This service is a free English - Malayalam Dictionary with English & Malayalam meaning of more than 125000 words. You can find out equivalent Malayalam meaning, definitions, Synonyms & more of any English word by using this service. The malayalam meaning is displayed with transliterated output (Manglish) as well & that will help people who doesn't know to read Malayalam language. Please support this free service by just sharing with your friends. If you find any bugs in this program please report me at jenson555@gmail.com
ഈ പ്രോഗ്രാമിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ ദയവായി jenson555@gmail.com ൽ അറിയിക്കുക.
Malayalam | മലയാളം
Malayalam is a Dravidian language spoken in the Indian state of Kerala and the union territories of Lakshadweep and Puducherry (Mahé district) by the Malayali people. It is one of 22 scheduled languages of India and is spoken by 2.88% of Indians. Malayalam has official language status in Kerala, Lakshadweep and Puducherry (Mahé) and is spoken by 34 million people worldwide. Malayalam is also spoken by linguistic minorities in the neighbouring states; with significant number of speakers in the Kodagu and Dakshina Kannada districts of Karnataka, and Nilgiris and Kanyakumari, districts of Tamil Nadu. Due to Malayali expatriates in the Persian Gulf, Malayalam is also widely spoken in the Gulf Countries. (Source: Wikipedia)
മലയാളം : ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലെയും പുതുച്ചേരിയിലെയും (മാഹി ജില്ല) മലയാളികൾ സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് മലയാളം. ഇന്ത്യയിലെ 22 ഷെഡ്യൂൾ ചെയ്ത ഭാഷകളിൽ ഒന്നായ ഇത് 2.88% ഇന്ത്യക്കാർ സംസാരിക്കുന്നു. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി (മാഹി) എന്നിവിടങ്ങളിൽ ഔദ്യോഗിക ഭാഷാ പദവിയുള്ള മലയാളം ലോകമെമ്പാടുമുള്ള 34 ദശലക്ഷം ആളുകൾ സംസാരിക്കുന്നു. അയൽ സംസ്ഥാനങ്ങളിലെ ഭാഷാ ന്യൂനപക്ഷങ്ങളും മലയാളം സംസാരിക്കുന്നു; കർണാടകയിലെ കൊടഗു, ദക്ഷിണ കന്നഡ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിലും മലയാളം സംസാരിക്കുന്നവർ ധാരാളം ഉണ്ട്. പേർഷ്യൻ ഗൾഫിലെ മലയാളി പ്രവാസികൾ കാരണം ഗൾഫ് രാജ്യങ്ങളിലും മലയാളം വ്യാപകമായി സംസാരിക്കപ്പെടുന്നു. (ഉറവിടം: വിക്കിപീഡിയ)
but when it is sown, it grows up and becomes greater than all herbs, and shoots out large branches, so that the Birds of the air may nest under its shade."
എങ്കിലും വിതെച്ചശേഷം വളർന്നു, സകലസസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
Leviticus 7:26
Moreover you shall not eat any blood in any of your dwellings, whether of Bird or beast.
നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുതു.
Ezekiel 39:17
"And as for you, son of man, thus says the Lord GOD, "Speak to every sort of Bird and to every beast of the field: "Assemble yourselves and come; Gather together from all sides to My sacrificial meal Which I am sacrificing for you, A great sacrificial meal on the mountains of Israel, That you may eat flesh and drink blood.
മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതും: നിങ്ങൾ കൂടിവരുവിൻ ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യണ്ടേതിന്നു ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിൻ .
Acts 10:12
In it were all kinds of four-footed animals of the earth, wild beasts, creeping things, and Birds of the air.
അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
Genesis 1:20
Then God said, "Let the waters abound with an abundance of living creatures, and let Birds fly above the earth across the face of the firmament of the heavens."
വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
1 Kings 16:4
The dogs shall eat whoever belongs to Baasha and dies in the city, and the Birds of the air shall eat whoever dies in the fields."
ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
Jeremiah 4:25
I beheld, and indeed there was no man, And all the Birds of the heavens had fled.
ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ ഒക്കെയും പറന്നു പോയിരുന്നു.
Luke 8:5
"A sower went out to sow his seed. And as he sowed, some fell by the wayside; and it was trampled down, and the Birds of the air devoured it.
വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
Leviticus 14:5
And the priest shall command that one of the Birds be killed in an earthen vessel over running water.
ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ അവൻ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി
Leviticus 1:14
"And if the burnt sacrifice of his offering to the LORD is of Birds, then he shall bring his offering of turtledoves or young pigeons.
യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻ കുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം.
Genesis 40:19
Within three days Pharaoh will lift off your head from you and hang you on a tree; and the Birds will eat your flesh from you."
മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.
Daniel 4:21
whose leaves were lovely and its fruit abundant, in which was food for all, under which the beasts of the field dwelt, and in whose branches the Birds of the heaven had their home--
ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
Ezekiel 29:5
I will leave you in the wilderness, You and all the fish of your rivers; You shall fall on the open field; You shall not be picked up or gathered. I have given you as food To the beasts of the field And to the Birds of the heavens.
ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിൻ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
Deuteronomy 28:26
Your carcasses shall be food for all the Birds of the air and the beasts of the earth, and no one shall frighten them away.
നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
Genesis 40:17
In the uppermost basket were all kinds of baked goods for Pharaoh, and the Birds ate them out of the basket on my head."
മേലത്തെ കൊട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങൾ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.
Genesis 7:3
also seven each of Birds of the air, male and female, to keep the species alive on the face of all the earth.
ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം.
1 Kings 21:24
The dogs shall eat whoever belongs to Ahab and dies in the city, and the Birds of the air shall eat whoever dies in the field."
ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽ വെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
Jeremiah 19:7
And I will make void the counsel of Judah and Jerusalem in this place, and I will cause them to fall by the sword before their enemies and by the hands of those who seek their lives; their corpses I will give as meat for the Birds of the heaven and for the beasts of the earth.
അങ്ങനെ ഞാൻ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്കും പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.
Deuteronomy 4:17
the likeness of any animal that is on the earth or the likeness of any winged Bird that flies in the air,
ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
Proverbs 27:8
Like a Bird that wanders from its nest Is a man who wanders from his place.
കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
Ezekiel 13:20
"Therefore thus says the Lord GOD: "Behold, I am against your magic charms by which you hunt souls there like Birds. I will tear them from your arms, and let the souls go, the souls you hunt like Birds.
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവ ജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകൾക്കു ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളേ, നിങ്ങൾ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നേ വിടുവിക്കും
Genesis 7:14
they and every beast after its kind, all cattle after their kind, every creeping thing that creeps on the earth after its kind, and every Bird after its kind, every Bird of every sort.
അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തിഴയുന്ന അതതുതരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.
Luke 9:58
And Jesus said to him, "Foxes have holes and Birds of the air have nests, but the Son of Man has nowhere to lay His head."
യേശു അവനോടു: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
Psalms 124:7
Our soul has escaped as a Bird from the snare of the fowlers; The snare is broken, and we have escaped.
വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
1 Kings 4:33
Also he spoke of trees, from the cedar tree of Lebanon even to the hyssop that springs out of the wall; he spoke also of animals, of Birds, of creeping things, and of fish.
ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
ക്രിയാ വർഗ്ഗം (For Eg. Simple Present, Simple Past, Past Participle) : Verb Forms of the word Bird