Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 3:4
Then He said to me: "Son of man, go to the house of Israel and speak with My words to them.
പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.
Genesis 18:5
And I will bring a morsel of bread, that you may refresh your hearts. After that you may pass by, inasmuch as you have come to your servant." They said, "Do as you have said."
ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.
Ruth 2:18
Then she took it up and went into the city, and her mother-in-law saw what she had gleaned. So she brought out and gave to her what she had kept back after she had been satisfied.
അവൾ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
2 Chronicles 1:17
They also acquired and imported from Egypt a chariot for six hundred shekels of silver, and a horse for one hundred and fifty; thus, through their agents, they exported them to all the kings of the Hittites and the kings of Syria.
അവർ മിസ്രയീമിൽ നിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
Luke 11:41
But rather give alms of such things as you have; then indeed all things are clean to you.
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
Ezekiel 1:7
Their legs were straight, and the soles of their feet were like the soles of calves' feet. They sparkled like the color of burnished bronze.
അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
Exodus 4:5
"that they may believe that the LORD God of their fathers, the God of Abraham, the God of Isaac, and the God of Jacob, has appeared to you."
ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു
Luke 12:34
For where your treasure is, there your heart will be also.
നിങ്ങളുടെ അര കെട്ടിയും വിളകൂ കത്തിയും കൊണ്ടിരിക്കട്ടെ.
2 Kings 13:20
Then Elisha died, and they buried him. And the raiding bands from Moab invaded the land in the spring of the year.
എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
Genesis 10:3
The sons of Gomer were Ashkenaz, Riphath, and Togarmah.
ഗോമെരിൻറെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
Daniel 5:1
Belshazzar the king made a great feast for a thousand of his lords, and drank wine in the presence of the thousand.
ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കും ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു.
Exodus 12:11
And thus you shall eat it: with a belt on your waist, your sandals on your feet, and your staff in your hand. So you shall eat it in haste. It is the LORD's Passover.
അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.
Psalms 36:3
The words of his mouth are wickedness and deceit; He has ceased to be wise and to do good.
അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
Joshua 4:16
"Command the priests who bear the ark of the Testimony to come up from the Jordan."
യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
Ezra 4:18
The letter which you sent to us has been clearly read before me.
നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.
Luke 5:16
So He Himself often withdrew into the wilderness and prayed.
അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Job 1:8
Then the LORD said to Satan, "Have you considered My servant Job, that there is none like him on the earth, a blameless and upright man, one who fears God and shuns evil?"
യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.
Deuteronomy 7:14
You shall be blessed above all peoples; there shall not be a male or female barren among you or among your livestock.
നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
2 Chronicles 35:1
Now Josiah kept a Passover to the LORD in Jerusalem, and they slaughtered the Passover lambs on the fourteenth day of the first month.
അനന്തരം യോശീയാവു യെരൂശലേമിൽ യഹോവേക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവർ പെസഹ അറുത്തു.
Matthew 5:2
Then He opened His mouth and taught them, saying:
അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
Numbers 16:48
And he stood between the dead and the living; so the plague was stopped.
മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.
2 Kings 4:16
Then he said, "About this time next year you shall embrace a son." And she said, "No, my lord. Man of God, do not lie to your maidservant!"
അപ്പോൾ അവൻ : വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.
Song of Solomon 8:12
My own vineyard is before me. You, O Solomon, may have a thousand, And those who tend its fruit two hundred.
എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവർക്കും ഇരുനൂറും ഇരിക്കട്ടെ.
John 16:15
All things that the Father has are Mine. Therefore I said that He will take of Mine and declare it to you.
പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
1 Chronicles 6:78
And on the other side of the Jordan, across from Jericho, on the east side of the Jordan, they were given from the tribe of Reuben: Bezer in the wilderness with its common-lands, Jahzah with its common-lands,
യെരീഹോവിന്നു സമീപത്തു യൊർദ്ദാന്നക്കരെ യോർദ്ദാന്നു കിഴക്കു രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
×

Found Wrong Meaning for ?

Name :

Email :

Details :



×