of the LORD's house, which faces eastward; and there at the door of the gate were twenty-five men, among whom I saw Jaazaniah the son of Azzur, and Pelatiah the son of Benaiah, princes of the people.
അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതിൽക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു.
1 Chronicles 7:7
The sons of Bela were Ezbon, Uzzi, Uzziel, Jerimoth, and Iri--five in all. They were heads of their fathers' houses, and they were listed by their genealogies, twenty-two thousand and thirty-four mighty men of valor.
ബേലയുടെ പുത്രന്മാർ: എസ്ബോൻ , ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ.
2 Samuel 18:7
The people of Israel were overthrown there before the servants of David, and a great slaughter of twenty thousand took place there that day.
യിസ്രായേൽ ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേർ പട്ടുപോയി.
Judges 4:3
And the children of Israel cried out to the LORD; for Jabin had nine hundred chariots of iron, and for twenty years he had harshly oppressed the children of Israel.
അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
Ezra 2:12
the people of Azgad, one thousand two hundred and twenty-two;
അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
Judges 7:3
Now therefore, proclaim in the hearing of the people, saying, "Whoever is fearful and afraid, let him turn and depart at once from Mount Gilead."' And twenty-two thousand of the people returned, and ten thousand remained.
ആകയാൽ നീ ചെന്നു ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ് പർവ്വതത്തിൽനിന്നു മടങ്ങിപ്പെയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.
Ezekiel 40:30
There were archways all around, twenty-five cubits long and five cubits wide.
പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
2 Samuel 3:20
So Abner and twenty men with him came to David at Hebron. And David made a feast for Abner and the men who were with him.
ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
Genesis 31:41
Thus I have been in your house twenty years; I served you fourteen years for your two daughters, and six years for your flock, and you have changed my wages ten times.
ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
Ezra 8:20
also of the Nethinim, whom David and the leaders had appointed for the service of the Levites, two hundred and twenty Nethinim. All of them were designated by name.
ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കും ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.
Numbers 8:24
"This is what pertains to the Levites: From twenty-five years old and above one may enter to perform service in the work of the tabernacle of meeting;
ലേവ്യർക്കുംള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.
Numbers 1:45
So all who were numbered of the children of Israel, by their fathers' houses, from twenty years old and above, all who were able to go to war in Israel--
യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
Nehemiah 11:8
and after him Gabbai and Sallai, nine hundred and twenty-eight.
അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേർ.
2 Chronicles 3:4
And the vestibule that was in front of the sanctuary was twenty cubits long across the width of the house, and the height was one hundred and twenty. He overlaid the inside with pure gold.
മുൻ ഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
Judges 8:10
Now Zebah and Zalmunna were at Karkor, and their armies with them, about fifteen thousand, all who were left of all the army of the people of the East; for one hundred and twenty thousand men who drew the sword had fallen.
എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.
2 Chronicles 2:10
And indeed I will give to your servants, the woodsmen who cut timber, twenty thousand kors of ground wheat, twenty thousand kors of barley, twenty thousand baths of wine, and twenty thousand baths of oil.
മരംവെട്ടുകാരായ നിന്റെ വേലക്കാർക്കും ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
1 Samuel 14:14
That first slaughter which Jonathan and his armorbearer made was about twenty men within about half an acre of land.
യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേർ വീണു.
1 Chronicles 27:1
And the children of Israel, according to their number, the heads of fathers' houses, the captains of thousands and hundreds and their officers, served the king in every matter of the military divisions. These divisions came in and went out month by month throughout all the months of the year, each division having twenty-four thousand.
യിസ്രായേൽപുത്രന്മാർ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേർ.
Judges 20:35
The LORD defeated Benjamin before Israel. And the children of Israel destroyed that day twenty-five thousand one hundred Benjamites; all these drew the sword.
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോലക്കുമാറാക്കി; അന്നു യിസ്രായേൽമക്കൾ ബെന്യമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവർ എല്ലാവരും ആയുധപാണികൾ ആയിരുന്നു.
1 Chronicles 27:11
The eighth captain for the eighth month was Sibbechai the Hushathite, of the Zarhites; in his division were twenty-four thousand.
എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സർഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേർ.
Exodus 36:23
And he made boards for the tabernacle, twenty boards for the south side.
അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:
Genesis 18:31
And he said, "Indeed now, I have taken it upon myself to speak to the Lord: Suppose twenty should be found there?" So He said, "I will not destroy it for the sake of twenty."
ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
1 Samuel 7:2
So it was that the ark remained in Kirjath Jearim a long time; it was there twenty years. And all the house of Israel lamented after the LORD.
പെട്ടകം കിർയ്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
1 Kings 6:20
The inner sanctuary was twenty cubits long, twenty cubits wide, and twenty cubits high. He overlaid it with pure gold, and overlaid the altar of cedar.
അന്തർമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
1 Kings 10:10
Then she gave the king one hundred and twenty talents of gold, spices in great quantity, and precious stones. There never again came such abundance of spices as the queen of Sheba gave to King Solomon.
അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
×

Found Wrong Meaning for Twenty?

Name :

Email :

Details :



×