Animals

Fruits

Search Word | പദം തിരയുക

  

Courage

English Meaning

The heart; spirit; temper; disposition.

  1. The state or quality of mind or spirit that enables one to face danger, fear, or vicissitudes with self-possession, confidence, and resolution; bravery.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഏതൊരാപത്തിനെയും നേരിടാനുള്ള മനശ്ശക്തി - Ethoraapaththineyum Neridaanulla Manashakthi | Ethorapathineyum Neridanulla Manashakthi

സാഹസികത - Saahasikatha | Sahasikatha

മനോബലം - Manobalam

ധൈര്യം - Dhairyam

ശൗര്യം - Shauryam | Shouryam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Joshua 2:11
And as soon as we heard these things, our hearts melted; neither did there remain any more Courage in anyone because of you, for the LORD your God, He is God in heaven above and on earth beneath.
കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
Colossians 3:21
Fathers, do not provoke your children, lest they become disCouraged.
പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.
Romans 1:12
that is, that I may be enCouraged together with you by the mutual faith both of you and me.
അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.
Psalms 27:14
Wait on the LORD; Be of good Courage, And He shall strengthen your heart; Wait, I say, on the LORD!
യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.
Deuteronomy 31:6
Be strong and of good Courage, do not fear nor be afraid of them; for the LORD your God, He is the One who goes with you. He will not leave you nor forsake you."
ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
Deuteronomy 1:38
Joshua the son of Nun, who stands before you, he shall go in there. EnCourage him, for he shall cause Israel to inherit it.
നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.
Joshua 1:9
Have I not commanded you? Be strong and of good Courage; do not be afraid, nor be dismayed, for the LORD your God is with you wherever you go."
നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
2 Chronicles 30:22
And Hezekiah gave enCouragement to all the Levites who taught the good knowledge of the LORD; and they ate throughout the feast seven days, offering peace offerings and making confession to the LORD God of their fathers.
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
Ezra 7:28
and has extended mercy to me before the king and his counselors, and before all the king's mighty princes. So I was enCouraged, as the hand of the LORD my God was upon me; and I gathered leading men of Israel to go up with me.
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
Hebrews 12:5
And you have forgotten the exhortation which speaks to you as to sons: "My son, do not despise the chastening of the LORD, Nor be disCouraged when you are rebuked by Him;
“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
Isaiah 41:6
Everyone helped his neighbor, And said to his brother, "Be of good Courage!"
അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.
Deuteronomy 1:28
Where can we go up? Our brethren have disCouraged our hearts, saying, "The people are greater and taller than we; the cities are great and fortified up to heaven; moreover we have seen the sons of the Anakim there."'
എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു.
Daniel 11:25
"He shall stir up his power and his Courage against the king of the South with a great army. And the king of the South shall be stirred up to battle with a very great and mighty army; but he shall not stand, for they shall devise plans against him.
അവൻ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ ഉറെച്ചു നിൽക്കയില്ല.
Acts 15:31
When they had read it, they rejoiced over its enCouragement.
അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.
Amos 2:16
The most Courageous men of might Shall flee naked in that day," Says the LORD.
വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഔടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.
Isaiah 42:4
He will not fail nor be disCouraged, Till He has established justice in the earth; And the coastlands shall wait for His law."
ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവർ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.
1 Kings 22:13
Then the messenger who had gone to call Micaiah spoke to him, saying, "Now listen, the words of the prophets with one accord enCourage the king. Please, let your word be like the word of one of them, and speak enCouragement."
മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോകൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
Acts 16:40
So they went out of the prison and entered the house of Lydia; and when they had seen the brethren, they enCouraged them and departed.
അവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.
Acts 4:36
And Joses, who was also named Barnabas by the apostles (which is translated Son of EnCouragement), a Levite of the country of Cyprus,
പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
1 Chronicles 19:13
Be of good Courage, and let us be strong for our people and for the cities of our God. And may the LORD do what is good in His sight."
ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
1 Corinthians 14:31
For you can all prophesy one by one, that all may learn and all may be enCouraged.
എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഔരോരുത്തനായി പ്രവചിക്കാമല്ലോ.
1 Chronicles 28:20
And David said to his son Solomon, "Be strong and of good Courage, and do it; do not fear nor be dismayed, for the LORD God--my God--will be with you. He will not leave you nor forsake you, until you have finished all the work for the service of the house of the LORD.
പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞതു: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
Psalms 31:24
Be of good Courage, And He shall strengthen your heart, All you who hope in the LORD.
യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
Philippians 2:19
But I trust in the Lord Jesus to send Timothy to you shortly, that I also may be enCouraged when I know your state.
എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.
2 Samuel 13:28
Now Absalom had commanded his servants, saying, "Watch now, when Amnon's heart is merry with wine, and when I say to you, "Strike Amnon!' then kill him. Do not be afraid. Have I not commanded you? Be Courageous and valiant."
എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു.
×

Found Wrong Meaning for Courage?

Name :

Email :

Details :



×