Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Leviticus 4:20
And he shall do with the bull as he did with the bull as a sin offering; thus he shall do with it. So the priest shall make atonement for them, and it shall be forgiven them.
പാപയാഗത്തിന്നുള്ള കാളയെ അവൻ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ അവർക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കും.
1 Corinthians 14:20
Brethren, do not be children in understanding; however, in malice be babes, but in understanding be mature.
സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ .
1 John 2:17
And the world is passing away, and the lust of it; but he who does the will of God abides forever.
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
Proverbs 26:7
Like the legs of the lame that hang limp Is a proverb in the mouth of fools.
മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
Jeremiah 35:19
therefore thus says the LORD of hosts, the God of Israel: "Jonadab the son of Rechab shall not lack a man to stand before Me forever.'
എന്റെ മുമ്പാകെ നില്പാൻ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
Acts 20:16
For Paul had decided to sail past Ephesus, so that he would not have to spend time in Asia; for he was hurrying to be at Jerusalem, if possible, on the Day of Pentecost.
കഴിയും എങ്കിൽ പെന്തകൊസ്ത് നാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഔടേണം എന്നു നിശ്ചയിച്ചിരുന്നു.
Genesis 11:12
Arphaxad lived thirty-five years, and begot Salah.
അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻശാലഹിനെ ജനിപ്പിച്ചു.
Mark 14:62
Jesus said, "I am. And you will see the Son of Man sitting at the right hand of the Power, and coming with the clouds of heaven."
ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
Song of Solomon 5:8
I charge you, O daughters of Jerusalem, If you find my beloved, That you tell him I am lovesick!
യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു.
Ezra 7:12
Artaxerxes, king of kings, To Ezra the priest, a scribe of the Law of the God of heaven: Perfect peace, and so forth.
രാജാധിരാജാവായ അർത്ഥഹ് ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.
Exodus 25:13
And you shall make poles of acacia wood, and overlay them with gold.
ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം.
Numbers 4:45
These are the ones who were numbered of the families of the sons of Merari, whom Moses and Aaron numbered according to the word of the LORD by the hand of Moses.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാർയ്യ കുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നേ.
Isaiah 54:14
In righteousness you shall be established; You shall be far from oppression, for you shall not fear; And from terror, for it shall not come near you.
നീതിയാൽ നീസ്ഥിരമായി നിലക്കും; നീ പീഡനത്തോടെ അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല
Nehemiah 5:5
Yet now our flesh is as the flesh of our brethren, our children as their children; and indeed we are forcing our sons and our daughters to be slaves, and some of our daughters have been brought into slavery. It is not in our power to redeem them, for other men have our lands and vineyards."
ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങൾക്കു വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.
Deuteronomy 12:20
"When the LORD your God enlarges your border as He has promised you, and you say, "Let me eat meat,' because you long to eat meat, you may eat as much meat as your heart desires.
നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചിട്ടു: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.
Philippians 1:16
The former preach Christ from selfish ambition, not sincerely, supposing to add affliction to my chains;
ചിലരോ നല്ല മനസ്സോടെ തന്നേ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താൽ ചെയ്യുന്നു.
John 1:45
Philip found Nathanael and said to him, "We have found Him of whom Moses in the law, and also the prophets, wrote--Jesus of Nazareth, the son of Joseph."
ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.
Proverbs 23:25
Let your father and your mother be glad, And let her who bore you rejoice.
നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
2 Kings 7:10
So they went and called to the gatekeepers of the city, and told them, saying, "We went to the Syrian camp, and surprisingly no one was there, not a human sound--only horses and donkeys tied, and the tents intact."
അങ്ങനെ അവർ പട്ടണവാതിൽക്കൽ ചെന്നു കാവൽക്കാരനെ വിളിച്ചു: ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേൾപ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നിലക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.
Luke 6:29
To him who strikes you on the one cheek, offer the other also. And from him who takes away your cloak, do not withhold your tunic either.
നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
Genesis 22:18
In your seed all the nations of the earth shall be blessed, because you have obeyed My voice."
നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
1 Corinthians 4:17
For this reason I have sent Timothy to you, who is my beloved and faithful son in the Lord, who will remind you of my ways in Christ, as I teach everywhere in every church.
ഇതുനിമിത്തം കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഔർപ്പിക്കും.
Luke 4:18
"The Spirit of the LORD is upon Me, Because He has anointed Me To preach the gospel to the poor; He has sent Me to heal the brokenhearted, To proclaim liberty to the captives And recovery of sight to the blind, To set at liberty those who are oppressed;
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമൽ ഉണ്ടു; ബദ്ധന്മാർക്കും വിടുതലും കുരുടന്മാർക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
Mark 11:3
And if anyone says to you, "Why are you doing this?' say, "The Lord has need of it,' and immediately he will send it here."
ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.
Amos 8:8
Shall the land not tremble for this, And everyone mourn who dwells in it? All of it shall swell like the River, Heave and subside Like the River of Egypt.
അതു നിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുംന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
×

Found Wrong Meaning for ?

Name :

Email :

Details :



×