Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Kings 16:30
Now Ahab the son of Omri did evil in the sight of the LORD, more than all who were before him.
ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
Matthew 18:20
For where two or three are gathered together in My name, I am there in the midst of them."
രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”
Joshua 22:21
Then the children of Reuben, the children of Gad, and half the tribe of Manasseh answered and said to the heads of the divisions of Israel:
അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു:
1 Chronicles 6:70
And from the half-tribe of Manasseh: Aner with its common-lands and Bileam with its common-lands, for the rest of the family of the sons of Kohath.
മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു.
Romans 10:2
For I bear them witness that they have a zeal for God, but not according to knowledge.
അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കും സാക്ഷ്യം പറയുന്നു.
Ezekiel 47:7
When I returned, there, along the bank of the river, were very many trees on one side and the other.
ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നിലക്കുന്നതു കണ്ടു.
Luke 21:4
for all these out of their abundance have put in offerings for God, but she out of her poverty put in all the livelihood that she had."
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
Psalms 119:88
Revive me according to Your lovingkindness, So that I may keep the testimony of Your mouth.
നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
Luke 1:59
So it was, on the eighth day, that they came to circumcise the child; and they would have called him by the name of his father, Zacharias.
എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
Psalms 113:7
He raises the poor out of the dust, And lifts the needy out of the ash heap,
അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;
Daniel 4:33
That very hour the word was fulfilled concerning Nebuchadnezzar; he was driven from men and ate grass like oxen; his body was wet with the dew of heaven till his hair had grown like eagles' feathers and his nails like birds' claws.
ഉടൻ തന്നേ ആ വാക്കു നെബൂഖദ് നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
2 Timothy 1:5
when I call to remembrance the genuine faith that is in you, which dwelt first in your grandmother Lois and your mother Eunice, and I am persuaded is in you also.
ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.
Judges 16:13
Delilah said to Samson, "Until now you have mocked me and told me lies. Tell me what you may be bound with." And he said to her, "If you weave the seven locks of my head into the web of the loom"--
ദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു.
John 5:2
Now there is in Jerusalem by the Sheep Gate a pool, which is called in Hebrew, Bethesda, having five porches.
യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
Ezekiel 27:2
"Now, son of man, take up a lamentation for Tyre,
മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു:
Psalms 95:6
Oh come, let us worship and bow down; Let us kneel before the LORD our Maker.
വരുവിൻ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
Acts 24:14
But this I confess to you, that according to the Way which they call a sect, so I worship the God of my fathers, believing all things which are written in the Law and in the Prophets.
എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
Ezekiel 10:7
And the cherub stretched out his hand from among the cherubim to the fire that was among the cherubim, and took some of it and put it into the hands of the man clothed with linen, who took it and went out.
ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.
Deuteronomy 1:35
"Surely not one of these men of this evil generation shall see that good land of which I swore to give to your fathers,
ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കും കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
Mark 9:49
"For everyone will be seasoned with fire, and every sacrifice will be seasoned with salt.
എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
Numbers 18:32
And you shall bear no sin because of it, when you have lifted up the best of it. But you shall not profane the holy gifts of the children of Israel, lest you die."'
അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചു പോവാൻ ഇടവരികയുമില്ല.
Psalms 88:3
For my soul is full of troubles, And my life draws near to the grave.
എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
2 Chronicles 30:4
And the matter pleased the king and all the assembly.
ആ കാര്യം രാജാവിന്നും സർവ്വസഭെക്കും സമ്മതമായി.
Jeremiah 29:15
Because you have said, "The LORD has raised up prophets for us in Babylon"--
യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
Ezra 10:28
of the sons of Bebai: Jehohanan, Hananiah, Zabbai, and Athlai;
ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ , ഹനന്യാവു, സബ്ബായി, അഥെലായി.
×

Found Wrong Meaning for ?

Name :

Email :

Details :



×